വസ്തുവകകൾ  കൈമാറിയതിനുശേഷം മുതിർന്ന പൗരൻമാർക്ക് സംരക്ഷണം ലഭിച്ചില്ലെങ്കിൽ എന്ത് ചെയ്യാം  ?






Maintenance and Welfare of Parents and Senior Citizens Act, 2007_ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുള്ള നിയമം അനുസരിച്ച് ഏതെങ്കിലും ഒരു മുതിർന്ന പൗരൻ അയാളുടെ സ്വത്ത് സമ്മാനമായോ മറ്റു വിധത്തിലോ വേറൊരാൾക്ക് കൈമാറ്റം ചെയ്യുകയും, അയ്യാൾ വസ്തു കൈമാറ്റത്തിന് മുമ്പ് വാഗ്ദാനം ചെയ്ത ഭൗതിക സൗകര്യങ്ങളും, ആവശ്യങ്ങളും മുതിർന്ന പൗരന് നൽകാതിരുന്നാൽ അത്തരം സ്വത്ത് കൈമാറ്റം വഞ്ചനയോടുകൂടിയുള്ള കൈമാറ്റമാണെന്ന് കരുതപ്പെടുകയും, കൈമാറ്റം നൽകിയ ആളുടെ ആഗ്രഹം അനുസരിച്ച് മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ള ട്രൈബ്യൂണലിന് ഇത്തരം കൈമാറ്റം അസാധുവായി പ്രഖ്യാപിക്കുകയും ചെയ്യാം.

കൈമാറ്റം തെളിയിക്കുന്ന രേഖയിൽ, അതിൽ കൈമാറ്റം ചെയ്ത ആൾ കൈമാറ്റം കിട്ടിയ ആളിന് പ്രാഥമിക സൗകര്യങ്ങളും ഭൗതിക സൗകര്യങ്ങളും ചെയ്തു കൊടുക്കണം എന്നുള്ള നിബന്ധന അടങ്ങിയിരിക്കണം എന്ന് നിയമപരമായി ആവശ്യമില്ലാത്തതാകുന്നു.

വസ്തു കൈമാറ്റം ചെയ്ത മുതിർന്ന പൗരന്, രേഖയിൽ പ്രത്യേക സൗകര്യങ്ങൾ നൽകണമെന്ന് വിവരിക്കുകയോ എടുത്തു പറയുകയോ ചെയ്യേണ്ട ആവശ്യമില്ല.
പരാതി RDO ക്കാണ് കൊടുക്കേണ്ടത്

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question