രാജ്യത്തെ കോടതികളിൽ സംബന്ധമായിട്ട് എത്ര കേസുകൾ നിലവിലുണ്ട് ?






രാജ്യത്തെ കോടതികളിൽ 3.75കോടി കേസുകൾ തീരുമാനമാകാതെ കെട്ടിക്കിടക്കുന്നെന്നും  അവയിൽ ഭൂരിഭാഗവും ഭൂമി അഥവാ വസ്തു സംബന്ധമായ സിവിൽ കേസുകളാണെന്നും രേഖകളിൽനിന്ന് കാണാം. സാധാരണ നിലയിൽ ഒരു സിവിൽ കേസ്‌ ശരാശരി 10  മുതൽ 15  വർഷം കൊണ്ടുമാത്രമേ തീരുമാനകാറുള്ളൂ

ഈ അവസ്ഥക്ക് രണ്ടു ഭവിഷ്യത്തുകൾ ഉണ്ടാകാം അന്നന്നത്തെ ആവശ്യങ്ങൾക്കായി കഷ്ടപ്പെടുന്ന  നിർദ്ധനർക്ക്  കോടതിയെ സമീപിക്കുന്ന കാര്യം ചിന്തിക്കാൻ പോലും കഴിയില്ല അതിനായി മുതിരുന്ന മദ്ധ്യവർഗങ്ങൾ വർഷങ്ങൾ നീണ്ടുനിൽക്കുന്ന വ്യവഹാരത്തിനിരയായി പാപ്പരാകുകയോ നിരാശരായി മരണപ്പെടുകയോ ചെയ്യുന്നു. എന്നാൽ ഇന്ന് ധനാഠ്യർക്കു കൗശലവും  കെൽപ്പുമുള്ള അഭിഭാഷകരിലൂടെ കോടതിയുടെ ഈ സമയദൈർഘ്യം ഒരനുഗ്രഹാമായി മാറ്റാം.      

അവരുടെ ആഗ്രഹങ്ങൾ (അതിക്രമങ്ങൾ പോലും) നേടിയെടുക്കാനോ കുറഞ്ഞപക്ഷം അവർക്കെതിരായ ശിക്ഷാനടപടികൾ യഥേഷ്ടം നീട്ടിക്കൊണ്ടു പോകാനോ ഉള്ള ഒരവസരമായി ഇത് മാറുന്നു. രാഷ്ട്രീയത്തിൽ അതിക്രങ്ങൾ വർദ്ധിക്കുന്നു എന്ന പഴയ പരാതികൾ   ഇന്ന് അതിക്രമങ്ങൾ രാഷ്ട്രീയവൽക്കരിക്കയും, തന്ത്രപരമായ കോടതി വ്യവഹാരങ്ങളിലൂടെ നടപടികൾ നീട്ടിക്കൊണ്ടു പോവുകയും ചെയ്യുന്ന ഒരു സംവിധാനത്തിലേക്ക് വഴിമാറിക്കൊണ്ടിരിക്കുന്നു എന്ന് പറയേണ്ടിയിരിക്കുന്നു

പരാതികൾ ഒരു പ്രശ്‌നത്തിനു പരിഹാരമാവില്ല അതിനായി ആദ്യമായി വസ്തു അഥവാ ഭൂമി സംബന്ധമായ പ്രശ്നങ്ങളുടെ   ഉറവിടവും കാരണങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. മാത്രമല്ല സമൂഹത്തിൽ ഇതുസംബന്ധമായ ഒരവബോധം എത്രയും വേഗം സൃഷ്ടിക്കേണ്ടതുണ്ട്.  

കേരളത്തിലെ എല്ലാ ഭൂമിയും  (സ്വകാര്യഭൂമിയായാലും സർക്കാർ ഭൂമി ആയാലും നിശ്ചിത പാട്ട ഭൂമി   ആയാലും)  തിരിച്ചറിയാൻ ഉതകുന്ന ഔദ്യാഗിക രേഖകൾ  നിലവിലുണ്ടെന്നും അത് ഏതു പൗരനും   ലഭ്യമാക്കാവുന്നതാണെന്നും  അധിക ജനങ്ങൾക്കും അറിവില്ല എന്നതാണ് ഒരു ദയനീയമായ വാസ്തവം

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question