Whether a citizen sending protest message to officials through mobile phones can be booked or punished?






മെട്രോ നിർമ്മാണത്തിന്റെ പേരിൽ 3,000 വൃക്ഷങ്ങൾ വെട്ടിമാറ്റാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു Mumbai Metro Rail Corporation, MD ക്ക് മെസ്സേജ് അയച്ചതിൻറെ പേരിൽ IPC 186 വകുപ്പുപ്രകാരം പബ്ലിക് സെർവെന്റിന്റെ ഡ്യൂട്ടിക്ക് തടസ്സം ഉണ്ടാക്കി എന്ന കുറ്റത്തിന് Avijith Michael എന്നയാൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

ഈ കേസിലെ FIR റദ്ദാക്കിക്കൊണ്ട് മുംബൈ ഹൈക്കോടതിയുടെ Justice Sunil Shukre, Justice MM Sathaye ഇന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ജനങ്ങളുടെ ജനാധിപത്യപരമായ പ്രതിഷേധം അറിയിക്കാനുള്ള അവകാശം വിനിയോഗിക്കുന്നത് തടയുന്ന രീതിയിൽ കേസുകൾ എടുക്കാൻ പോലീസിന് കഴിയില്ലെന്ന് വിധിച്ചത്.

ജനങ്ങൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ അധികാരികളെ അറിയിക്കാനും, ഉദ്യോഗസ്ഥരുടെ തെറ്റായപ്രവർത്തികൾ ചൂണ്ടികാണിച്ചു അവരെ അനുനയിപ്പിക്കാനും, തെറ്റായ കാര്യങ്ങളിൽ നിന്ന് പിന്തിരിയാൻ ആവശ്യപ്പെടുന്നതിനും, പ്രേരിപ്പിക്കുന്നതിനും എല്ലാം അവകാശമുണ്ടന്ന് വിധിയിൽ ചൂണ്ടികാണിച്ചിട്ടുണ്ട്. ജനാധിപത്യപരമായും മാന്യമായും പ്രതിഷേധിക്കാനും, വിയോജിക്കാനും, അധികാരികളുടെ തെറ്റുകൾ തിരുത്താൻ ആവശ്യപ്പെടാനും എല്ലാം ഉള്ള അവകാശം ഭരണഘടനാപരമായ അവകസമാണെന്നും ചൂണ്ടികാണിച്ചുകൊണ്ടാണ് വിധി.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question