How can I apply for legel heir certificate, as I stay abroad in USA. My husband died here in USA and buried here. I have three kids, all are minors. I am from Kerala.






Niyas Maskan, Village Officer, Kerala verified
Answered on March 29,2024

കേരളത്തിൽ സ്ഥിര താമസമാക്കിയിട്ടുള്ള കേരളീയനായ ഒരാളെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് ജോലി ആവശ്യാർഥം അല്ലെങ്കിൽ പഠനാവശ്യാർത്ഥം വിദേശത്തു കഴിയുന്ന കാലത് ഏതെങ്കിലും സർട്ടിഫിക്കറ്റ് ആവശ്യമായി വന്നാൽ കേരളത്തിൽ അവർ സ്ഥിരമായി താമസിക്കുന്ന ഏത് വില്ലേജിന്റെ പരിധിയിൽ ആണോ , ആ വില്ലേജിന്റെ/ താലൂക്കിന്റെ ഓഫീസിൽ അപേക്ഷിക്കാവുന്നതാണ് .

ലീഗൽ ഹെർഷിപ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വേണ്ടി എവിടെയാണോ മരണം നടന്നത് ആ മരണം നടന്ന സ്ഥലത്തുനിന്നും ലഭിക്കുന്ന ആധികാരികമായ രേഖകൾ ഹാജരാകണം . അവിടത്തെ ഉത്തരവാദിത്ത പെട്ട കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന ഡെത്ത് സർട്ടിഫിക്കറ്റ് വേണം. ആവശ്യമെങ്കിൽ എംബസി വഴിയുള്ള അറ്റസ്റ്റേഷനും എടുക്കണം.

ക്രെമേഷൻ സമയത് ഹാജരായിട്ടുള്ള 2 സാക്ഷികളുടെ സാക്ഷി മൊഴികൾ വില്ലജ് ഓഫീസറുടെ അറ്റെസ്റ്റേഷനോട് കൂടി signature ഓട് കൂടി സീൽ ഓട് കൂടി തയാറാക്കി വെയ്ക്കണം.

അതോടൊപ്പം തന്നെ ഈ മരണപ്പെട്ട ആളുടെ മത നിയമങ്ങൾക്കനുസരിച് ആരൊക്കെയാണോ അവകാശികൾ - ഭാര്യ, മക്കൾ, അച്ഛൻ, അമ്മ etc..അതിന് അനുസരിച്ച് അവർ ഓരോരുത്തരുടെയും പേര് വിവരങ്ങൾ ആണ് ലീഗൽ ഹെർഷിപ് സർട്ടിഫിക്കറ്റിൽ ഉണ്ടാവേണ്ടത്.

ലീഗൽ ഹെർഷിപ് സെര്ടിഫിക്കറ്റിൽ രേഖപ്പെടുത്തുന്ന അവകാശികൾ ആരൊക്കെയുണ്ടോ അവരുടെ എല്ലാവരുടെയും ഓരോ അഫിഡവിറ്റ് തയ്യാറാക്കി അവരുടെ ആധാർ കാർഡിന്റെ കോപ്പിയും ഹാജരാകണം.

ഏത് വില്ലേജിന്റെ പരിധിയിലാണോ ആ വില്ലേജിൽ അപേക്ഷ ഓൺലൈൻ ആയിട്ടോ മാന്വൽ ആയിട്ടോ സമർപ്പിക്കാവുന്നതാണ്.

അപേക്ഷ വില്ലജ് ഓഫീസിൽ സമർപിക്കുന്ന മുറയ്ക്കു താലൂക് ഓഫീസ് വഴി ഗസറ്റിൽ പ്രസിദ്ധികരിച്ച ശേഷം ഈ മരണപെട്ട ആളുടെ അവകാശികൾ ആയി ഇതിൽ രേഖപെടുത്തിയിട്ടുള്ളതിൽ അല്ലാതെ വേറെ ആരുമില്ല എന്ന് യാതൊരു ഒബ്ജെക്ഷനും ഉണ്ടാകാത്ത പക്ഷം ലീഗൽ ഹെർഷിപ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

വിദേശത്ത് നടന്ന മരണം ആയതിനാൽ അതിൻറെ എല്ലാ ഡോക്യുമെന്റുകളും വില്ലേജ് ഓഫീസിൽ ഹാജരാക്കി എങ്കിൽ മാത്രമാണ് ലീഗൽ ഹെർഷിപ് സർട്ടിഫിക്കറ്റ് ലഭിക്കുന്നത്.

ഇത് കൂടാതെ ബന്ധപ്പെട്ട വില്ലജ്/താലൂക് ഓഫീസർ ആവശ്യപ്പെടുന്ന മറ്റ് രേഖകൾ കൂടി ഹാജരാകേണ്ടി വരും ലീഗൽ ഹെർഷിപ് സർട്ടിഫിക്കറ്റ് ലഭിക്കുന്നത്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question