വെള്ളപ്പൊക്കത്തിൽ പുഴയിൽ ഒഴുകിവരുന്ന മരത്തടിക്ക് ആർക്കാണ് അവകാശം?






ഒരാളുടെ പറമ്പിലേക്ക് വെള്ളപ്പൊക്കത്തിൽ സമീപത്തുള്ള പുഴയിൽനിന്ന് ഒരു വലിയ മരത്തടി ഒഴുകിവന്നു. വീട്ടിലേക്ക് ഒഴുകി വരുന്ന മരത്തടി അന്വേഷിച്ച് ആരും വരാത്തതിനാൽ വീട്ടുടമ ആ മരത്തടി ഉപയോഗിച്ചു ഫർണിച്ചർ ഉണ്ടാക്കി. ആരും തിരക്കി വരാത്തതിനാൽ തടി വീട്ട്ഉടമസ്ഥന് അവകാശപ്പെട്ടതാണെന്ന് അയാൾ വിചാരിച്ചു. എന്നാൽ വീട്ടുടമയുടെ ഈ പ്രവർത്തി നിയമവിരുദ്ധമാണ്.
വെള്ളപ്പൊക്കത്തിൽ വീട്ടിലേക്ക് ഒഴുകി വരുന്ന മരം വീട്ടുടമയ്ക്ക് ഉപയോഗിക്കാൻ പാടുള്ളതല്ല. കേരള ഫോറസ്റ്റ് ആക്ട് സെക്ഷൻ 42 (CHAPTER VI) പ്രകാരം വെള്ളപ്പൊക്കത്തിൽ ഒഴുകി വരുന്ന, തീപിടുത്തത്തിൽ നാശം ആവുന്ന മരത്തടികൾക്ക് ഉടമസ്ഥത അവകാശം , മറ്റാരും തെളിവുസഹിതം അവകാശപ്പെട്ടിട്ടില്ലെങ്കിൽ സർക്കാരിനായിരിക്കും., KERALA FOREST ആക്ട് Section 47 പ്രകാരം ഫോറസ്റ്റ് ഓഫീസർക്കൊ, അതല്ലെങ്കിൽ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റ് ഓഫീസർക്കോ, മുകളിൽ പറഞ്ഞ മരം പിടിച്ചെടുക്കാനുള്ള അധികാരമുണ്ടായിരിക്കും.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question