വിറ്റ സാധനം തിരിച്ചെടുക്കാതിരിക്കാൻ നിയമം ഉണ്ടോ? വ്യാപാരി നിരാകരിച്ചാൽ എന്ത് ചെയ്യണം?






മിക്കവാറും വിദേശരാജ്യങ്ങളിലെ കടകളിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ അവരുടെ ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്...., ഞങ്ങൾ വിൽക്കുന്ന സാധനങ്ങളിൽ നിങ്ങൾ തൃപ്തിപ്പെട്ടി ല്ലെങ്കിൽ ഒരു മാസത്തിനകം തിരികെ വന്നാൽ ഞങ്ങൾ സാധനങ്ങൾ മാറ്റുകയോ, പണം തിരിച്ചു തരികയോ ചെയ്യാമെന്നാണ്. നമ്മുടെ നാട്ടിലെ കച്ചവടക്കാർ കൊടുക്കുന്ന ബില്ലിൽ 'Goods once Sold will not be taken back ' എന്ന ഒരു വാചകം ഒരിക്കൽ എഴുതിച്ചേർത്തിട്ടുണ്ട് ആയിരുന്നു. എന്നാൽ 2007 കേരള സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് ഉപഭോക്ത നിയമത്തിലെ സെക്ഷൻ 14 പ്രകാരം മേൽ പറഞ്ഞ വാചകം ഉപഭോക്താവിന്റെ അവകാശങ്ങളെ ഹനിക്കുന്നതാ യതുകൊണ്ട് ബില്ലുകളിൽ നിന്നും അത്തരത്തിലുള്ള വാചകങ്ങൾ നീക്കം ചെയ്യണമെന്നു ആവശ്യപ്പെട്ടു.

2019 ൽ Kochi Duty Paid Shop, Kichi International Airport Vs. State of Kerala എന്ന കേസിൽ ബഹുമാനപ്പെട്ട ഹൈക്കോടതിയും മേൽ ഉത്തരവിനെ ശരിവെക്കുന്ന രീതിയിലുള്ള നിലപാടാണ് എടുത്തിട്ടുള്ളത്. ആയതുകൊണ്ട് കേടുപാടുകൾ ഉള്ള സാധനങ്ങളോ തെറ്റിദ്ധരിക്കപ്പെട്ട കൊണ്ടുള്ള കച്ചവട തന്ത്രങ്ങളോ ഉപയോഗിച്ച് ഉപഭോക്താവിനെ തലയിൽ കെട്ടിവയ്ക്കുന്ന സാധനങ്ങൾ കച്ചവടക്കാർ മാറ്റി നൽകേണ്ടതാണ്. മാത്രവുമല്ല വിറ്റ സാധനം തിരിച്ചെടുക്കില്ല എന്ന് ഏതെങ്കിലും ബില്ലിൽ രേഖപ്പെടുത്തി ഉണ്ടെങ്കിൽ ഉപഭോക്താവിന് ലീഗൽ മെട്രോളജി ഡിപ്പാർട്ട്മെന്റിനെ സമീപിക്കാവുന്നതാണ്.

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉപഭോക്താവിനു ഉണ്ടാവുകയാണെങ്കിൽ നമ്മുടെ സംഘടന ഉപഭോക്താക്കളുടെ കൂടെ ഉണ്ടാരിക്കുമെന്ന് വ്യക്തമാക്കുന്നു.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question