റേഷൻ കാര്‍ഡ് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം ?






റേഷൻ കാർഡുകൾ നഷ്ടപ്പെട്ടതിന് പകരമായി പുതിയ റേഷൻ കാർഡ് അനുവദിപ്പിക്കേണ്ട കാര്യമില്ല. പഴയ റേഷൻ കാർഡിന്റെ ഡ്യൂപ്ളിക്കേറ്റ് എടുക്കാവുന്നതേയുള്ളൂ. ഇതിനായി ഓരോ റേഷൻ കാർഡിന്റെയും കുടുംബനാഥൻ ബന്ധപ്പെട്ട താലൂക്ക് സപ്ളൈ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഡ്യൂപ്ളിക്കേറ്റ് കാർഡ് ലഭിക്കാനായി പ്രത്യേക അപേക്ഷാ ഫോം താലൂക്ക് സപ്ളൈ ഓഫീസ് പരിസരത്ത് നിന്ന് വാങ്ങാനാകും. അതിലെ കോളങ്ങളെല്ലാം പൂരിപ്പിച്ച ശേഷം അതിൽ 5 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പൊട്ടിച്ച് താലൂക്ക് സപ്ളൈ ഓഫീസർക്ക് നൽകണം.

ഇതിൽ റേഷൻ കട ഉ‌ടമ ഒരു കോളം പൂരിപ്പിക്കാനുണ്ട്. അത് നിങ്ങൾ റേഷൻ കട ഉ‌ടമയെ കണ്ട് പൂരിപ്പിച്ച് വാങ്ങിയ ശേഷം സപ്ളൈ ഓഫീസർക്ക് നൽകിയാലും കുഴപ്പമില്ല. അതല്ലെങ്കിൽ സപ്ളൈ ഓഫീസർ ഈ അപേക്ഷയെ റേഷൻ കടയുടമയ്ക്ക് കൈമാറും. റേഷൻ കാർഡ് നഷ്ടമായെന്ന് സാക്ഷ്യപ്പെടുത്തേണ്ടത് റേഷൻ കടക്കാരനാണ്. അത് സപ്ളൈ ഓഫീസർക്ക് കിട്ടിക്കഴിഞ്ഞാലേ ഡ്യൂപ്ളിക്കേറ്റ് നൽകണമോ വേണ്ടയോ എന്ന് തീരുമാനിക്കൂ.

സാധാരണഗതിയിൽ ഇത്തരത്തിലൊരു അപേക്ഷ കിട്ടിയാൽ ഡ്യൂപ്ളിക്കേറ്റ് റേഷൻ കാർഡ് ഇഷ്യൂ ചെയ്യും. എന്നാൽ റേഷൻ കാർഡ് ദുരുപയോഗം ചെയ്യാനാണെന്ന് തോന്നുന്നുവെങ്കിൽ സപ്ളൈ ഓഫീസർക്ക് കൂടുതൽ പരിശോധന നടത്താനും അധികാരമുണ്ട്.

അതേസമയം, ഡ്യൂപ്ളിക്കേറ്റ് റേഷൻ കാർഡ് കിട്ടിയ ശേഷം അയാളുടെ കൈവശം ഒറിജിനൽ റേഷൻ കാർഡ് ഉണ്ടെന്ന് കണ്ടാൽ ക്രിമിനൽ നടപടികൾ നേരിടേണ്ടിവരും.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


Manu Manu
Answered on July 28,2020

അതത് താലൂക്ക് സപ്ലൈ ഓഫീസലിൽ താത്കാലിക കാര്‍ഡിന് അപേക്ഷ നല്‍കുകയാണ് ചെയ്യേണ്ടത്. നഷ്ടപ്പെട്ട കാര്‍ഡിന്‍റെ ഫോട്ടോകോപ്പി ഉണ്ടെങ്കിൽ ഇത് എളുപ്പമാകും. താത്കാലിക കാര്‍ഡ് ലഭ്യമാകുന്ന മുറയ്ക്ക് സ്ഥിരം കാര്‍ഡിന് അപേക്ഷിക്കാം.


tesz.in
Hey , can you help?
Answer this question