റേഷന്‍കാര്‍ഡില്‍ തിരുത്തല്‍വരുത്താന്‍ ആവശ്യമായ രേഖകള്‍ ഏതെല്ലാം?






Vinod Vinod
Answered on June 30,2020
തിരുത്തല്‍ വരുത്തുന്നവയ്ക്ക് അതുമായി ബന്ധപ്പെട്ട original documents അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
  1. പേര് : അപേക്ഷ , one & Same certificate/ഗസറ്റ് നോട്ടിഫിക്കേഷന്‍
  2. വരുമാനം : അപേക്ഷ, വരുമാന സര്‍ട്ടിഫിക്കറ്റ്
  3. വീട്ടുപേര് , വീട്ട് നമ്പര്‍, വാര്‍ഡ് നമ്പര്‍: അപേക്ഷ, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്(Address Change) എന്ന Option വഴി ചെയ്യാവുന്നതാണ്.
  4. വയസ്സ് : അപേക്ഷ,  ജനന സര്‍ട്ടിഫിക്കറ്റ്/സ്ക്കൂള്‍ സര്‍ട്ടിഫിക്കറ്റ്
  5. വൈദ്യുതീകരണം സംബന്ധിച്ച തിരുത്തലുകള്‍ക്ക് : അപേക്ഷ, KSEB യില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ്
  6. വീട് വൈദ്യുതീകരിക്കുക, നാലുചക്ര വാഹനം സ്വന്തമാക്കുക, കുടുംബത്തിന് സ്വന്തമായുള്ള ഭൂമിയുടെ അളവ് കൂട്ടുക, വീടിന്റെ വിസ്തീര്‍ണ്ണം നിലവിലുള്ളതിനെക്കാള്‍ കൂടുതലായി നല്‍കുക, ഫോണ്‍ നമ്പര്‍, കാര്‍ഡ് ഉടമയുമായുള്ള ബന്ധം എന്നിവ (General Details ) എന്ന മെനു ഉപയോഗിച്ച് തിരുത്താന്‍ കഴിയും
  7. നിലവിലുള്ളവയില്‍ മാറ്റം വരുത്തുന്നതിന്(കുറവ് വരുത്തുന്നതിന്)(നാലുചക്ര വാഹനം, വീടിന്റെ വിസ്തീര്‍ണ്ണം, ഭൂമിയുടെ അളവ്, മുതലായവ) അപേക്ഷ നേരിട്ട് Supply Office ല്‍ നല്‍കേണ്ടതാണ്.

tesz.in
Hey , can you help?
Answer this question