മകളുടെ ഭർത്താവിന് ഗവണ്മെന്റ് ജോലി ഉണ്ടെന്നു പറഞ്ഞു എന്റെ റേഷൻ കാർഡ് BPL ആക്കാനുള്ള അപേക്ഷ തള്ളിയിരിക്കുകയാണ് VEO. ബാക്കി എല്ലാ രേഖകളും ok ആണ്. മകളും കുഞ്ഞും ഞങ്ങളുടെ കാർഡിലാണ്. ഈ ഒരു കാരണം പറഞ്ഞു BPL കാർഡിന്റെ അപേക്ഷ തള്ളാൻ പറ്റുമോ?






ചോദ്യം വ്യക്തമല്ല. റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേയ്ക്ക് മാറ്റുന്നത് താലൂക്ക് സപ്ലൈ ഓഫീസറാണ്. അതിനായി VEO-യ്ക്ക് അപേക്ഷ നൽകേണ്ടതില്ല.

എന്നാൽ BPL സർട്ടിഫിക്കറ്റിനുള്ള അപേക്ഷയാണ് ഉദ്ദേശിച്ചതെങ്കിൽ, അത് VEO-യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി നൽകുന്നതാണ്.

അതിനാൽ ആ സർട്ടിഫിക്കറ്റ് നൽകുന്നത് സിവിൽ സപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ട വിഷയമല്ല.

Source: This answer is provided by Civil Supplies Department, Kerala.


tesz.in
Hey , can you help?
Answer this question