ബെവ്‌കോ (Bevco) ഔട്ലെറ്റിൽ നിന്നും മദ്യം വാങ്ങുമ്പോൾ ഉണ്ടായേക്കാവുന്ന പരാതികൾ ഉപഭോക്താവ് എങ്ങനെയാണ് പരിഹരിക്കേണ്ടത്?






മദ്യം വാങ്ങുന്ന ഏതൊരു വ്യക്തിക്കും ഉപഭോക്താവിന്റെ എല്ലാവിധ നിയമപരമായ അവകാശങ്ങളുമുണ്ട്. മറ്റ് സ്ഥാപനങ്ങൾ അവരുടെ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുമ്പോൾ, എങ്ങനെയാണോ ഉപഭോക്താവിന്റെ പരാതികൾ പരിഹരിക്കുന്നത് അത്തരത്തിലുള്ള പരാതി പരിഹാര വിഭാഗം ബെവ്‌കോയിൽ പ്രവർത്തിക്കുന്നുണ്ട്. മദ്യകുപ്പിയുടെ മുകളിൽ കാണിച്ചിരിക്കുന്ന വിലയേക്കാൾ കൂടുതൽ വില വാങ്ങുക, ജീവനക്കാരുടെ മോശമായ പെരുമാറ്റം, ബാക്കി തുക നൽകാതിരിക്കുക, വിൽപ്പന കേന്ദ്രത്തിൽ ആവശ്യമായ സ്ഥല സൗകര്യങ്ങൾ ഏർപ്പെടുത്താതിരിക്കുക എന്നിങ്ങനെയുള്ള പ്രശ്നങ്ങളെക്കുറിച്ച് ഉപഭോക്താവിന് പരാതിയുണ്ടെങ്കിൽ താഴെ കാണുന്ന ഫോൺ നമ്പറിൽ അറിയിക്കുകയോ, ഈമെയിലിൽ പരാതി അയയ്ക്കുകയോ, തന്നിരിക്കുന്ന മേൽവിലാസത്തിൽ തപാൽ വഴി അറിയിക്കുകയോ ചെയ്യാവുന്നതാണ്.

പരാതി പരിഹരിക്കപ്പെട്ടില്ലെങ്കിൽ ഉപഭോക്താവിന്, ഉപഭോക്ത കമ്മീഷനെ സമീപിക്കാവുന്നതാണ്.
വിലയുമായി ബന്ധപ്പെട്ട സേവനത്തിൽ പരാതി ഉണ്ടെന്ന് ഉപഭോക്താവിന് സ്വയം ബോധ്യപ്പെട്ടാൽ, ബില്ലും ബോട്ടിലും സൂക്ഷിച്ച് വയ്ക്കേണ്ടതാണ്.

Postal Address:

KSBC Head Office,Bevco
Tower, Palayam
VIKAS BHAVAN PO,Trivandrum PIN:695033
MOB. NO. TO REGISTER COMPLAINT= 9447297902
E-mail: ksbcedp@gmail.com

ഉൽപ്പന്നത്തിന്റെ വില താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും ലഭിക്കുന്നതാണ്
Kerala State Beverages Corporation Price List

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question