ബാങ്കിലെ ലോൺ ഉപഭോക്താവ് പൂർണ്ണമായും തിരിച്ചടച്ചതിനുശേഷവും ഉപഭോക്താവിന് ലോൺ ക്ലോസ് ചെയ്തെന്നു കാണിക്കുന്ന Clearance Certificate, ധനകാര്യസ്ഥാപനത്തിൽ പണയമായി വച്ചിരിക്കുന്ന പ്രമാണങ്ങൾ, വാഹനവായ്പ ആണെങ്കിൽ NOC എന്നിവ തിരിച്ചു തരാതിരുന്നാൽ ഉപഭോക്താവ് എന്താണ് ചെയ്യേണ്ടത് ?






Narayan Sarkar v. Tripura Scheduled Caste Co operative Development Corporation Ltd

CASE NO 35/2019 എന്ന കേസ്

ത്രിപുര സംസ്ഥാന ഉപഭോക്ത കമ്മീഷനുമായി ബന്ധപ്പെട്ടതാണ്.

സഹകരണ സ്ഥാപനത്തിൽ നിന്ന് സഹായധനം എടുത്ത പരാതിക്കാരൻ, കൃത്യസമയത്ത് ലോൺ തിരിച്ചടക്കുക യുണ്ടായി. എന്നാൽ വായ്പ ക്ലോസ് ചെയ്തു എന്ന് കാണിച്ചുകൊണ്ടുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് വായ്പകാരന് ബാങ്ക് കൊടുത്തില്ല. മാത്രവുമല്ല വായ്പ ക്കാരന് ജാമ്യം നിന്ന സർക്കാർ ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽനിന്ന് രണ്ടു മാസ തവണയായി 4000 രൂപ കുറയ്ക്കുകയും ചെയ്തു. ഈ അനീതിക്കെതിരെ വായ്പക്കാരനും, ജാമ്യം നിന്ന സർക്കാർ ജോലിക്കാരനും കൺസ്യൂമർ ഫോറത്തെ സമീപിച്ചു. പരാതിക്കാരൻ ഉപഭോക്ത നിയമം section 2 (d)ii അനുസരിച്ച് ഉപഭോക്താവ് എന്ന നിർവചനത്തിൽ വരില്ലായെന്നു ബാങ്ക് വാദിച്ചു. കാരണം എതിർകക്ഷിയായ ബാങ്ക് സേവനം അല്ല പരാതിക്കാരന് കൊടുത്തതെന്നും പകരം സഹായമാണെന്നു മായിരുന്നു ബാങ്കിന്റെ വാദഗതി.

പക്ഷേ പരാതിക്കാർ ഉപഭോക്താക്കൾ ആണെന്നും, കേരള സംസ്ഥാന ഉപഭോക്ത കമ്മീഷൻ സമാനമായ കേസിൽ(KERALA STATEB DEVELOPMENT CORPORATION v. JANAKI 2010 A/10/ 513) എന്ന കേസിൽ പരാതിക്കാരന് നൽകിയ അനുകൂലമായ വിധി പരാമർശിച്ചു കൊണ്ട് , ഈ കേസിൽ പരാതിക്കാർക്ക് 2000 രൂപ പലിശയിനത്തിൽ ബാങ്ക് കൊടുക്കണം എന്ന് ഫോറം ഉത്തരവ് നൽകുകയും ചെയ്തു .

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question