പുതിയ താരിഫ് പ്രകാരം  400 -500 യൂണിറ്റ് വരെ 7.60 രൂപയും എന്നാൽ 501 യൂണിറ്റിന് മുകളിൽ 5.80 രൂപയുമാണ് ,501 യൂണിറ്റ് ഉപയോഗിക്കുന്നവനേക്കാൾ ഒരു  യൂണിറ്റ് കുറച്ച് ഉപയോഗിക്കുന്നവന് 855 രൂപ (ഫിക്സഡ് ചാർജ് ഉൾപ്പെടെ ) കൂടുതൽ കൊടുക്കണം ,സാധാരണ ഗതിയിൽ കുറച്ച് ഉപയോഗിച്ചാൽ ചാർജ് കുറയുകയല്ലേ വേണ്ടത്?






പുതിയ താരിഫ് അല്ല. 2019 ജൂലായ് മുതൽ നിലവിലുള്ള താരിഫ് ആണ്.

മാസത്തിൽ,
50 യൂണിറ്റ് വരെ 3.15 ആണ് ചാർജ്.
51 മുതൽ 100 വരെ 3.70
101 മുതൽ 150 വരെ 4.80
151 മുതൽ 200 വരെ 6.40
201 മുതൽ 250 വരെ 7.60

ഉദാഹരണത്തിന് രണ്ടു മാസത്തിൽ 480 യൂണിറ്റ് ഉപയോഗിച്ച ഉപഭോക്താവിന്റെ (പ്രതിമാസം 240 യൂണിറ്റ്) വൈദ്യുതിചാർജ് കണക്കാക്കുന്നതെങ്ങനെയെന്നു നോക്കാം

പ്രതിമാസം 240 യൂണിറ്റ്

(50 x 3.15) + (50 x 3.70) + (50 x 4.80) + (50 x 6.40) + (40 x 7.60) = 1260.50

രണ്ടു മാസത്തേയ്ക്ക് 2 x 1260.50 = 2413
നികുതി 10% = 241.30
മീറ്റർ വാടക = 6
വാടകയുടെ നികുതി 18% = 1.08
സെസ്സ് (മീറ്റർ വാടക) = 0.12
ഫ്യൂവൽ സർച്ചാർജ് = 48.00
ഫിക്സഡ് ചാർജ് = 160.00
ആകെ = 2869.38

ഇത്തരത്തിലാണ് വൈദ്യുതിചാർജ് കണക്കാക്കുന്നത്

എന്നാൽ രണ്ടുമാസത്തിൽ 500 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് (600 യൂണിറ്റ് വരെ )മൊത്തം യൂണിറ്റിന് 7.60 ആകും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide