252 Important "Kseb ” Questions and its Answers


Listing out 252 important queries asked by citizens related to "Kseb ". These queries are answered by a community of experts, government departments, and citizens like you.

We believe this rich source of information about "Kseb ” will help you in getting your doubts solved.

In case, if your query is not resolved, you can ask a follow-up query regarding "Kseb ” by clicking on the “Ask Question” button on this page. We will share it with our community to get it answered.

Hope this helps. Thanks.


ഞാൻ മെയിൻ റോഡിൽ നിന്ന് ഏതാണ്ട് 100മീറ്റർ അകലെ യുള്ള ഒരാളുടെ സ്ഥലത്തിൽ നിന്ന് നാലേകാ ൽ സെന്റ് വാങ്ങി രെജിസ്ട്രേഷൻ പൂർത്തിയാക്കി. അതിൽ വൈദ്യുതി കണക്ഷൻ എടുക്കുന്നതിനു പോസ്റ്റുകൾ സ്ഥാപിക്കേണ്ടതുണ്ട്. അതിലേക്കുള്ള വഴി മുസ്ലിം പള്ളിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ്. എങ്കിലും വർഷങ്ങളായി മൂന്നു നാലു വീട്ടുകാർ പൊതു വഴിയായി ഉപയോഗിച്ച് വരുന്നതാണ്. പള്ളിയുടെ ഉടമസ്ഥതയിലാണെങ്കിലും ഇതിനോട് ചേർന്ന് മത സ്ഥാപനമൊന്നും ഇല്ല. ഇവിടെ post സ്ഥാപിക്കാൻ consent ആവശ്യമുണ്ടോ? Consent ന് വേണ്ടി അപേക്ഷ കൊടുത്തിട്ടുണ്ട്. നിരാകരിച്ചാൽ എന്ത് ചെയ്യണം?

മറ്റൊരാളിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിലൂടെ വൈദ്യുതി ലൈൻ വലിക്കാൻ അനുവാദം രേഖാമൂലം വാങ്ങേണ്ടതുണ്ട്. അപേക്ഷ നിരാകരിച്ചാൽ ജില്ലാ കളക്ടറെ സമീപിക്കാം

Chat 1 Clap 0 Views 42

എന്റെ ഉടമസ്ഥതയിൽ ഉള്ള പ്ലോട്ടിൽ കിണർ കുഴിക്കുന്ന ഭാഗത്തു പബ്ലിക് റോഡിൽ ഉള്ള KSEB യുടെ ഇലക്ട്രിക് പോസ്റ്റിന്റെ സ്റ്റേ കമ്പി ഉണ്ട്. അത് സ്ഥലം മാറ്റി അടിക്കാൻ KSEB ഓഫീസിൽ അപേക്ഷ കൊടുത്തപ്പോൾ അതിനുള്ള ചിലവ് 4300 രൂപ ഞാൻ അടക്കണമെന്ന് KSEB. ഇവിടെ ഉടമസ്ഥന് ഒരു ഉപയോഗമില്ലാത്ത അന്യരുടെ (KSEB)യുടെ സാധങ്ങൾ മാറ്റുന്നതിനു ഉടമസ്ഥൻ ചിലവ് വഹിക്കണോ? ഇങ്ങനെയുള്ള പ്ലോട്ടിൽ സ്റ്റേ കമ്പി ഇട്ടതിനു KSEB യിൽ നിന്നും ഉടമസ്ഥർക്ക് ഒരു വാടകയോ മറ്റു അനുകൂല്യങ്ങളോ കിട്ടുന്നില്ലല്ലോ? ഇവിടെ എന്താണ് ഇതിന്റെ ശരിയായ ന്യായ വശം?

പോസ്റ്റ്, സ്റ്റേ എന്നിവ നിലവിലുള്ള സ്ഥലത്ത് നിന്നും മാറ്റി സ്ഥാപിക്കാനുള്ള ചിലവ് ഗുണഭോക്താവ് ബോർഡിൽ അടയ്‌ക്കേണ്ടതുണ്ട്. Section 10 (d) of the Indian Telegraph Act, 1885 പ്രകാരം KSEBL ന് പ്രോപ്പർട്ടിക്ക്…

Chat 2 Clap 20 Views 415