KSEB ബില്ല് എല്ലാ മാസവും ആക്കിയാൽ സ്ലാബ് ചേഞ്ച്‌ ആകുമോ ?






വൈദ്യുതി നിയമം 2003 സെക്ഷൻ 45 പ്രകാരം ഉപഭോക്താക്കളിൽ നിന്നും വൈദ്യുതി ചാർജ് ഈടാക്കുവാൻ ലൈസൻസിക്ക് അധികാരമുണ്ട്. അതാത് സംസ്ഥാനത്തെ വൈദ്യുതി റഗുലേറ്ററി കമ്മീഷനുകൾ നിശ്ചയിച്ച നിരക്കിലും രീതിയിലുമാണ് ബിൽ നൽകേണ്ടത് എന്ന് നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിലെ വൈദ്യുതി ചാർജ് നിശ്ചയിച്ച് റഗുലേറ്ററി കമ്മീഷൻ താരിഫ് ഓർഡർ ഇറക്കിയിട്ടുണ്ട്. 20 kw ൽ താഴെയുള്ള ഗാർഹിക / ഗാർഹികേതര /വാണിജ്യ ഉപഭോക്താക്കൾക്ക് bimonthly billing ഏർപ്പെടുത്തിയിട്ടുള്ളത് കമ്മീഷന്റെ അംഗീകാരത്തിന് വിധേയമായിട്ടാണ്. 2 മാസത്തിലൊരിക്കൽ റീഡിംഗ് എടുത്ത് ഉപയോഗം തിട്ടപ്പെടുത്തിയ ശേഷം താരിഫ് ഓർഡറിൽ പറയുന്ന പ്രതിമാസ നിരക്കിൽ മാത്രമെ ബില്ല് ചെയ്യാൻ KSEB ക്ക് അധികാരമുള്ളൂ. അതായത് 2 മാസത്തേക്ക് 200 യൂണിറ്റ് ഉപയോഗിച്ചാലും പ്രതിമാസം 100 യൂണിറ്റ് എന്ന നിലയിൽ മാത്രമെ KSEB ബില്ല് ചെയ്യുകയുള്ളൂ. (അതായത് ഉപഭോക്താവിന് ഉയർന്ന ബില്ല് വരില്ല.) KSEB യുടെ ബില്ലിംഗ് സോഫ്റ്റ് വെയറായ ഒരുമാനെറ്റിൽ അത്തരത്തിലാണ് പ്രോഗ്രാം ചെയ്തിട്ടുള്ളത്.

KSEB പൊതുമേഖലാ സ്ഥാപനമാണ്. ജനങ്ങളുടെ സ്ഥാപനമാണ്. റഗുലേറ്ററി കമ്മീഷൻ ഇറക്കുന്ന ചട്ടങ്ങൾക്കനുസരിച്ച് മാത്രമ KSEB ക്ക് പ്രവർത്തിക്കാനാവൂ...

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


Naik S naik sad
Answered on November 18,2020

രണ്ടു മാസം കൂടുമ്പോൾ ആവറേജ് എടുത്താണ് തുക കണക്കു കൂട്ടുന്നത് എന്നറിയാത്ത ചിലരാണ് ഇത്തരം പ്രചരണങ്ങൾ നടത്തുന്നത് ഒരു മാസം ആക്കിയാൽ ചില കേസുകളിൽ കൂടാൻ സാധ്യത ഉണ്ട് ഒരിക്കലും കുറയില്ല


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide