കേരള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയല്‍ (പൊതു) ചട്ടങ്ങള്‍ വിവരിക്കാമോ ?






Vinod Vinod
Answered on July 28,2020

പ്രസ്തുത നിയമമനുസരിച്ച്‌ പഞ്ചായത്ത്‌ ഡയറക്ടര്‍ മുഖ്യ രജിസ്ട്രാര്‍ ജനറലും പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടര്‍ രജിസ്ട്രാര്‍ ജനറലും 1969 ലെ ജനന മരണ രജിസ്ട്രേഷന്‍ നിയമ്രപകാരം നിയമിക്കപ്പെട്ട ജനന മരണരജിസ്ട്രാര്‍ അവരുടെ അധികാര പരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ തദ്ദേശ രജിസ്ട്രാര്‍ ആയിരിക്കുന്നതുമാണ്‌.

പ്രസ്തുത ചട്ടം നിലവില്‍ വന്നതിന്‌ ശേഷം സംസ്ഥാനത്ത്‌ നടക്കുന്ന എല്ലാ വിവാഹങ്ങളും നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌. വിവാഹം നടന്ന്‌ 45 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള മെമ്മോറാണ്ടം നിശ്ചിത ഫാറത്തില്‍ സമര്‍പ്പിക്കേണ്ടതാണ്‌.

45 ദിവസത്തിനുള്ളില്‍ മെമ്മോറാണ്ടം ഫയല്‍ ചെയ്യാത്തവ, വിവാഹം നടന്ന തീയതി മുതല്‍ ഒരു വര്‍ഷക്കാലാവധി കഴിയാത്തതുമായ വിവാഹങ്ങള്‍ തദ്ദേശരജിസ്ട്രാര്‍ക്ക്‌ നിശ്ചിത പിഴ ഈടാക്കി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.

ഒരു വര്‍ഷത്തിന്‌ ശേഷമുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന്‌ ബന്ധപ്പെട്ട രജിസ്ട്രാര്‍ ജനറലിന്റെ അനുമതിയോടുകൂടി നിശ്ചിത പിഴ ഈടാക്കി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.


tesz.in
Hey , can you help?
Answer this question

Guide

How to get Marriage Certificate in Kerala?

Marriage certificate is a document that provides valuable evidence of marriage, social security, self-confidence particularly among married women. Certificate of marriage is an official docu..
  Click here to get a detailed guide