അനർഹമായി കൈപ്പറ്റിയ മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചിട്ടുള്ളവർ എന്ത് ചെയ്യണം ?






Ramesh Ramesh
Answered on July 10,2020

അനർഹമായി കൈപ്പറ്റിയ മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചിട്ടുള്ളവർ അടിയന്തരമായി സപ്ലൈ ഓഫീസിൽ ഹാജരായി പൊതുവിഭാഗത്തിലേക്ക് മാറ്റി വാങ്ങണം.

സർക്കാർ- അർദ്ധ സർക്കാർ- പൊതുമേഖലാ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, സർവീസ് പെൻഷൻ പറ്റുന്നവർ, സ്വന്തമായി നാലുചക്ര വാഹനം ഉള്ളവർ, ഒരു ഏക്കറിൽ കൂടുതൽ ഭൂമി സ്വന്തമായി കൈവശമുള്ളവർ, ആയിരം ചതുരശ്ര അടി വിസ്തീർണത്തിൽ കൂടുതലുള്ള വീടുകൾ ഉള്ളവർ, ആദായനികുതി നൽകുന്നവർ, മാസവരുമാനം 25000 രൂപയിലധികമുള്ളവർ എന്നിവർ മുൻഗണനാ കാർഡിന് അർഹരല്ല.

ഇത്തരക്കാർ മുൻഗണനാ കാർഡ് കൈവശം ഉണ്ടെങ്കിൽ മുൻഗണനേതര കാർഡാക്കി മാറ്റണം. അനർഹമായ കാർഡ് കൈവശം വച്ചിട്ടുള്ളവരെ കണ്ടെത്തിയാൽ ഇതുവരെ കൈപ്പറ്റിയ റേഷന്റെ അധിക വിപണി വില, 50,000 രൂപ പിഴ എന്നിവയും ഒരു വർഷം വരെ തടവും ശിക്ഷ ലഭിക്കാം.


tesz.in
Hey , can you help?
Answer this question