അക്ഷയ സെന്ററുകൾ മെച്ചപ്പെട്ട സേവനം തന്നില്ലെങ്കിൽ എന്ത് ചെയ്യണം ?






പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം കൊടുക്കുകയാണ് അക്ഷയ സെന്ററിന്റെ ഉദ്ദേശം. എന്നാൽ താഴെ പറയുന്ന കാര്യങ്ങൾ അക്ഷയ കേന്ദ്രങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായാൽ അത് ടി സ്ഥാപനത്തിന്റെ കരാർ ലംഘനം ആയി കണക്കാക്കപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള സർക്കാർ ഉത്തരവിൽ പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങൾ താഴെ കൊടുക്കുന്നു.

സർക്കാർ ഉത്തരവ്

സ. ഉ (k)no.24/2019/ വി. സാ. വ തീയ്യതി 30/10/2019

1.അക്ഷയ കേന്ദ്രങ്ങൾ മുഖേന യുള്ള സേവനങ്ങൾക്ക് സർക്കാർ നിഷ്കർഷിച്ചിട്ടുള്ള സർവീസ് ചാർജുകൾ പ്രസ്താവിക്കുന്ന റേറ്റ് ചാർട്ട് പൊതുജനങ്ങൾക്ക് വ്യക്തമായി കാണാവുന്ന തരത്തിൽ പ്രദർശിപ്പിച്ചിട്ടില്ല എങ്കിൽ 5000 രൂപ വരെ പിഴ ഈടാക്കുന്നതാണ്.

2.സേവനങ്ങൾക്ക് അധിക ചാർജ് ഈടാക്കി എന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടാൽ പിഴ ഈടാക്കുന്നതാണ്

3.പൊതുജനങ്ങളോട് മോശമായി പെരുമാറുക, തെറ്റായ വിവരം നൽകുക, ഉപഭോക്താക്കളിൽ നിന്നും അധിക തുക സേവനദാതാവിനെ ഈടാക്കി നൽകുക എന്നിവ സംബന്ധിച്ച പരാതികൾ അന്വേഷിച്ച് ശരിയെന്ന് ബോധ്യപ്പെടുക യാണെങ്കിൽ ആയിരം രൂപ പിഴ ഈടാക്കുന്നതും സർവീസ് ചാർജ്ജും അധികതുക സേവനദാതാവിനെ ഈടാക്കി നൽകിയിട്ടുണ്ടെങ്കിൽ ആയതും ഉപഭോക്താവിന് തിരിച്ചു ലഭിക്കുന്നതാണ്.

4. അക്ഷയ സെന്റർ ഇന്റെ വീഴ്ച മൂലം ഉപഭോക്താവിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള അഡ്മിഷൻ വിവിധ പ്രവേശന പരീക്ഷകൾക്ക് രജിസ്ട്രേഷൻ സർക്കാർ സേവനങ്ങൾക്കുള്ള രജിസ്ട്രേഷൻ എന്നിവ നഷ്ടപ്പെടുന്ന വിഷയം അതീവ ഗൗരവമായി കാണുന്നതും ഗുരുതര കൃത്യവുമായി കണ്ടു വിശദമായ അന്വേഷണം നടത്തി കർശനമായ നടപടി സ്വീകരിക്കുന്നതാണ്.

പരാതികൾ

ഡയറക്ടർ, അക്ഷയ സ്റ്റേറ്റ് പ്രോജക്ട് ഓഫീസ്, 25/2241, മാഞ്ഞാലിക്കുളം റോഡ്, തമ്പാനൂർ, തിരുവനന്തപുരം-695 001

Phone-0471 2324229, 2324219

aspo@akshya.net

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question