അക്ഷയ കേന്ദ്രങ്ങൾ തരുന്ന സേവനങ്ങളിൽ അപര്യാപ്ത ഉണ്ടാവുകയാണെങ്കിൽ എവിടെ പരാതിപ്പെടണം?






സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നല്‍കുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ നിലവില്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാണ് നല്‍കുന്നത്. അക്ഷയ കേന്ദ്രങ്ങള്‍ മുഖേന നല്‍കുന്ന വിവിധ സേവനങ്ങള്‍ക്കുള്ള സര്‍വ്വീസ് ചാര്‍ജ്ജില്‍ അമിത ഫീസ് ഈടാക്കുന്നത് സംബന്ധിച്ച് പരാതികള്‍ ലഭിക്കുകയാണെങ്കില്‍ ആയത് പരിശോധിച്ച് ശിക്ഷാ നടപടികളുള്‍പ്പെടെ സ്വീകരിക്കുന്നതിന് അക്ഷയ ഡയറക്ടര്‍ തലത്തിലും സര്‍ക്കാര്‍ തലത്തിലും സംവിധാനം ഒരുക്കിയിട്ടുണ്ട്.

അക്ഷയ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തദ്ദേശഭരണം, ജില്ലാ കളക്ടര്‍, അക്ഷയ ഡയറക്ടര്‍, സര്‍ക്കാര്‍ തലങ്ങളില്‍ നിരീക്ഷണങ്ങള്‍ക്ക് വിധേയമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ അംഗീകൃത പൊതുജന സേവന കേന്ദ്രങ്ങളായ അക്ഷയ സെന്ററുകള്‍ വഴി നല്‍കുന്ന സേവനങ്ങള്‍ക്ക് നിശ്ചിത ഫീസ് മാത്രമേ ഈടാക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുന്നതിന് സേവന നിരക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ടി നിരക്കുകൾ അക്ഷയ കേന്ദ്രങ്ങളിൽ പൊതുജനങ്ങൾ കാണത്തക്കവിധം പ്രദർശിപ്പിക്കണമെന്ന സർക്കാർ ഉത്തരവ് നിലവിലുള്ളതാണ്. സേവനങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കുകയോ, പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറുകയോ, ഗുണഭോക്താക്കൾക്ക് ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കുകയോ ചെയ്താല്‍ 155300 (BSNL) എന്ന ടോള്‍ഫ്രീ നമ്പരിലോ
0471 2115098,
0471 2115054,
0471 2335523 എന്നീ നമ്പരുകളിലോ അറിയിക്കാം.

പരാതികള്‍ aspo@akshaya.net എന്ന ഇ-മെയില്‍ വിലാസത്തിലും അറിയിക്കാം.

തപാൽ മുഖേന പരാതികൾ അയക്കുവാനുള്ള വിലാസം:

Akshaya State Project Office Saankethika, IInd Floor,
Vrindavan Gardens,
Pottakkuzhi, Pattom.P.O,
Thiruvananthapuram, Kerala 695004

പരാതികൾ രേഖാമൂലം അറിയിക്കുക.

ഓൺലൈൻ പരാതികൾ
http://www.akshaya.kerala.gov.in/

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question