അക്ഷയ പോലെ ഒരു ഓൺലൈൻ സംവിധാനം തുടങ്ങാൻ എന്തൊക്കെ ചെയ്യണം ?






Venu Mohan, Citizen Volunteer, Kerala
Answered on April 15,2021

നിങ്ങളുടെ ജില്ലയിൽ അക്ഷയ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിക്കും . ഓൺലൈനായി അപേക്ഷിക്കാം. നിലവിലുള്ള അക്ഷയ കേന്ദ്രങ്ങളിൽനിന്ന‌് രണ്ട് കിലോമീറ്റർ ദൂരപരിധി പാലിച്ചുകൊണ്ട് പുതിയ സെന്റർ തുടങ്ങണം.

ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം, ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്.

അപേക്ഷകര്‍ 18 വയസ്സ് തികഞ്ഞവരും പ്രീഡിഗ്രി, പ്ലസ് 2 അടിസ്ഥാന യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉളളവരുമായിരിക്കണം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുളളവര്‍, സ്ത്രീകള്‍, എസ്.സി, എസ്.ടി വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ എന്നിവര്‍ക്ക് അധിക മാര്‍ക്കിന് അര്‍ഹത ഉണ്ടായിരിക്കും. ഒരപേക്ഷയില്‍ 3 ലൊക്കേഷനുകള്‍ക്ക് ഓപ്ഷന്‍ നല്‍കാം.

അപേക്ഷയോടൊപ്പം ഫോട്ടോ, തിരിച്ചറിയല്‍ രേഖ, പ്രായം, യോഗ്യത, വിലാസം, നേറ്റിവിറ്റി എന്നിവ തെളിയിക്കുന്ന രേഖകള്‍, നിശ്ചിത ലൊക്കേഷനില്‍ കെട്ടിടം ഉണ്ടെങ്കില്‍ ആയത് സംബന്ധിച്ച രേഖകള്‍ (ഉടമസ്ഥാവകാശം/വാടക കരാര്‍) തുടങ്ങിയവ അപ്‌ലോഡ് ചെയ്യണം.

ഡയറക്ടര്‍, കേരള സ്റ്റേറ്റ് ഐ.ടി. മിഷന്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ മാറാവുന്ന 750 രൂപയുടെ ഡി.ഡി. നമ്പര്‍ അപേക്ഷയില്‍ രേഖപ്പെടുത്തണം.
ഓണ്‍ലൈന്‍ അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ് ഔട്ടും, അപേക്ഷയോടൊപ്പം സമര്‍പ്പിച്ച രേഖകളുടെ അസ്സലും പകര്‍പ്പും ഡി.ഡി.യും അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസില്‍ ലഭിക്കണം.


tesz.in
Hey , can you help?
Answer this question