ദത്തെടുക്കൽ എങ്ങനെ?






The popular belief is that adopting a child will not change the world; but in reality for that child the world will change.

മനോജ്‌ - അഞ്ജന ദാമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട് 9 കൊല്ലമായി. രണ്ടുപേർക്കും ബാങ്കിലാണ് ജോലി. എല്ലാ സൗഭാഗ്യങ്ങളുമുണ്ട്...പക്ഷെ കുട്ടികളില്ല. ധാരാളം ചികിത്സകൾ പരീക്ഷിച്ചുനോക്കിയെങ്കിലും ഫലം ലഭിച്ചില്ല. അവസാനം ഒരു കുട്ടിയെ ദത്തെടുക്കാൻ തീരുമാനിച്ചു.

മാതാപിതാക്കൾ ആവണമെന്ന സ്വപ്നം സഫലീകരിക്കാൻ _Adoption_ തങ്ങൾക്ക് അത്യാവശ്യമാണെന്നും, ഒരു കുട്ടിക്ക് സ്നേഹവും വാത്സല്യവും പകർന്നു നൽകുവാൻ ഞങ്ങൾ തയ്യാറാണെന്നും കാണിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഏജൻസിയായ http://www.cara.nic.in എന്ന സൈറ്റിൽ ഓൺലൈനായി ദമ്പതികൾ രജിസ്റ്റർ ചെയ്തു. രജിസ്ട്രേഷൻ നടത്തിയ സ്ലിപ്പ് എടുത്ത് സൂക്ഷിച്ചു വെക്കുകയും ചെയ്തു.

അതിനുശേഷം രജിസ്റ്റര്‍ ചെയ്ത സ്ലിപ്പുകളുമായി അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രത്തിനെ സമീപിച്ചു. സ്ഥാപനത്തിലെ സോഷ്യല്‍ വര്‍ക്കറോ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലെ സോഷ്യല്‍ വര്‍ക്കറോ അപേക്ഷകരെക്കുറിച്ചുള്ള പഠനം നടത്തി ഹോം സ്റ്റഡി റിപ്പോര്‍ട്ട് സൈറ്റിലേക്ക് അപ് ലോഡ് ചെയ്തു.

തുടർന്ന് ആവശ്യമായ രേഖകൾ 30 ദിവസത്തിനകം സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.

മാതാപിതാക്കളുടെ ആധാർ കാർഡ്, മേൽവിലാസം തെളിയിക്കുന്ന രേഖ, വരുമാനം തെളിയിക്കുന്ന ബാങ്ക് സ്റ്റേറ്റ്മെന്റ്, നിക്ഷേപങ്ങൾ, LIC പോളിസികൾ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ, ഇൻകം ടാക്സ് റിട്ടേണുകളുടെ കോപ്പി എന്നിവ രേഖകളായി സമർപ്പിക്കുകയുണ്ടായി.

തങ്ങളുടെ ഊഴം വന്നപ്പോൾ മൂന്ന് കുട്ടികളുടെ വരെ ഫോട്ടോയും, അവരെ കുറിച്ചുള്ള വിവരങ്ങളും ഓൺലൈനായി കണ്ടു. ഏതെങ്കിലും കുട്ടിയെ ഇഷ്ടപ്പെട്ടാൽ 48 മണിക്കൂറിനുള്ളിൽ കുട്ടിയെ റിസർവ് ചെയ്യേണ്ടതാണെന്ന് അറിഞ്ഞു.

രണ്ടാമത്തെ കുട്ടിയെ റിസർവ് ചെയ്യുകയും, 20 ദിവസത്തിനകം കുട്ടി താമസിക്കുന്ന കോട്ടയം ജില്ലയിലെ അംഗീകൃത ദത്തെടുക്കൽ കേന്ദ്രത്തിലെ Adoption കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കുകയും ചെയ്തു.

ഭാവിയിൽ ഏതെങ്കിലും കാരണത്താൽ ദമ്പതികളുടെ അഭാവം ഉണ്ടാവുകയാണെങ്കിൽ കുട്ടിയെ ഞങ്ങൾ സംരക്ഷിക്കുവാൻ തയ്യാറാണെന്ന് കാണിച്ചുകൊണ്ട് മനോജിന്റെ സഹോദരിയും ഭർത്താവും ഒപ്പിട്ട _CHILD SECURITY UNDERTAKING_, മനോജും ഭാര്യയും കൂട്ടായി ഒപ്പിട്ട സമ്മതപത്രവും Adoption കമ്മിറ്റി മുമ്പാകെ സമർപ്പിക്കുകയുണ്ടായി.

മനോജിനും ഭാര്യയ്ക്കും കുട്ടിയെ നേരിട്ട് കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു...ഒരു ഓമന പെൺകുട്ടി...

പിന്നെ ഒന്നും ആലോചിച്ചില്ല...പ്രീ അഡോപ്ഷന്‍ ഫോസ്റ്റര്‍ കെയര്‍ എഗ്രിമെന്റില്‍ ഒപ്പു വച്ചു.

തുടര്‍ന്ന് ആതിര എന്ന് പേരിട്ടു കുട്ടിയെ വീട്ടിലേക്ക് കൂട്ടി കൊണ്ടുപോവുകയും ചെയ്തു...

അതിനുശേഷം 10 ദിവസത്തിനുള്ളിൽ അംഗീകൃത ദത്തെടുക്കൽ കേന്ദ്രം കോടതിമുമ്പാകെ Adoption ന് വേണ്ടിയുള്ള രേഖകളും അപേക്ഷയും സമർപ്പിച്ചു.

ദത്തെടുത്ത കുട്ടിയെ, വേറൊരാൾക്ക് എടുക്കുവാൻ വേണ്ടി കൈ മാറരുതെന്ന് നിബന്ധന യോടു കൂടി രണ്ടു മാസത്തിനുള്ളിൽ അഡോപ്ഷൻ പെറ്റീഷൻ കോടതി അനുവദിക്കുകയും, കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ മനോജ് - അഞ്ജന ദമ്പതികളെ മാതാപിതാക്കളായി ചേർക്കുവാനുളള ഉത്തരവിടുകയും ചെയ്തു.

ഇന്ന് ആതിര മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്!!!!

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide