അപകടം മൂലം ' കോമ' സ്റ്റേജിലായ വ്യക്തിയുടെ സ്ഥാവര/ജംഗമ/ ബാങ്ക് നിക്ഷേപങ്ങൾഎങ്ങനെ കൈകാര്യംചെയ്യും?






അപകടം മൂലം ദീർഘകാലം അബോധാവസ്ഥയിലാകുന്ന ഒരാൾക്ക് ബോധപൂർവ്വമായി പ്രവർത്തിക്കുവാനോ, വേണ്ട തീരുമാനങ്ങൾ എടുക്കുവാനോ സാധിക്കാതെ വരുന്നു. ആവശ്യത്തിന് സ്വത്ത് വകകളും ബാങ്ക് നിക്ഷേപവും ഉണ്ടെങ്കിലും ആശ്രിതർക്ക് 'നിയമപരമായ തടസ്സങ്ങൾ' കാരണം പെട്ടെന്ന് അവ കൈകാര്യം ചെയ്യുവാൻ കഴിയില്ല.

ചികിൽസക്കാണെങ്കിൽ വലിയ തുക ആവശ്യവുമുണ്ട്. ഈ സാഹചര്യം ആശ്രിതരെയും രോഗിയെയും വിഷമത്തിലാക്കും. ഇത്തരമൊരു അവസ്ഥയിൽ നിലവിലുള്ള നിയമ പ്രകാരം രോഗിയുടെ ഭാര്യയോ,മക്കളെയോ വസ്തു കൈകാര്യം ചെയ്യുവാനുള്ള 'Legal Guardian' ആയി നിയമിക്കുപ്പെടുവാനുള്ള അർഹതയുണ്ടോ?

പ്രായപൂർത്തിയാകാത്തവർക്കോ, മാനസികരോഗമോ ശാരീരിക വൈകല്യമോ ഉള്ള വ്യക്തികൾക്കോ, ​​​​ലീഗൽ ഗാർഡിയനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ താഴെ കൊടുക്കുന്നു.

1. The Guardian and Wards Act, 1890
2. The Mental Health Care Act, 2017
3. The National Trust Act for the Welfare of Persons with Autism, Cerebral Palsy, Mental Retardation and Multiple Disabilities Act,
4. The Rights of Persons With Disabilities Act,(PWD) 2016.

ആദ്യം സൂചിപ്പിച്ച ഗാർഡിയൻസ് ആൻഡ് വാർഡ്സ് ആക്ട് , 1890 പ്രായപൂർത്തിയാകാത്ത കിട്ടികൾക്കുവേണ്ടി രക്ഷാധികാരിയെ നിയമിക്കുന്നതിനു വേണ്ടിയുള്ള നിയമമാണ്.

മാനസിക രോഗത്തിന് ചികിത്സ ആവശ്യമുള്ള ഒരു വ്യക്തിയുടെ കാര്യത്തിലാണ് രണ്ടാമത്തെ നിയമം ബാധകം.

ഓട്ടിസം, സെറിബ്രൽ പാൾസി, മെന്റൽ റിട്ടാർഡേഷൻ, മൾട്ടിപ്പിൾ ഡിസെബിലിറ്റീസ് എന്നിവയുള്ളവർക്ക് മാത്രമായിട്ടുള്ളതാണ് നാഷണൽ ട്രസ്റ്റ് ആക്ട്, 1999.

നാലാമത്തെ പിഡബ്ല്യുഡി നിയമത്തിൽ കോമ സ്റ്റേജിലുള്ള ഒരു വ്യക്തിയുടെ മാനസിക നിലവാരത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടില്ല.

അബോധാവസ്ഥയിൽ കിടക്കുന്ന ഒരു വ്യക്തിയുടെ ആശ്രിതർക്ക് തങ്ങളെ Legal guardian ആയി നിയമിക്കുവാൻ മേൽ നിയമങ്ങളിൽ വ്യക്തമായ നിർദ്ദേശങ്ങൾ ഇല്ലാത്തതുകൊണ്ട് ആർട്ടിക്കിൾ 226 പ്രകാരം ഹൈക്കോടതിയെ സമീപിക്കേണ്ടി വരും.

തയ്യാറാക്കിയത്
Adv. K. B MOHANAN
9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question