776 Important "Kerala Land Registration” Questions and its Answers

Listing out 776 important queries asked by citizens related to "Kerala Land Registration". These queries are answered by a community of experts, government departments, and citizens like you.

We believe this rich source of information about "Kerala Land Registration” will help you in getting your doubts solved.

In case, if your query is not resolved, you can ask a follow-up query regarding "Kerala Land Registration” by clicking on the “Ask Question” button on this page. We will share it with our community to get it answered.

Hope this helps. Thanks.

നിലവിൽ എന്റെ വീട്ടിലേക്ക് മെയിൻ റോഡിൽ നിന്നും 3mtr വീതിയിലുള്ള റോഡ് ഉണ്ട് (ചരൽ റോഡ് ). എന്റെ വീട് എത്തുന്നതിന് മുന്നേ ഉള്ള 5 ഓളം വ്യക്തികളുടെ സ്ഥലത്തു കൂടിയാണ് ഈ റോഡ് നിലവിലുള്ളത് , ഇപ്പോൾ എന്റെ തൊട്ടടുത്ത വീട്ടുകാർ 4അടി നടവഴി മാത്രമേ തരുകയുള്ളു എന്നും പറഞ്ഞു റോഡ് തടസ്സപെടുത്താൻ ശ്രമിക്കുകയാണ് 8വർഷത്തോളമായി ഞങ്ങൾ റോഡായി ഉപയോഗിക്കുന്നതാണ് . ഇതിനെതിരെ പരാതി നൽകിയാൽ എനിക്ക് അനുകൂല വിധി ലഭിക്കാൻ സാധ്യതയുണ്ടോ? ഇതിനെതിരെ ഇഞ്ചക്ഷൻ ഓർഡർ വാങ്ങുന്നത് കൊണ്ട് പ്രയോജനമുണ്ടാകുമോ?

അനുയോജ്യനായ വക്കീൽ മുഖാന്തിരം കോടതിയിൽ കേസ് നൽകണം. താങ്കളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നത് കാണിച്ച് പോലീസിലും പരാതി നൽകണം.

Chat 1 Clap 0 Views 11

റോഡ് വീതിയാക്കുന്നതിൻ്റെ ഭാഗമായി ചിലർ എൻ്റെ പറമ്പിൻ്റെ മതിൽ അനുമതിയില്ലാതെ പൊളിച്ച് മാറ്റിയിരിക്കുകയാണ്. ഇപ്പോൾ പഞ്ചായത്തിൽ ,വീടിൻ്റെ പെർമിറ്റിന് അപേക്ഷിച്ചപ്പോൾ വീടിൻ്റെ സൺസൈഡിന് വീതി കൂടുതലാണെന്ന കാരണത്താൽ പെർമിറ്റ് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. വീടും മുൻപിലെറോഡും തമ്മിൽ 3.20 മീറ്റർ അകലമാണുള്ളത്.സൺസൈഡിന് 100 സെൻ്റീമീറ്റർ വീതിയാണുള്ളത്. ഇനി എന്താണ് ഞാൻ ചെയ്യേണ്ടത്? നിയമപരമായി നീതി ലഭിക്കുമോ?

താങ്കളുടെ അനുമതിയില്ലാതെ മതിൽ പൊളിച്ചു മാറ്റിയതിനെതിരെ താങ്കൾക്ക് പോലീസിൽ പരാതി നൽകി പരിഹാരം ഉണ്ടാക്കാവുന്നതാണ്. 1.5 മീറ്റററിൽ കൂടുതൽ തുറസ്സായ സ്ഥലം വിടേണ്ട വശത്ത് 0 .75 മീററൽ വരെ സൺഷേഡ് ആകാവുന്നതാണ്.…

Chat 1 Clap 0 Views 49

പൊതുവഴിയുടെ ഏറ്റവും അവസാനത്തെ വീടാണ് ഞങ്ങളുടേത്. ഞങ്ങളുടെ വീടിൻ്റെ മുൻ വശം പാടമാണ്. അതിന് സൈഡിലൂടെയാണ് പൊതുവഴിയും, ഞങ്ങൾക്കുള്ള വഴിയും. പക്ഷേ അയൽക്കാരൻ ഇത്തിരി പോന്ന ആ വഴിയും തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ വേലിച്ചെടികൾ വെട്ടാതെ നിർത്തിയിരിക്കുന്നു. പഞ്ചായത്തിൽ നിന്നും ഒരു നടപ്പാതയാക്കി തരാമെന്ന് പറഞ്ഞിട്ട് വർഷങ്ങളായി, ഇപ്പറഞ്ഞ അയൽക്കാരൻ നടവഴി തരില്ലന്ന തർക്കവുമായി നിൽക്കുന്നതിനാൽ ,പഞ്ചായത്ത് തിരിഞ്ഞ് നോക്കാത്ത അവസ്ഥയാണുള്ളത്. ഇതിനൊരു പരിഹാരം നിർദ്ദേശിക്കാനാവുമോ?

ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയേയും അയൽക്കാരനെയും എതിർകക്ഷികൾ ആക്കി തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാൻ മുൻപാകെ പരാതി നൽകുക. പരാതി നൽകേണ്ട മേൽവിലാസം ചുവടെ ചേർക്കുന്നു.Ombudsman For LSGI Kerala,…

Chat 1 Clap 0 Views 7

ഞങ്ങൾക്ക് ആധാരത്തിൽ ഉള്ളതിനേക്കാൾ ഒരു cent കൂടുതൽ FMB അളവിലും കരം കെട്ടുന്ന രസീതിലും ഉണ്ട് . ഇത് ആധാരത്തിൽ ചേർക്കാൻ പറ്റുമോ?70 മീറ്റർ നീളത്തിൽ കിടക്കുന്ന വസ്തു ആണ് . ഇട ഭാഗത്ത് അയൽക്കാരന്റെ മരം കാരണം അത്യാവശ്യം വളവ് ഉള്ള ഒരു കാട്ട് കല്ല് കൊണ്ട് കെട്ടിയ പഴയ കയ്യാലക്ക് ഉണ്ട്. മരം ഒക്കെ വലുതായ ശേഷം കയ്യാല കെട്ടിയ സമയത്താണ് വ്യത്യാസം മനസിലായത്. മരം ഒക്കെ വെട്ടി മാറ്റി. ഇനി പാറകല്ല് കൊണ്ട് കെട്ടാൻ ആണ്. അങ്ങനെ വളവിൽ പോയ സ്ഥലം നിയമപരമായി കിട്ടുമോ ? അയൽക്കാരന് വലിയ എതിർപ്പില്ല. കയറ് വലിച്ച് കെട്ടാൻ പറയുന്നുണ്ട്. എന്നാൽ അയൽക്കാരൻ എതിർത്താൽ 20 കൊല്ലം മരoവച്ച് കൈവശം വച്ചത് നിയുപരമായി നമ്മളെക്കാൾ അവകാശം ഉണ്ടോ ? 12 കൊല്ലം കൈവശം വച്ചാൽ സ്വന്തം പേരിൽ ആക്കി കിട്ടും എന്ന് കേട്ടിട്ടുണ്ട്. അത്തരം നിയമം വല്ലതും ബാധകമാണോ ? അത് മരം വച്ചും മറ്റ് കോൺക്രീറ്റ് നിർമ്മാണം നടത്തിയും കയ്യേറി കൈവശം വയ്ക്കുന്നവന് അനുകൂലമാണോ ? അതോ ആര് എവിടെ കയ്യേറിയാലും FMB യിൽ ഉള്ള സ്ഥലം പൂർണമായും നമുക്ക് തന്നെ ലഭിക്കുമോ?

പ്രമാണത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി പോക്കുവരവും കരം അടവും നിഷേധിക്കാൻ പാടുണ്ടോ ? പ്രമാണത്തിലെ സർവെ നമ്പർ തെറ്റിയാൽ  കരം അടവ് നിഷേധിക്കാമോ? പ്രമാണത്തിൽ ഇല്ലാത്ത അധിക വിസ്തീർണത്തിനു കരമടയ്ക്കാൻ കഴിയുമോ…

Chat 1 Clap 0 Views 66

ഞാൻ നിലവിൽ താമസിക്കുന്ന ഭൂമി എന്റെ അച്ഛന്റെ പേരിൽ പട്ടയം ലഭിച്ചിട്ടുള്ളതാണ്.അച്ഛനിപ്പോൾ ജീവിച്ചിരിപ്പില്ല. പ്രസ്തുത സ്ഥലത്തിന്റെ അടിയാധാരത്തിലും പട്ടയത്തിലും 2.20 ഏക്കർ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ റീസർവേക്ക് ശേഷം നിലവിലെ ആധാരത്തിൽ 1.80 ഏക്കർ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.കഴിഞ്ഞ കുറേ വർഷങ്ങളായി 1.80 ഏക്കർ ഭൂമി ക്കാണ് നികുതിയടച്ചു വരുന്നത്. എന്റെ സ്ഥലത്തിന് തൊട്ടടുത്തുള്ള 40 സെന്റ് ഭൂമി വേറൊരു വ്യക്തി മുള്ളുവേലി കെട്ടിത്തിരിച്ച് കൈവശപ്പെടുത്തി വരികയാണ്.എനിക്ക് പ്രസ്തുത സ്ഥലം കിട്ടാൻ വഴിയുണ്ടോ?

തർക്ക രഹിതമായും പുറമ്പോക് രഹിതമായും വ്യക്തമായ അതിർത്തിക്കുള്ളിൽ 2.20 ഏക്കർ സ്ഥലമുെണ്ടെങ്കിൽ നിശ്ചയമായും കരമടച്ചു ലഭിക്കും.

Chat 1 Clap 0 Views 44