എങ്ങനെ ആഢംബര നികുതിയുടെ മേൽ റിവിഷൻ ഹരജി സമർപ്പിക്കും?






വെള്ള പേപ്പറിൽ അവകാശവാദങ്ങൾ വ്യക്തമായി എഴുതി തഹസിൽദാർക്ക് നൽകിയാൽ മതി. 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


ആഡംബര നികുതി റിവൈസ് ചെയ്യുവാൻ തഹസിൽദാർക്ക് അപേക്ഷ നൽകാം. അനുവദിച്ചില്ലെങ്കിൽ ആർ ഡി ഒയ്ക്ക് അപ്പീൽ നൽകാം. അപ്പീൽ നിരസിക്കപ്പെട്ടാൽ റിവിഷൻ ഹർജി ജില്ലാ കളക്ടർ നൽകാം.

 

ഒരു മാതൃക ചുവടെ ചേർക്കുന്നു.

കേരള കെട്ടിടനികുതി നിയമം 1975 പ്രകാരം പത്തനംതിട്ട വില്ലേജിൽ ###₹#₹####### സമർപ്പിക്കുന്ന റിവിഷൻ ഹർജി.

 

സൂചന - 1. കോഴഞ്ചേരി തഹസിൽദാരുടെ 29/04/2023 ലെ B6–15048/2022 നമ്പർ നടപടിക്രമം .

2.20/05/2023 തീയതിയിൽ ഞാൻ സമർപിച്ച അപ്പീൽ അപേക്ഷ.

3. അടൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ 5/10/23 ലെ RDOAD R/ 1 a31/2023- R നമ്പർ നടപടിക്രമം .

1. പത്തനംതിട്ട വില്ലേജിൽ എൻറെ ഉടമസ്ഥതയിൽ രണ്ട് ഘട്ടങ്ങളായി നിർമ്മിച്ചിട്ടുള്ള 3 നില കെട്ടിടത്തിൽ ആദ്യ രണ്ടു നിലകൾ 2017 ലും മൂന്നാം നില 2022 ലും നിർമ്മിച്ചിട്ടുള്ളതാണ്. ഒന്നാം നില താമസ ആവശ്യത്തിനും രണ്ടാംനില താമസേതര ആവശ്യത്തിനും രണ്ട് യൂണിറ്റുകളായി കണക്കാക്കി ഓരോ നിലയ്ക്കും പ്രത്യേകം പ്രത്യേകം നികുതി നിർണയം നടത്തി. തുടർന്ന് മൂന്നാമത്തെ നില നിർമ്മിച്ചപ്പോൾ ഒന്നാമത്തെ നിലയുടെ വിസ്തീർണ്ണത്തോട് മൂന്നാമത്തെ നിലയുടെ വിസ്തീർണ്ണം കൂട്ടി ഒന്നായി നികുതി നിർണയിച്ചതു 1975 ലെ കെട്ടിട നിയമം  സെക്ഷൻ 5(5)പ്രകാരം ശരിയല്ല.

2.ആയതിനാൽ ഉത്തരവിലെ അപാകതകൾ വ്യക്തമാക്കിക്കൊണ്ട് സൂചന രണ്ടു പ്രകാരം ഞാൻ അടൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ അപ്പീൽ ഹർജി സമർപ്പിച്ചിട്ടുള്ളതാണ്.

3. സൂചന മൂന്ന് പ്രകാരം ഞാൻ അപ്പീൽ ഉന്നയിച്ച വാദമുഖങ്ങൾക്ക് ഒന്നിനുപോലും കാര്യകാരണസഹിതം മറുപടി നൽകാതെ അടൂർ റവന്യൂ ഡിവിഷൻ ഓഫീസർ ഹർജി നിരസിച്ച് ഉത്തരവ് ആയിട്ടുള്ളതാണ്.

4. അപ്പീൽ നിരസിച്ചുകൊണ്ട് നൽകിയ ഉത്തരവിന് താഴെപ്പറയുന്ന അപാകതകൾ ഉള്ളതാണ്.

1. അപ്പീലിൽ ഞാൻ ഉന്നയിച്ച ആക്ഷേപങ്ങൾ ഓരോന്നും പരിശോധിക്കുയോ ആക്ടിന്റെയോ റൂളിന്റെയോ പിൻബലത്തിൽ കാര്യകാരണസഹിതം മറുപടി നൽകുകയോ ചെയ്തിട്ടില്ല.

2. ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 14&21 പ്രകാരം ഓരോ പൗരനും ഭരണാധികാരികളിൽ നിന്നും സാമാന്യനീതി ഉറപ്പ് നൽകുന്നു. സാമാന്യനീതിയുടെ പ്രധാനപ്പെട്ട തത്വങ്ങളിൽ ഒന്നാണ് fair & reasoned order നൽകുക എന്നത് . ആയത് നിരസിക്കപ്പെട്ടതിനാൽ എനിക്ക് സാമാന്യനീതി നിഷേധിക്കപ്പെട്ടു

കെട്ടിട നികുതി നിർണയത്തിനെതിരെ താഴെപ്പറയുന്ന ആക്ഷേപങ്ങൾ ഞാൻ ഹീയറിംഗ് വേളയിൽ ഉന്നയിച്ചിട്ടുള്ളതാണ്.

1.  ആകെ മൂന്ന് നിലകൾ ഉള്ളതിൽ 1–ഉം2-ഉം നിലകൾ 2017 ലും മൂന്നാം നില 2022 ലും പ്രത്യേകം പ്രത്യേകം നിർമ്മാണ പെർമിറ്റ് എടുത്ത് പ്രത്യേകം പ്രത്യേകം കെട്ടിട നമ്പരുകൾ സഹിതം നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളതാണ്. ഓരോ നിലയും സ്വതന്ത്ര കെട്ടിട ഭാഗങ്ങളാണ്. ഒന്നാം നില റസിഡൻഷ്യൽ ആവശ്യത്തിനും രണ്ടാം നില താമരസേതര ആവശ്യത്തിനും മൂന്നാം നില റസിഡൻഷ്യൽ ആവശ്യത്തിനും നിർമ്മിച്ചിട്ടുള്ളതാണ്. അപ്പീൽ ഉത്തരവിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പരസ്പരം ബന്ധമില്ലാത്ത സ്വതന്ത്രമായ കെട്ടിട ഭാഗങ്ങൾ സ്വതന്ത്ര യൂണിറ്റുകളായി  കണക്കിലെടുത്ത് പ്രത്യേകം പ്രത്യേകം നികുതി നിർണയം നടത്തുവാൻ കേരള കെട്ടിടനികുതി നിയമം1975 സെക്ഷൻ 5(5) അനുശാസിക്കുന്നു. ഒരു കെട്ടിട ഭാഗം മറ്റൊരു കെട്ടിട ഭാഗത്തിനോട് ചേർന്ന് ഗുണപരമായിട്ടുള്ള ആവശ്യങ്ങൾക്ക് നിർമ്മിക്കപ്പെട്ടിട്ടുള്ളതാണെങ്കിൽ മാത്രമേ ഒന്നായി വിസ്തീർണ്ണം കൂട്ടുവാൻ വ്യവസ്ഥയുള്ളൂ. ഇവിടെ ഒന്നാം നിലയും മൂന്നാം നിലയും പരസ്പരം ബന്ധമില്ലാത്ത സ്വതന്ത്ര കെട്ടിട ഭാഗങ്ങളാണ്. ആയതിനാൽ ഒന്നാം നിലയുടെ എക്സ്റ്റൻഷൻ എന്ന നിലയിൽ മൂന്നാം നിലയും കണക്കാക്കി  ഒന്നായി കെട്ടിട നികുതി ചുമത്തുന്നത് നിയമവിരുദ്ധമാണ്.

2.  ബഹുമാനപ്പെട്ട അടൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ ഉത്തരവിൽ തന്നെ താഴത്തെ നില താമസത്തിന് ആണെന്നും ഒന്നാമത്തെ നില കൊമേഴ്സ്യൽ ആവശ്യത്തിനാണെന്നും മൂന്നാമത്തെ നില താമസത്തിനായി ഉള്ള രണ്ട് ഫ്ലാറ്റ് യൂണിറ്റുകൾ ആണെന്നും പരാമർശിച്ചിട്ടുണ്ട്. ഇപ്രകാരം ഓരോ നിലയും സ്വതന്ത്ര കെട്ടിട ഭാഗങ്ങൾ ആണെന്ന് വ്യക്തമായിരിക്കേ ഒന്നാം നിലയും മൂന്നാം നിലയും വിസ്തീർണ്ണം ഒന്നായി കൂട്ടി നികുതി നിർണയം നടത്തിയത് ശരിയല്ല.

3.  സ്വതന്ത്രമായ കെട്ടിട ഭാഗങ്ങൾ ഒരേ കോമ്പൗണ്ടിൽ ഉള്ളതായാൽ പോലും ഒന്നായി കണക്കാക്കി കെട്ടിടനികുതി ഈടാക്കുന്നതിനെതിരെ നിരവധി കേസുകളിൽ ബഹുമാനപ്പെട്ട ഹൈക്കോടതി വിധി പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതിൽ 1994(2) KLT 66 ( Lalitha Vs State of Kerala) എന്ന കേസ് പരാമർശിച്ചുകൊണ്ട് ബഹുമാനപ്പെട്ട പ്രിൻസിപ്പൽ സെക്രട്ടറി 18/05/2007 ലെ 27423/  SC3/07/RD പ്രകാരം നൽകിയ ഉത്തരവിൽ ഇപ്രകാരം പറയുന്നു. A person may construct separate buildings in the same property or in different properties, but there is no provision for clubbing together these buildings which are otherwise separate. Therefore it is impossible to club together different buildings into one for the purpose of assessment. ഒന്നാം നിലയും രണ്ടാം നിലയും വ്യത്യസ്ത ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനാൽ പ്രത്യേകം പ്രത്യേകം അസസ് ചെയ്ത് ഉത്തരവ് നൽകിയിരുന്നതാണ്. 1975 ലെ കേരള കെട്ടിട നികുതി നിയമം സെക്ഷൻ 5(5) പ്രകാരം പ്രധാന കെട്ടിടത്തിനോട് അനുബന്ധിച്ച് ആദ്യ കെട്ടിടത്തിന്റെ ഗുണപരമായ ഉപയോഗത്തിന് വേണ്ടി നിർമ്മിച്ചിട്ടുള്ള കെട്ടിടം ആണെങ്കിൽ മാത്രം അവ ഒന്നായി അസസ് ചെയ്യേണ്ടതാണ്. ഇപ്രകാരമല്ലാതെ നിർമ്മിക്കപ്പെട്ടിട്ടുള്ള സ്വതന്ത്ര കെട്ടിട ഭാഗങ്ങൾ സ്വതന്ത്ര യൂണിറ്റുകളായി കരുതി നികുതി നിർണയം നടത്താൻ നികുതി നിർണയ അധികാരി ബാധ്യസ്ഥനാണ്.

അതായത് സ്വതന്ത്ര കെട്ടിട ഭാഗങ്ങളുടെ വിസ്തീർണ്ണം ഒന്നായി കൂട്ടിയെടുത്ത് കെട്ടിടനികുതി നിർണയം നടത്തുന്നതിനെ

നിയമം എതിർക്കുന്നു

കോടതി എതിർക്കുന്നു

സർക്കാർ എതിർക്കുന്നു.

ഇവയൊന്നും കണക്കിലെടുക്കാതെ എൻറെ കെട്ടിടത്തിന് നികുതി നിർണയം നടത്തിയതും അപ്പീൽ നിരസിച്ചതും 1975 ലെ കെട്ടിട നികുതി നിയമത്തിന്റെ അന്തസത്തയ്ക്ക് നിരക്കുന്നതല്ല. സാമാന്യ നീതിയുടെ നിഷേധവുമാണ്.

 

4.  ഞാൻ മൂന്നാം നില നിർമ്മിച്ചിട്ടുള്ളത് ഒന്നാം നിലയുടെ ഗുണപരമായ ഉപയോഗത്തിന് വേണ്ടിയുള്ളതല്ല അത്തരത്തിലുള്ള കണ്ടെത്തലുകൾ ഉണ്ടെങ്കിൽ ആയത് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.. സ്വതന്ത്ര കെട്ടിടം ഭാഗങ്ങളാണ് എന്ന് അപ്പീൽ ഉത്തരവിൽ നിന്ന് വ്യക്തവും ആണ് . ആയതിനാൽ പരസ്പരം ബന്ധിക്കാതെ സ്വതന്ത്രമായി ഉപയോഗത്തിന് പണിത കെട്ടിട ഭാഗങ്ങൾ ഒന്നായി നികുതി നിർണയം നടത്തി ഉത്തരവ് തന്നത് നിയമവിരുദ്ധമാണ്. 1975 ലെ കേരള കെട്ടിട നിയമത്തിൽ ഇപ്രകാരം നികുതി നിർണയം നടത്തുവാൻ നിഷ്കർഷിച്ചിട്ടുള്ളതല്ല. ആയതിനാൽ ഏത് നിയമത്തിലെ ഏത് സെക്ഷൻ പ്രകാരമാണ് ഒന്നാം നിലയുടെ വിസ്തീർണത്തോട് മൂന്നാം നിലയുടെ വിസ്തീർണ്ണം കൂട്ടി ഒന്നായി നികുതി നിർണയം ചെയ്തത് എന്ന് വ്യക്തമാക്കാത്തത് മൂലം Right to get a reasoned order എനിക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ആയതിനാൽ താഴെപ്പറയുന്ന നിവൃത്തികൾ അനുവദിച്ച് തരണമെന്ന് അപേക്ഷിക്കുന്നു.

 

1.  അടൂർ റവന്യൂ ഡിവിഷൻ ഓഫീസർ പുറപ്പെടുവിച്ച ഉത്തരവ് ഭരണഘടന അനുശാസിക്കുന്ന സാമാന്യ നീതിയുടെ ലംഘനമാകയാൽ ആയത് റദ്ദാക്കണം.അപ്പീൽ ഹർജിയിൽ ഞാൻ ഉന്നയിച്ചിട്ടുള്ള വാദങ്ങൾക്ക് കാര്യകാരണസഹിതം മറുപടി നൽകണം

2.  ഒന്നാം നിലയും മൂന്നാം നിലയും വിസ്തീർണ്ണം കൂട്ടി കോഴഞ്ചേരി തഹസീൽദാർ നടത്തിയ കെട്ടിട നികുതി നിർണയ ഉത്തരവ് റദ്ദാക്കണം.

3.  മൂന്നാം നില ഒരു സ്വതന്ത്ര കെട്ടിട ഭാഗമായി കണക്കാക്കി നിയമപ്രകാരം മൂന്നാം നിലയ്ക്ക് മാത്രമായി കെട്ടിട നികുതി നിർണയം നടത്തണം.

 

റിവിഷൻ ഹർജി നൽകുന്നതിന് വേണ്ടി നിർണയിക്കപ്പെട്ട കെട്ടിടനികുതി 50% ഞാൻ ഒടുക്കുവരുത്തിയിട്ടുള്ളതാണ്.

 

06/11/2023                      വിശ്വസ്തതയോടെ

 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to do Property Registration in Kerala?

Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..
  Click here to get a detailed guide

Guide

Aadhaaram, Pattayam, Pokkuvaravu, Databank

Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..
  Click here to get a detailed guide