വിദേശത്ത്‌ വെച്ച്‌ നടന്ന ജനനം എങ്ങനെ കേരളത്തിൽ രജിസ്റ്റർ ചെയ്യും ?






Vinod Vinod
Answered on July 28,2020

വിദേശത്ത്‌ വെച്ച്‌ നടക്കുന്ന ജനനം ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌. കുട്ടിയുടെ മാതാപിതാക്കള്‍ ഇന്ത്യയിൽ സ്ഥിരതാമസമാക്കണമെന്ന ഉദ്ദേശത്തോടുകൂടി തിരിച്ചുവന്നാല്‍ ആ കുട്ടിയുടെ ജനനം ഇന്ത്യയിലെത്തിയ തീയതി മുതല്‍ 60 ദിവസത്തിനകം ഇവിടേയും രജിസ്ട്രഷന്‍ നടത്താവുന്നതാണ്‌.

മേല്‍പ്പറഞ്ഞ പ്രകാരം 60 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ജനന മരണ രജിസ്ട്രേഷന്‍ ആക്റ്റിലെ 33-ാം വകുപ്പിലെ വ്യവസ്ഥകള്‍ക്ക്‌ വിധേയമായി രജിസ്ട്രേഷന്‍ നടത്താവുന്നതാണ്‌.

രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി  കഴിഞ്ഞാലുടന്‍ അറിയിപ്പ്‌ നല്‍കുന്നയാള്‍ക്ക്‌ സെക്ഷന്‍ 2 പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ യാതൊരു ഫീസും വാങ്ങാതെ നിര്‍ബന്ധമായും നല്‍കേണ്ടതാണ്‌. 30 ദിവസത്തിനകം ആയത്‌ കൈപ്പറ്റിയില്ലായെങ്കില്‍ തുടര്‍ന്ന്‌ 15 ദിവസത്തിനകം ബന്ധ്പെട്ടവര്‍ക്ക്‌ തപാലില്‍ അയച്ചുകൊടുക്കേണ്ടതാണ്‌.


tesz.in
Hey , can you help?
Answer this question

Guide

How to get a Birth Certificate in Kerala?

A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..
  Click here to get a detailed guide