റേഷൻ വ്യാപാരികൾക്കുള്ള ക്ഷേമനിധിയെ കുറിച് വിവരിക്കാമോ ?






Vinod Vinod
Answered on June 30,2020

സംസ്ഥാന സിവിൽസപ്ലൈസ് വകുപ്പ് റേഷൻ ചില്ലറവ്യാപാരികളുടെ ക്ഷേമത്തിനും മറ്റുമായി ക്ഷേമനിധി രൂപവത്ക്കരിച്ച് പെൻഷനും മറ്റു ധനസഹായങ്ങളും നൽകുന്നു.

1. ലഭിക്കുന്ന പ്രതിമാസ പെൻഷൻ 1,500 രൂപ
 
2. ക്ഷേമനിധിയിൽ അംഗമാകാൻ റേഷൻ വ്യാപാരി 100 രൂപ അംഗത്വഫീസും പ്രതിമാസം 200 രൂപ അംശദായവും നൽകണം. (01-03-2017 മുതൽ അംശദായം 200 രൂപയാണ്.)
 
3. 62 വയസ്സ് പൂർത്തിയാകുന്നമുറയ്ക്ക് പൊതുവിതരണശൃംഖലയിൽനിന്നു വിരമിച്ച, 10 വർഷത്തിൽ കുറയാത്ത സർവീസുള്ള അംഗങ്ങൾക്ക് പ്രതിമാസം 1,500 രൂപ പെൻഷൻ ലഭിക്കുന്നു. പെൻഷൻ പ്രായം 65 വയസായിരുന്നത് 19-01-2016 മുതൽ 62 വയസ്സായി നിജപ്പെടുത്തി.
 
4. റേഷൻ‌വ്യാപരി ആയിരിക്കെ ഒരംഗം മരിച്ചാൽ നിയമാനുസൃതമായി അവകാശികൾക്ക് അംഗത്വദൈർഘ്യവും പ്രായവും കണക്കിലെടുത്ത് 40,000 രൂപ വരെ ഡെത്ത് കം റിട്ടയർമെന്റ് ബെനഫിറ്റ് ലഭിക്കുന്നു.
 
5. ക്ഷേമനിധിയംഗങ്ങൾക്ക് 5,000 രൂപ വരെ ആക്‌സിഡന്റ്‌റ് ക്ലെയിമുകൾ അനുവദനീയമാണ്.
 
6. ഹൃദയം, വൃക്ക സംബന്ധമായ ഓപ്പറേഷൻ വേണ്ടുന്ന രോഗങ്ങൾക്കും ക്യാൻസർ തുടങ്ങിയ മാരകരോഗങ്ങൾക്കും ക്ഷേമനിധിയംഗങ്ങൾക്കും കുടുംബംഗങ്ങൾക്കും 25,000 രൂപ വരയുള്ള മെഡിക്കൽ ക്ലെയിമുകൾ അനുവദനീയമാണ്.
 
7. ക്ഷേമനിധിയംഗങ്ങളുടെ കുട്ടികളിൽ എസ്. എസ്. എൽ. സി./പ്ലസ് ടു തലത്തിൽ മികച്ച വിജയം നേടിയവർക്ക് എജ്യൂക്കേഷൻ സ്‌കോളർഷിപ്പിന് അർഹതയുണ്ട്.
 
8. അംശദായത്തിൽ അടച്ച തുക റേഷൻ‌വ്യാപാരം അവസാനിക്കുമ്പോൾ തിരികെ നൽകും.
 
9. അഞ്ചുവർഷത്തിൽ കൂടുതൽ വരിസംഖ്യ ഒടുക്കിയിട്ടുള്ള ക്ഷേമനിധിയംഗങ്ങൾക്ക് ക്ഷേമനിധിയിലുള്ള അവരുടെ ഡെപ്പോസിറ്റിന് ആനുപാതികമായ പലിശരഹിതവായ്പ, അഡ്വാൻസ് എന്നിവ, തുല്യഗഡുക്കളായി തിരിച്ചടക്കുവാനുള്ള വ്യവസ്ഥയോടെ, അനുവദനീയമാണ്.

tesz.in
Hey , can you help?
Answer this question