റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുവാൻ എന്താണ് ചെയ്യേണ്ടത് ?
Answered on August 27,2020
നിലവിലുള്ള നിയമ പ്രകാരം ഒരു റേഷൻ കാർഡിലും പേരില്ലാത്ത ഒരു കുടുംബം പുതിയ കാർഡെടുക്കുമ്പോൾ സാമ്പത്തിക ഭേദമന്യെ വെള്ള നിറത്തിലുള്ള (NPNS) കാർഡാണ് ലഭിക്കുക. അത് ലഭിച്ചശേഷം കാർഡ് വിഭാഗം മാറ്റുന്നതിന് താലൂക്ക് സപ്ലൈ ഓഫീസർക്ക് വെള്ളപേപ്പറിൽ അപേക്ഷ നൽകുകയാണ് വേണ്ടത്. നിലവിലുള്ള കാർഡിന്റെ കോപ്പി അപേക്ഷയോടൊപ്പം വയ്ക്കുക. മാരകമായ അസുഖങ്ങളുള്ളവർ (ക്യാൻസർ, എയ്ഡ്സ്, വൃക്കരോഗം, ഹൃദ്രോഗം മുതലായവ), ഓട്ടിസം ബാധിച്ച കുട്ടികൾ, കിടപ്പുരോഗികൾ എന്നിവരിലാരെങ്കിലും കാർഡിലുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട മെഡിക്കൽ രേഖയുടെ പകർപ്പ് കൂടി വയ്ക്കുക. അപേക്ഷിക്കുന്നവരുടെ റേഷൻ കാർഡ് ഡാറ്റയിലെ വിവരങ്ങൾക്കനുസരിച്ച് ഓരോ ഫീൽഡിനും നിശ്ചിത മാർക്ക് നൽകുകയും ഹിയറിംഗ് നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ (കുറഞ്ഞത് 30 മാർക്ക് ലഭിക്കുന്നവരെ ഉൾപ്പെടുത്തി) ഒരു പട്ടിക തയ്യാറാക്കുകയുമാണ് ആദ്യം ചെയ്യുന്നത്.
ആ പട്ടികയിലുൾപ്പെടുന്നവരുടെ അപേക്ഷകൾ മാത്രമേ പിന്നീട് കാർഡ് മാറ്റുന്നതിന് പരിഗണിക്കുകയുള്ളൂ. എന്നാൽ ഈ പട്ടികയിലുൾപ്പെടുന്ന എല്ലാവർക്കും മുൻഗണനാ കാർഡ് ഉടനെ നല്കാനും കഴിയില്ല. കാരണം അതിനുംമാത്രം vacancy മുൻഗണനാ വിഭാഗത്തിനുണ്ടാകില്ല. നിലവിലുള്ള നിയമങ്ങൾ പ്രകാരം ഓരോ സംസ്ഥാനത്തിലെയും ജനസംഖ്യയും സോഷ്യോ - ഇകണോമിക് ഡാറ്റയും അനുസരിച്ച് ഒരു സംസ്ഥാനത്തിലെ ആകെ മുൻഗണനാ വിഭാഗത്തിലെ കാർഡുകളിലുണ്ടാകേണ്ട ആകെ അംഗങ്ങളുടെ എണ്ണം ഓരോ സംസ്ഥാനത്തിനും ലിമിറ്റ് ചെയ്തിട്ടുണ്ട്. ആ ലിമിറ്റ് ചെയ്യപ്പെട്ട എണ്ണത്തിനപ്പുറം അത് കൂട്ടി നൽകുന്നതിന് ഒരു സംസ്ഥാനത്തിലും കഴിയില്ല. അതിനാലാണ് അപേക്ഷിക്കുന്ന എല്ലാവർക്കും നൽകാൻ കഴിയാത്തത്. ഓരോ മാസവും സംസ്ഥാനത്ത് മുൻഗണനാ കാർഡുകളിലുണ്ടാകുന്ന ഒഴിവുകളുടെ എണ്ണം കണക്കാക്കുകയും അത് ഓരോ താലൂക്കുകൾക്കായി വിഭജിച്ച് നല്കുകയും ചെയ്യും. അതിന് ശേഷം, അതാത് താലൂക്ക് സപ്ലൈ ഓഫീസിലെ നിലവിലുള്ള അപേക്ഷാ പട്ടികയിലുൾപ്പെട്ട അപേക്ഷകരെ പരിഗണിച്ച് അത്രയും ഒഴിവുകളുടെ എണ്ണമനുസരിച്ച് കാർഡ് മാറ്റി നല്കുകയാണ് ചെയ്യുന്നത്. മിക്കവാറും എല്ലാ മാസങ്ങളിലും ഓരോ താലൂക്കിലും ഉണ്ടാകുന്ന ഒഴിവുകളുടെ എണ്ണത്തിന്റെ ഇരട്ടിയലധികം അപേക്ഷകർ പട്ടികയിൽ ഉണ്ടാകാറുണ്ട്. അപ്പോൾ അപേക്ഷാ പട്ടികയിലെ സീനിയോരിറ്റി അനുസരിച്ച് കാർഡ് മാറ്റി നല്കുകയാണ് ചെയ്യുന്നത്. മാരകമായ അസുഖങ്ങളുള്ളവർ (ക്യാൻസർ, എയ്ഡ്സ്, വൃക്കരോഗം, ഹൃദ്രോഗം മുതലായവ), ഓട്ടിസം ബാധിച്ച കുട്ടികളുള്ളവർ, നിരാലംബരായ വിധവകൾ, സർക്കാരിന് കീഴിലുള്ള ആശ്രയ പദ്ധതിയിലുൾപ്പെട്ടവർ, പരസഹായമില്ലാതെ ജീവിക്കാൻ കഴിയാത്ത അവശർ, കിടപ്പുരോഗികൾ എന്നിവരുടെ അപേക്ഷകൾക്ക് ഇതിൽ പ്രത്യേക പരിഗണന നല്കുന്നുണ്ട്. ഈ പ്രക്രിയ എല്ലാ മാസവും തുടർന്നുകൊണ്ടിരിക്കുന്നതാണ്. അതിനാൽ അപേക്ഷിക്കുന്നവർക്ക് മുൻഗണനാ കാർഡ് എപ്പോൾ ലഭിക്കുമെന്ന് മുൻകൂട്ടി പറയാനാകില്ല. നിലവിലെ കോവിഡിന്റെ പശ്ചാത്തലത്തിൽ ഓഫീസുകളിൽ അപേക്ഷകരെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. അതിനാൽ താലൂക്ക് സപ്ലൈ ഓഫീസുമായി ഫോണിൽ ബന്ധപ്പെട്ട് വിവരം പറയുക, തുടർന്ന് അവിടെ നിന്നും ലഭിക്കുന്ന നിർദ്ദേശ പ്രകാരം മാത്രം ചെയ്യുക....
25000 രൂപ വരെ മാസവരുമാനമുള്ളവർക്ക് മുൻഗണനാ വിഭാഗത്തിനായി അപേക്ഷിക്കുന്നതിന് തടസ്സമില്ല. റേഷൻ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന വരുമാനം കുറയ്ക്കുന്നതിന് അക്ഷയ വഴിയോ Online ആയോ അപേക്ഷിക്കുന്നതിന് സാധിക്കില്ല. ഇതിനായി വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റും റേഷൻ കാർഡും കൊണ്ട് താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
റേഷൻ കാർഡിലെ ഏതെങ്കിലും അംഗത്തിന്റെ പേരിൽ നാലു ചക്രവാഹനമുണ്ടെങ്കിൽ ആ കാർഡിനെ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിന് ഉത്തരവുണ്ട്. ആ നാല് ചക്രവാഹനം എന്നത് ഏക ഉപജീവനമാർഗ്ഗമായ ഒരു ടാക്സി ആണെങ്കിൽ അതിന് ഇളവ് ലഭിക്കും.
സർക്കാർ/അർദ്ധ സർക്കാർ ഉദ്യോഗസ്ഥർ/സർവ്വീസ് പെൻഷണർ, 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനം, 1000 square feet-ൽ കൂടുതൽ വലിപ്പമുള്ള വീട്, ഒരേക്കറിൽ കൂടുതൽ പുരയിടം, ആദായ നികുതി അടയ്ക്കുന്നവർ, ഏക ഉപജീവനമാർഗ്ഗമല്ലാത്ത നാല് ചക്ര വാഹനമുള്ളവർ എന്നിവയിൽ ഏതെങ്കിലും ഒരെണ്ണം പോലും ഇല്ലാത്ത ആർക്കും മുൻഗണനാ കാർഡിന് വേണ്ടി അപേക്ഷിക്കാം.
For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
Niyas Maskan
Village Officer, Kerala . Answered on May 22,2020പുതിയ റേഷൻ കാർഡ് ഉണ്ടാക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത് ?
കേരളത്തിൽ റേഷൻ കാർഡ് ലഭിക്കുന്നതിന് ഈ വീഡിയോ കാണുക.
2 0 4247 -
Niyas Maskan
Village Officer, Kerala . Answered on May 22,2020ഒരു പുതിയ റേഷൻ കാർഡ് കിട്ടുന്നതിന് എന്താണ് ചെയ്യേണ്ടത് ?
കേരളത്തിൽ റേഷൻ കാർഡ് ലഭിക്കുന്നതിന് ഈ വീഡിയോ കാണുക.
2 56 1332 -
KSFE
Sponsoredകെ.എസ്.എഫ്.ഇ ഭവന വായ്പ
30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply
-
Kerala Institute of Local Administration - KILA
Government of Kerala . Answered on June 17,2021എന്റെ ഭർത്താവിന്റെ വീട്ടിലെ റേഷൻ കാർഡിൽ പേര് ചേർക്കാൻ ബന്ധം തെളിയിക്കുന്ന രേഖയായി കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് മതിയാവുമോ? വിവാഹ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു അതു വീണ്ടു കിട്ടാൻ എന്താണ് ചെയ്യേണ്ടത് ?
വിവാഹം രജിസ്റ്റർ ചെയ്തിട്ടുള്ളതാണെങ്കിൽ വിവാഹ സർട്ടിഫിക്കറ്റ് വളരെ എളുപ്പത്തിൽ ഓൺലൈനായി ആർക്കുവേണമെങ്കിലും ഡൌൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. അത് റേഷൻ കാർഡ് എടുക്കുന്നതിനുൾപ്പെടെ എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും ...
2 0 432 -
Consumer Complaints & Protection
Regd. Organization for Consumer Rights .റേഷൻ കാർഡ് ഉടമയ്ക്ക് അസുഖം മൂലമോ ശാരീരിക അസ്വസ്ഥത മൂലമോ റേഷൻ കടയിൽ നേരിട്ട് പോകുവാൻ കഴിയാതിരുന്നാൽ എന്താണ് ചെയ്യേണ്ടത്?
റേഷൻ കാർഡ് ഉടമയ്ക്കോ അംഗത്തിനോ റേഷൻ കടയിൽ ചെന്ന് സാധനങ്ങൾ വാങ്ങുന്നതിന് ശാരീരികമായി ബുദ്ധിമുട്ടുള്ളപക്ഷം റേഷൻ വാങ്ങുന്നതിന് പകരക്കാരനെ (Proxy) ഏർപ്പെടുത്തുന്നതിനുള്ള സംവിധാനം വളരെ നാളുകളായി ...
1 0 153 -
Citizen Helpdesk
Curated Answers from Government Sources . Answered on May 19,2021റേഷൻ കാർഡിൽ ഒടിപി വരുന്ന ഫോൺ നമ്പർ മാറ്റാൻ എന്താണ് ചെയ്യേണ്ടത്. നിലവിൽ അക്ഷയാസെൻറെറിൽ പോകാൻ പറ്റാത്ത സാഹചര്യത്തിൽ തനിയെ എന്താണ് ചെയ്യേണ്ടത്?
"Citizen login website" വഴി General Details എന്ന online അപേക്ഷ നല്കുക. (eServices --> General Details--> Card Attributes ---> Phone number ---> Mobile Number) Source : This answer is ...
1 0 290 -
KSFE
Sponsoredകെ.എസ്.എഫ്.ഇ നേട്ടം പ്ലസ് നിക്ഷേപ പദ്ധതി
കെ.എസ്.എഫ്.ഇ യിലെ നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ നേട്ടം!
-
Citizen Helpdesk
Curated Answers from Government Sources . Answered on June 15,2021എന്റെ ഭർത്താവിന്റെ വീട്ടിലെ റേഷൻ കാർഡിൽ പേര് ചേർക്കാൻ ബന്ധം തെളിയിക്കുന്ന രേഖയായി കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് മതിയാവുമോ? വിവാഹ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു അതു വീണ്ടു കിട്ടാൻ എന്താണ് ചെയ്യേണ്ടത് ?
Regarding Ration card application, birth certificate is enough. Source: This answer is provided by Civil Supplies Department, Kerala.
2 0 337 -
Citizen Helpdesk
Curated Answers from Government Sources . Answered on August 04,2021ഞാൻ നിലവിൽ വിവാഹമോചിതയാണ്. ആദ്യഭർത്താവിന്റെ റേഷൻ കാർഡിൽ നിന്നും നീക്കം ചെയ്യുന്നതിനും എന്റെ മാതാപിതാക്കളുടെ റേഷൻ കാർഡിലേക്കും വീണ്ടും പേര് ചേർക്കുന്നതിനും എന്താണ് നടപടി ക്രമങ്ങൾ. ആദ്യ ഭർത്താവിന്റെ കാർഡിൽ പ്രവാസിയായിട്ടാണ് കിടക്കുന്നത്. ഇപ്പോളും ഞാൻ വിദേശത്താണ്. വരുമാനസെര്ടിഫിക്കറ്റ് ആവശ്യമായിട്ടുണ്ടോ. അതിനു എന്താണ് ചെയ്യേണ്ടത്?
രണ്ടു കാര്ഡുകളും ഒരേ താലൂക്കിലാണെങ്കിൽ നിലവിൽ പേരുള്ള റേഷൻ കാർഡ്, ആ കാർഡിൽ നിന്നും പേര് കുറയ്ക്കുന്നതിന് സമ്മതമാണെന്ന് വെള്ളപേപ്പറിലെഴുതി ആ കാർഡിന്റെ ഉടമ ഒപ്പിട്ട സമ്മപത്രം,പേര് ...
1 0 151 -
Citizen Helpdesk
Curated Answers from Government Sources . Answered on August 30,2021ഞാൻ ഭർത്താവിൽ നിന്നും വേർപെട്ട്താ മസിക്കുന്നു ഭർത്താവിന്റെ വീട്ടിലെ റേഷൻ കാർഡിലാണ് എന്റെ പേരുള്ളത്.അയാൾ പേര് നീക്കം ചെയ്യാൻ കാർഡ് തരുന്നില്ല. കാർഡ് നമ്പർ മാത്രമേ കയ്യിലുള്ളു. എന്റെ പേര് നീക്കം ചെയ്യാൻ ഞാൻ ഇനി എന്താണ് ചെയ്യുക?
ഇത് സംബന്ധിച്ച് താലൂക്ക് സപ്ലൈ ഓഫീസർക്ക് അപേക്ഷ നൽകുക. Source: This answer is provided by Civil Supplies Helpdesk, Government of Kerala.
1 0 68 -
Citizen Helpdesk
Curated Answers from Government Sources . Answered on August 30,2021പ്രവാസിയാണ്, നിർധനനാണ്, റേഷൻ കട നടത്തി പരിചയമുണ്ട്, കാലിന് സുഖമില്ല, നടക്കാൻ പ്രയാസമുണ്ട്, കണ്ണൂർ കോരപറേഷൻ പരിധിയിൽ റേഷൻ കട അനുവദിച്ചു കിട്ടുമോ? എങ്കിൽ എന്താണ് ചെയ്യേണ്ടത്? അല്ലാതെ വേറെ ഏതെങ്കിലും തൊഴിൽ സാധ്യത ഉണ്ടോ?
ഓരോ ജില്ലയിലും റേഷൻ കട നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു കൊണ്ട് നോട്ടിഫിക്കേഷൻ വരുന്ന മുറയ്ക്കേ അപേക്ഷ നൽകുന്നതിന് കഴിയൂ. Source: This answer is provided by ...
1 0 53 -
Citizen Helpdesk
Curated Answers from Government Sources . Answered on September 07,2021എന്റെ റേഷൻ കാർഡ് നഷ്ടപ്പെട്ടു പോയി. എന്താണ് ഇനി ചെയ്യണ്ടത്?
Submit an application for duplicate ration card Source: This answer is provided by Civil Supplies Helpdesk, Kerala.
1 0 168 -
Citizen Helpdesk
Curated Answers from Government Sources . Answered on October 06,2021എന്റെ വീട് വിറ്റു, പുതിയ താമസസ്ഥലത്തിന്റെ വിലാസം റേഷൻ കാർഡിൽ തിരുത്തണം. അതിന് എന്താണ് ചെയ്യേണ്ടത്. ഇപ്പോള് ഞങ്ങൾ ഡൽഹിയിൽ ആണ് താമസിക്കുന്നത്. സ്മാര്ട്ട് കാർഡ് എപ്പോള് വേണമെങ്കിലും കിട്ടുമോ?
If the new address is not in Delhi, then Submit Address change application online through akshaya centre or through citizen ...
1 0 79 -
Citizen Helpdesk
Curated Answers from Government Sources . Answered on October 30,2021എന്റെ റേഷൻ കാർഡ് എന്റെ സഹോദരിയുടെ കൈവശം ആണ് കുടുംബ പ്രശ്നങ്ങൾ കാരണം എനിക്ക് റേഷൻ കാർഡ് തിരികെ നല്കുന്നില്ല. എന്റെ പേര് പഴയ റേഷൻ കാർഡിൽ നിന്ന് മാറ്റി പുതിയ റേഷൻ കാർഡിൽ ചേരക്കുവാൻ എന്താണ് ചെയ്യേണ്ടത്?
Submit a complaint to the taluk supply officer in this regard. Source: This answer is provided by Civil Supplies Helpdesk, Kerala
1 0 56 -
Citizen Helpdesk
Curated Answers from Government Sources . Answered on November 22,2021ഇപ്പോൾ നിലവിലുളള റേഷൻ കാർഡിന്റെ പുതിയ രീതിയിലുള്ളേ റേഷൻ കാർഡ് സ്വയം ഡൗൺലോഡ് ചെയ്ത് എടുക്കാൻ കഴിയുമോ. അതിന് എന്താണ് വേണ്ടത് ?
Create a citizen login user account and then use the menu " PRINT --->E-card/PVC Card PRINT" You may refer to ...
1 0 64 -
Try to help us answer..
-
ഭാര്യയുടെ വീട്ടുകാർ റേഷൻ കാർഡിൽ നിന്നും പേര് നീക്കം ചെയ്തു തന്നില്ലെങ്കിൽ എന്റെ എന്റെ കാർഡിലേക്ക് എങ്ങനെ ഭാര്യയെ ചേർക്കാൻ സാധിക്കും?
Write Answer
-
2020ലെ ലൈഫ്മിഷനിൽ കിട്ടി ഇപ്പോൾ പറയുന്നത് റേഷൻ കാർഡിന്റെ ഡേറ്റ് തെറ്റാണ് 2020 ഫെബ്രുവരി വരെയുള്ള കാർഡ് കാർക് മാത്രമേ വിട് ലഭിക്കത്തുള്ളൂ ഞങ്ങളുടെ കാർഡിന്റെ ഡേറ്റ് 12/2020. പഴയ കാർഡ് 2017 ലാണ് പക്ഷേ വേറെ പഞ്ചായത്തിൽ ഉള്ള കാർഡാണ്. എന്ത് ചെയ്യും?
Write Answer
-
റേഷൻ വിഹിതം വാങ്ങിയത് കാർഡ് നോക്കി പരിശോധിക്കാൻ സാധിക്കുമോ?
Write Answer
-
Ente Peru bharthavite veetilulla ration card il aanu ullath ath bharthavite sahodhariyude peril aanu ullath. nk nteyum bharthavinteyum peru vetti puthiya card edukkan nthu cheyyanam? njangal ippo thamasikkunnath nte vettil aanu vere thaluk aanu.
Write Answer
-
റേഷൻ കാർഡിൽ പേരില്ലാതെ റിലേഷൻഷിപ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കാനാകുമോ?
Write Answer
-
ഭാര്യയുടെ വീട്ടുകാർ റേഷൻ കാർഡിൽ നിന്നും പേര് നീക്കം ചെയ്തു തന്നില്ലെങ്കിൽ എന്റെ എന്റെ കാർഡിലേക്ക് എങ്ങനെ ഭാര്യയെ ചേർക്കാൻ സാധിക്കും?
-
Trending Questions
-
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 2856 59691 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 177 3644 -
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1 382 19582 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 79309 -
Citizen Helpdesk
Curated Answers from Government Sources . Answered on November 27,2021Which hospitals in Kerala accept Medisep Insurance?
Hospital empanelment is not yet completed Source: This answer is provided by Finance (Health Insurance) Department, Kerala
2 427 35048 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 253 5058 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് തണ്ടപ്പേര് ബുക്ക് അഥവാ തണ്ടപ്പേര് കണക്ക് അഥവാ തണ്ടപ്പേര് അക്കൗണ്ട് അഥവാ തണ്ടപ്പേര് നമ്പർ?
വില്ലേജ് ഓഫീസുകളിൽ, നമ്പർ ക്രമത്തിൽ , നികുതി അടയ്ക്കുന്ന ഭൂ ഉടമകളുടെ പേരും മേൽവിലാസവും വസ്തുവിൻറെ സർവേ നമ്പറും, വസ്തുവിൻറെ ഇനവും വസ്തുവിന്റെ അളവും രേഖപ്പെടുത്തി ...
1 0 6004 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 0 5663 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023How can I convert nilam to purayidom in Kerala?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 329 6975 -
Citizen Helpdesk
Curated Answers from Government Sources . Answered on March 20,2024ഒരു ac വെച്ചാൽ എന്റെ വീട്ടിലെ നിലവിലുള്ള BPL ration card APL കാർഡാക്കുമോ?
AC വച്ചു എന്ന ഒരു കാരണം കൊണ്ട് മാത്രം, കാർഡ് വിഭാഗം മാറ്റുന്നതിന് ഉത്തരവ് ഇല്ല. Source: This answer is provided by Civil Supplies ...
1 0 80