റേഷന്‍ കര്‍ഡ് സര്‍വ്വീസുമായി ബന്ധപ്പെട്ട പൊതുവായ നിബന്ധനകള്‍ എന്തൊക്കെയാണ്?






Manu Manu
Answered on June 29,2020
വിദ്യാര്‍ത്ഥിയെ ചേര്‍ക്കുമ്പോള്‍ വരുമാന സര്‍ട്ടിഫിക്കറ്റ് പകരം വിദ്യാര്‍ത്ഥിയുടെ സമ്മത പത്രം നല്‍കിയാലും മതി.

 ഒരു റേഷന്‍ കാര്‍ഡില്‍ എത്ര അംഗങ്ങളെ add ചെയ്യണമോ അത്രയും തവണ സമ്മത    പത്രം upload ചെയ്യണം.

25000/- രൂപയ്ക്ക് താഴെയാണ് വരുമാനപരിധിയെങ്കില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്

കാര്‍ഡ് ഉടമ മരണപ്പെട്ടാല്‍ പ്രസ്തുത കാര്‍ഡില്‍ അംഗങ്ങളായി സ്ത്രീകള്‍ ഇല്ലയെങ്കില്‍ ടി സാഹചര്യത്തില്‍ പുരുഷനെ കാര്‍ഡ് ഉടമയാക്കാവുന്നതാണ്.

കാര്‍ഡിലെ അംഗങ്ങളില്‍ ഒരാള്ക്കെങ്കിലും ആധാര്‍ നമ്പര്‍ ഉണ്ടെങ്കില്‍ മാത്രമേ റേഷന്‍ വാങ്ങുന്നതിന് സാധിക്കുകയുള്ളൂ. updation ആവശ്യമുള്ളവര്ക്ക് റേഷന്‍കട, താലൂക്ക് supply ആഫീസിലെ ഇ-പോസ് മെഷീന് വഴി ചെയ്യാവുന്നതാണ്

റേഷന് കാര്ഡില്‍ പ്രവാസി എന്ന് രേഖപ്പെടുത്തിയിരിക്കുകയും നിലവില്‍ പ്രവാസി അല്ലാതിരിക്കുകയും ചെയ്താല്‍ പാസ്പോര്‍ട്ടില്‍ അവസാനമായി സീല്‍ രേഖപ്പെടുത്തിയിട്ടുള്ള പേജ് scan ചെയ്ത് upload ചെയ്യണം.

റേഷന്‍ കാര്‍ഡില്‍ മാതാപിതാക്കളുടെ പേര് ഉണ്ടെങ്കില്‍ മാത്രമേ കുട്ടികളുടെ പേര് കൂട്ടിചേര്‍ക്കാന്‍ പാടുള്ളൂ.

നിലവിലെ കാര്‍ഡില്‍ നിന്ന് ഭാര്യ ഭര്‍ത്താവിനെയോ, ഭര്‍ത്താവ് ഭാര്യയുടെയോ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടാല്‍ ( വിവാഹ മോചനവുമായി ബന്ധപ്പെട്ട)   കോടതി ഉത്തരവിന്‍റെ പകര്‍പ്പ് നിര്‍ബന്ധമാണ്.

ഭാര്യ-ഭര്‍തൃ ബന്ധം തെളിയിക്കുന്നതിനായി വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.


tesz.in
Hey , can you help?
Answer this question