ബ്യൂട്ടി പാർലറുകളുടെ ഭാഗത്ത്‌ സേവനത്തിൽ അപര്യാപ്തത ഉണ്ടായാൽ എവിടെ പരാതിപ്പെടണം ?






സൗന്ദര്യം വർധിപ്പിക്കുവാൻ ബ്യൂട്ടി പാർലറുകളിൽ പുരുഷന്മാരും സ്ത്രീകളും ഒരുപോലെ പോകാറുണ്ട്. ഏതെങ്കിലും വിധത്തിൽ പാർലറുകളുടെ ഭാഗത്ത്‌ സേവനത്തിൽ അപര്യാപ്തത ഉണ്ടാവുകയും നിങ്ങളുടെ സൗന്ദര്യത്തിനു ക്ഷതം സംഭവിക്കുകയും ചെയ്താൽ സാധരണ ഗതിയിൽ നാണക്കേട് ഓർത്ത് ആരും പുറത്ത് പറയില്ല. ഇതിന് എന്താണ് പരിഹാരം?

  1. ആദ്യമായി ആവശ്യമായ യോഗ്യതയും സേവനത്തിൽ പരിചയം ഉള്ളതുമായ സ്ഥാപനത്തിൽ മാത്രമേ ഉപഭോക്താവ്‌ പോകാവൂ. ചർമ സംബന്ധമായ പല ട്രീട്മെന്റും യോഗ്യതയുള്ള ഡോക്ടർ മാത്രം ചെയ്താൽ ശരിയാവുകയുള്ളൂ. പരസ്യത്തിൽ ഭ്രമിച്ചു തെറ്റായ തീരുമാനനെടുക്കരുത്.
  2. ഉപഭോക്താവിന് ഏതെങ്കിലും തരത്തിൽ ബ്യൂട്ടി പാർലറിന്റെയോ, സലൂണിന്റെയോ, ട്രീറ്റ്മെന്റ് കേന്ദ്രങ്ങളിൽ നിന്നോ അവരുടെ സേവനത്തിൽ അപാകത ഉണ്ടായാൽ ഉപഭോക്ത കമ്മീഷനെ സമീപിക്കാവുന്നതാണ്. ( *ബിൽ* നിർബന്ധമായും കയ്യിൽ സൂക്ഷിക്കേണ്ടതാണെന്ന് പ്രത്യേകം പറയേണ്ടതില്ല ).
  3. സാരമായ പരിക്കുകൾ ഉപഭോക്താവിന്‌ ഉണ്ടാവുകയാണെങ്കിൽ *Indian Cosmetics Act & Indian Penal Code* എന്നിവ പ്രകാരം പോലീസിന് case എടുക്കാവുന്നതാണ്. അതിനു വേണ്ടി പോലീസിൽ പരാതി കൊടുക്കേണ്ടതാണ്. ( പരിക്കുകളുടെ *ചികിത്സാ രേഖകൾ*പരാതിക്കാരന്റെ കൈവശം ഉണ്ടായിരിക്കണം. )

സൗന്ദര്യ വർധക വസ്തുക്കൾ മൂലം ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടായാലും മേല്പറഞ്ഞ വസ്തുതകൾ ബാധകമാണ്.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question