കേരളത്തിൽ വൈദ്യുതി ഉപഭോക്താക്കൾക്ക് സബ്സിഡി നൽകുന്നതിൻ്റെ വിശദാംശങ്ങൾ ലഭ്യമാക്കുമോ?






75 ലക്ഷം ഉപഭോക്താക്കൾ സൗജന്യങ്ങളുടെ പരിധിയിൽ

1. 500 വാട്സ് കണക്ടഡ് ലോഡുള്ള, 2 മാസം 40 യൂണിറ്റ് ഉപയോഗിക്കുന്ന BPL ഉപഭോതാക്കൾക്ക്, വൈദ്യുതി പൂർണമായും സൗജന്യം. ഇവർക്ക് ഫിക്സഡ് ചാർജ് ഒഴിവാക്കിയിട്ടുണ്ട്

2. 1000 വാട്സ് കണക്ടഡ് ലോഡും 2 മാസം 80 യൂണിറ്റ് ഉപയോഗിക്കുന്നതുമായ BPL ഉപഭോക്താക്കൾക്ക് യൂണിറ്റിന് 1.50 രൂപ നിരക്കിൽ വൈദ്യുതി നൽകുന്നു. ഇവർക്ക് ഫിക്സഡ് ചാർജ് ഒഴിവാക്കിയിട്ടുണ്ട്


3. 1000 വാട്സ് കണക്ടഡ് ലോഡുള്ള BPL കുടുംബങ്ങളിൽ കാൻസർ രോഗികൾ, പോളിയോ / അപകടം എന്നിവയാൽസ്ഥിരമായി അംഗ പരിമിതി ഉള്ളവർ, ഉണ്ടെങ്കിൽ 2 മാസം 200 യൂണിറ്റ് വരെ 1 .50 രൂപ നിരക്കിൽ നൽകുന്നു.

4. എൻഡോസൾഫാൻ ദുരിത ബാധിതർക്ക് 2 മാസം 300 യൂണിറ്റ് വരെ 1.50 രൂപ നിരക്കിൽ നൽകുന്നു. ദ്വൈമാസ ഉപഭോഗം 500 യൂണിറ്റിന് മുകളിൽ ആണെങ്കിൽ ഈ ആനുകൂല്യം നൽകുന്നതല്ല.

5. 2 മാസം 240 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക്, ആദ്യത്തെ 80 യൂണിറ്റിന് 35 പൈസ നിരക്കിലും, 81-240 വരെ യൂണിറ്റിന് 50 പൈസ നിരക്കിലും, കൂടാതെ ഫിക്സഡ് ചാർജിൽ സിംഗിൾ ഫേസ് ഉപഭോക്താക്കൾക്ക് ദ്വൈമാസം 40 രൂപയും സബ്സിഡിയായി നൽകുന്നു.

6. കാർഷിക ഉപഭോക്താക്കൾക്ക് (LT- 5 A) യൂണിറ്റൊന്നിന്‌ 85 പൈസ സബ്‌സിഡി ലഭിക്കുന്നു.

7. ജീവൻ രക്ഷാ ഉപകരങ്ങൾക്കായുള്ള മുഴുവൻ വൈദ്യുതിയും സൗജന്യമായി നല്‌കുന്നു.

60 ശതമാനം (75ലക്ഷം) വൈദ്യുതി ഉപഭോക്താക്കളും മേല്പറഞ്ഞ സബ്‌സിഡി/ ആനുകൂല്യങ്ങളുടെ പരിധിയിൽ വരുന്നു.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question