കുട്ടിയുടെ പേര് ചേര്‍ക്കാതെ നടത്തുന്ന ജനന രജിസ്ട്രേഷനില്‍ പേര്  ചേര്ക്കാൻ എന്ത് ചെയ്യണം ?






Vinod Vinod
Answered on July 28,2020

കുട്ടിയുടെ പേര് ചേര്‍ക്കാതെ നടത്തുന്ന രജിസ്ട്രേഷനുകളില്‍ ജനന മരണ രജിസ്ട്രേഷന്‍ നിയമത്തിലെ 4-൦ വകുപ്പും ചട്ടങ്ങളിലെ 10-ാം ചട്ടവും അനുസരിച്ചാണ്‌ പേര് ചേര്‍ക്കേണ്ടത്‌. രജിസ്ട്രേഷന്‍ തീയതി മുതല്‍ ഒരു വര്‍ഷത്തിനകം കുട്ടിയുടെ പേര്‌ ചേര്‍ക്കാവുന്നതാണ്‌. അതിന്‌ ശേഷം 5/- രൂപ ലേറ്റ്‌ ഫീ ഒടുക്കി പേര്‍ ചേര്‍ക്കാവുന്നതാണ്‌. മാതാപിതാക്കളുടെ സംയുക്താപേക്ഷ പ്രകാരമാണ്‌ പേര്‌ ചേര്‍ക്കേണ്ടത്‌. 1.4.1970 ന്‌ മുമ്പുള്ള ജനന രജിസ്ട്രേഷനുകളില്‍ പേര്‍ ചേര്‍ക്കുന്നതിന്‌ ചീഫ്‌ രജിസ്ട്രാറുടെ അനുമതി വാങ്ങേണ്ടതാണ്‌.


tesz.in
Hey , can you help?
Answer this question

Guide

How to get a Birth Certificate in Kerala?

A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..
  Click here to get a detailed guide