കുട്ടി ജനിച്ചുകഴിഞ്ഞാൽ ചില മാതാപിതാക്കൾ കുട്ടിയുടെ പേര് ചേർക്കാതെ തന്നെ ജനന രെജിസ്ട്രേഷൻ ചെയ്യാറുണ്ട്. ഇതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ?






രെജിസ്ട്രേഷൻ തീയതി മുതൽ ഒരു വർഷത്തിനകം കുട്ടിയുടെ പേര് ചേർക്കേണ്ടതും അതിനുശേഷം ലേറ്റ് ഫീസ് ഒടുക്കി പേര് ചേർക്കാവുന്നതാണ്. ഇക്കാര്യത്തിൽ മാതാപിതാക്കളുടെ സംയുക്തമായ അപേക്ഷ ആവശ്യമുണ്ട്. അങ്ങനെ സാധിച്ചില്ലെങ്കിൽ മാതാപിതാക്കളിൽ ഒരാളുടെ അപേക്ഷയുടെ പേര് ചേർക്കാവുന്നതാണ്. മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലെങ്കിൽ നിയമാനുസൃത രക്ഷാകർത്താവിന്റെ അപേക്ഷ പ്രകാരം പേര് ചേർക്കാം. വിവാഹബന്ധം വേർപ്പെടുത്തിയ സംഗതികളിൽ കുട്ടി ആരുടെ സംരക്ഷണത്തിൽ ആണോ അവരുടെ അപേക്ഷ പരിഗണിക്കും. പേര് ചേർക്കുമ്പോൾ മുഴുവനുമായി ചേർക്കണം.

കുട്ടി സ്കൂളിൽ ചേർന്നതിന് ശേഷമാണു പേര് ചേർക്കുന്നതെങ്കിൽ സ്കൂൾ രേഖയുടെ ശരിപ്പകർപ്പു ഹാജരാക്കേണ്ടതാണ്.

ജനനസമയത്ത് ഒരു ഓമനപ്പേര് രെജിസ്റ്ററിൽ ചേർക്കുകയും അതിനുശേഷം ഒരു ശരിയായ പേര് വീണ്ടും ചേർക്കുന്നതിന് മാതാപിതാക്കൾ അപേക്ഷിച്ചാൽ രജിസ്ട്രാർക്ക് അനുവദിക്കാവുന്നതാണ്. ഇത്തരം സംഗതികളിൽ കുട്ടികളെ സ്കൂളിൽ ചേർക്കുന്നതിന് മുൻപായി ഒരു പ്രാവശ്യം തിരുത്തൽ അനുവദിക്കുന്നതാണ്.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get a Birth Certificate in Kerala?

A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..
  Click here to get a detailed guide