എങ്ങനെ ഒരാൾക്ക് ഒരു തണ്ടപ്പേര് അക്കൗണ്ട് ലഭിക്കും?






നികുതി അടക്കാവുന്ന ഭൂമി രേഖാമൂലം ഒരാൾക്ക് സ്വന്തമായി ലഭിച്ചാൽ ആ രേഖയെ അടിസ്ഥാനപ്പെടുത്തി വില്ലേജ് ഓഫീസർ അല്ലെങ്കിൽ അദ്ദേഹത്തിന്റെ ശുപാർശ പ്രകാരം തഹസീൽദാർ അനുവദിക്കുന്നതാണ് തണ്ടപ്പേര് അക്കൗണ്ട്. ഉദാഹരണങ്ങൾ ശ്രദ്ധിച്ചു നോക്കൂ.

1) നിങ്ങളുടെ പിതാവ് അദ്ദേഹത്തിനുള്ള, അദ്ദേഹത്തിന്റെ പേരിൽ കരം അടക്കുന്ന, ഒരേക്കർ ഭൂമിയിൽ നിന്നും അര ഏക്കർ നിങ്ങളുടെ പേരിൽ ധനനിശ്ചയാധാരം ചെയ്തു തന്നു എന്ന് കരുതുക. ആ ആധാരം പരിഗണിച്ച് വില്ലേജ് ഓഫീസർ നിങ്ങളുടെ പിതാവിൻറെ തണ്ടപ്പേര് അക്കൗണ്ടിൽ നിന്നും അര ഏക്കർ കുറച്ച് അര ഏക്കർ നിങ്ങളുടെ പേരിൽ ചേർക്കാൻ തഹസീൽദാർമാർക്ക് ശുപാർശ ചെയ്യുന്നു. തഹസീൽദാരുടെ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് വി. ഒ നിങ്ങളുടെ പേരിൽ തണ്ടപ്പേര് കണക്ക് തുറക്കുന്നു. നിങ്ങളുടെ പേരിൽ കരം ഒടുക്കി നൽകുന്നു.

ഇവിടെ പിതാവിൻറെ പേരിൽ അരയേക്കർ ശേഷിക്കുന്നതിനാൽ അദ്ദേഹത്തിന്റെ തണ്ടപ്പേര് അക്കൗണ്ട് അവിടെ നിലനിർത്തിക്കൊണ്ട് നിങ്ങൾക്ക് അരയേക്കറിന് പുതിയ തണ്ടപ്പേര് അക്കൗണ്ട് അനുവദിച്ചു നൽകുകയാണ് ചെയ്തിട്ടുള്ളത്.

അതേ സമയം നിങ്ങളുടെ പിതാവ് അദ്ദേഹത്തിന്റെ ഒരേക്കർ ഭൂമി പൂർണമായും നിങ്ങൾക്ക് എഴുതി നൽകിയാൽ അദ്ദേഹത്തിന്റെ തണ്ടപ്പേര് അക്കൗണ്ട് ശൂനൃമായി (zero account) മാറ്റിക്കൊണ്ട് നിങ്ങളുടെ പേരിൽ പുതിയ തണ്ടപ്പേര് അക്കൗണ്ട് തുറന്ന് ഒരേക്കറും നിങ്ങളുടെ പേരിൽ ചേർത്ത് നൽകും.
(മുകളിൽ ആദൃം വിവരിച്ച പ്രകാരം വസ്തു പേരു മാറ്റുന്നതിനെ സബ് ഡിവിഷൻ പോക്കുവരവ് എന്ന് പറയുന്നു. ഇത് തഹസീൽദാർമാരുടെ ഉത്തരവിൻറെ അടിസ്ഥാനത്തിൽ മാത്രമേ വില്ലേജ് ഓഫീസർക്ക് ചെയ്യാനാവൂ.

രണ്ടാമതു വിവരിച്ച പ്രകാരം മുഴുവൻ വസ്തുവും ഒരു പേരിൽ നിന്നും മറ്റൊരു പേരിലേക്ക് മാറ്റുന്നതിനെ സബ് ഡിവിഷൻ ഇല്ലാത്ത പോക്കുവരവ് എന്ന് പറയുന്നു. ഇത്തരം പോക്കുവരവ് വില്ലേജ് ഓഫീസർക്ക് സ്വയം ചെയ്യാവുന്നതാണ്)

2) നിങ്ങൾ ആരോടെങ്കിലും കുറച്ച് ഭൂമി വില കൊടുത്തു വാങ്ങിയാൽ ആ ആധാരം അടിസ്ഥാനപ്പെടുത്തി നിങ്ങളുടെ പേരിൽ തണ്ടപ്പേര് അക്കൗണ്ട് ആരംഭിക്കാം.

3) നിങ്ങൾ വർഷങ്ങളായി കൈവശം വച്ചിരിക്കുന്ന സർക്കാർ ഭൂമിക്ക് നിങ്ങളുടെ പേരിൽ പട്ടയം ലഭിച്ചാൽ ആ പട്ടയം ലഭിച്ച പതിവുത്തരവ് പ്രകാരം നിങ്ങളുടെ പേരിൽ ഒരു തണ്ടപ്പേരക്കൗണ്ട് വില്ലേജ് ഓഫീസർക്ക് തുറക്കാം.

4)വസ്തുവിൻറെ ഉടമസ്ഥാവകാശം സംബന്ധിച്ച് കോടതിയിൽ നിന്നും ലഭിക്കുന്ന നിങ്ങൾക്ക് അനുകൂലമായ വിധിയെ/ ഉത്തരവിനെ അടിസ്ഥാനപ്പെടുത്തിയും തണ്ടപ്പേരക്കൗണ്ട് നിങ്ങളുടെ പേരിൽ ആരംഭിക്കാവുന്നതാണ്.

5)അതൃപൂർവമായ ചില പ്രത്യേക സാഹചരൃങ്ങളിൽ ഇത്തരം രേഖകൾ ഒന്നും ഇല്ലാതെ ഒരാളുടെ പേരിൽ തണ്ടപ്പേരക്കൗണ്ട് തുറക്കാനും പോക്കുവരവ് (transfer of registry ) നിയമത്തിൽ വ്യവസ്ഥയുണ്ട്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to do Property Registration in Kerala?

Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..
  Click here to get a detailed guide

Guide

Aadhaaram, Pattayam, Pokkuvaravu, Databank

Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..
  Click here to get a detailed guide