ഇന്ത്യൻ പൗരൻ വിദേശത്ത് മരണപ്പെട്ടാൽ എന്ത് ചെയ്യണം ?






മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടു വരുവാൻ വേണ്ടി മരണം ഇന്ത്യൻ മിഷനിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

താഴെപ്പറയുന്ന രേഖകൾ ആവശ്യമാണ്.

  1. ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന മെഡിക്കൽ റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും.
  2. അസ്വാഭാവിക മരണം, അപകട മരണം എന്നിവ യാണെങ്കിൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട പോലീസ് റിപ്പോർട്ട്.
  3. നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാൻ സമ്മതം പ്രകടിപ്പിച്ചു കൊണ്ടുള്ള അടുത്ത ബന്ധുവിന്റെ സമ്മതപത്രം. നോട്ടറി അറ്റസ്റ്റ് ചെയ്തിരിക്കണം.
  4. പാസ്പോർട്ട്‌, വിസയുടെ കോപ്പി.
  5. ഇന്ത്യൻ എംബസിയിൽ നിന്ന് ലഭിക്കുന്ന NOC
  6. Embalming സർട്ടിഫിക്കറ്റ്.
  7. ലോക്കൽ ഇമിഗ്രേഷൻ/ കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് കളിൽ നിന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ.
  8. മരിച്ച ആൾക്ക് പകരുന്ന വിധത്തിലുള്ള സാംക്രമിക രോഗങ്ങൾ ഒന്നുമില്ലായെന്നു കാണിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റ്.

വിദേശത്തെ അടുത്ത ബന്ധുവോ സുഹൃത്തോ ഇല്ലാത്ത ആളുകളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാൻ ഇന്ത്യൻ എംബസിയെയോ കോൺസുലേറ്റിനെയോ അധികാരപ്പെടുത്താ വുന്നതാണ്.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question