ആശുപത്രിയിലെ ചികിത്സാ കാരണം കഷ്ടനഷ്ടങ്ങൾ ഉണ്ടായാൽ എവിടെ പരാതിപ്പെടണം ?






Maharaja Agrasen Hospital Vs. Master Rishab Sharma എന്ന കേസിൽ ഡിസംബർ മാസം 17 നു സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിൽ ജോലി ചെയ്യുന്ന ഡോക്ടറുടെ അശ്രദ്ധയും ചികിത്സാ പിഴവും മൂലം രോഗിക്ക് സംഭവിക്കുന്ന നഷ്ടങ്ങൾക്ക് ആശുപത്രിക്ക് കൂട്ടു ത്തരവാദിത്വം ഉണ്ടായിരിക്കുമെന്നു പ്രസ്താവിച്ചിട്ടുണ്ട്. ഡോക്ടറുടെ ചികിത്സാ പിഴവ് നിമിത്തം അന്ധനാകേണ്ട കുട്ടിക്ക് 76 ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കുവാൻ ആശുപത്രിയോട് ഉത്തരവായി.

ഒരു ആശുപത്രിക്കെതിരെയോ ഡോക്ടർക്ക് എതിരെയോ സാധരണക്കാർക്ക് ഉപഭോക്ത ഫോറത്തെ സമീപിക്കാവുന്നതാണ്. അതിനു മുൻപ് നാലു കാര്യങ്ങളിൽ നാം വ്യക്തത വരുത്തേണ്ടതാണ്.

  1. ഡോക്ടർക്ക് രോഗിയോടുള്ള നിയമപരമായ ഉത്തരവാദിത്വം ഡോക്ടർ നിറവേറ്റിയോ?
  2. ചിത്സയ്ക്ക് മുൻപ് ഉണ്ടാകാവുന്ന അപകട സാധ്യതകളെ കുറിച്ച് രോഗിയെയോ ബന്ധുക്കളെയോ ബോധ്യപ്പെടുത്തിയോ?
  3. അങ്ങനെ ബോധ്യപ്പെടുത്താത്ത വസ്തുതകൾ കൊണ്ടു രോഗിക്ക് അപകടം ഉണ്ടാവുകയോ മരണപ്പെടുകയോ ചെയ്തിട്ടുണ്ടോ?\
  4. അങ്ങനെ ഡോക്ടറുടെ കടമ നിർവഹിക്കുന്നതിൽഅയ്യാൾ മനഃപൂർവമായ വീഴ്‌ച വരുത്തിയിട്ടുണ്ടോ?

മുകളിൽ കൊടുത്ത കാരണങ്ങളാൽ രോഗിക്ക് ഏതെങ്കിലും തരത്തിലുള്ള നഷ്ടം സംഭവിച്ചതായി തെളിയിക്കുവാൻ പറ്റിയ രേഖകൾ നിങ്ങളുടെ കൈവശം ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് സമീപത്തുള്ള ഉപഭോക്ത ഫോറത്തെ സമീപിക്കാവുന്നതാണ്. അടുത്ത പ്രാവശ്യം ആശുപത്രിയിൽ പോകുമ്പോൾ ഇക്കാര്യങ്ങൾ എല്ലാം ഓർത്തിരിക്കുന്നത് നന്നായിരിക്കും.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question