ബാങ്ക് ലോക്കർ ഉപയോഗിക്കുന്ന ഉപഭോക്താക്കൾ എന്തെല്ലാം ശ്രദ്ധിക്കണം ?






ബാങ്ക് ലോക്കർ ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ താൽപര്യ സംരക്ഷണാർത്ഥം സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ താഴെ കൊടുക്കുന്നു.

1. ലോക്കറുകളുടെ യും താക്കോലു കളുടെയും രജിസ്റ്റർ ബാങ്ക് കൃത്യമായി സൂക്ഷിക്കണം. ഉപഭോക്താവ് ലോക്കർ വാടകയ്ക്ക് എടുക്കുമ്പോൾ ഉണ്ടാക്കപ്പെടുന്ന കരാറിന്റെ ഒരു കോപ്പി ബാങ്ക് ഉപഭോക്താവിന് നിർബന്ധമായും നൽകേണ്ടതാണ്.

2. ഉപഭോക്താക്കൾ ലോക്കറുകൾ ഉപയോഗിക്കുന്ന സമയവും, തീയതിയും കൃത്യമായി രെജിസ്റ്ററിൽ രേഖപ്പെടുത്തണം.

3. ഉപയോഗം കഴിഞ്ഞ ലോക്കറുകൾ കൃത്യമായി അടച്ചുപൂട്ടിയിട്ടു ണ്ടോയെന്നും, അങ്ങനെ ചെയ്തിട്ടില്ലായെ ങ്കിൽ കൃത്യമായി അടച്ചു പൂട്ടുകയും ലോക്കർ ഉടമയെ അറിയിക്കേണ്ട ഉത്തരവാദിത്വം ബാങ്കിനുണ്ട്.

4. ലോക്കറിന്റെ താക്കോലുകളുടെ പ്രവർത്തനക്ഷമത ബാങ്ക് ജീവനക്കാർ കൃത്യമായ ഇടവേളകളിൽ പരിശോധിക്കേണ്ടതാണ്.

5. ഇലക്ട്രോണിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ലോക്കറിന്റെ സുരക്ഷിതത്വം ബാങ്കിന്റെ ഉത്തരവാദിത്വത്തം ആയിരിക്കും.

6. ബാങ്ക് ഉപഭോക്താക്കളുടെ Biometric data മൂന്നാം കക്ഷിയുമായി പങ്കു വയ്ക്കുന്നത് IT Act, 2000 ന്റെ പരിധിയിൽ വരും.

7. ലോക്കർ പൊട്ടിച്ചു തുറക്കുവാനുള്ള ബാങ്ക് മാനേജരുടെ അധികാരം റിസേർവ് ബാങ്ക് മാർഗ്ഗ നിർദേശങ്ങൾക്ക് അനുസരിച്ചായിരിക്കണം. അല്ലാത്തപക്ഷം സേവനത്തിൽ വന്ന അപര്യാപ്തതയായി കണക്കാക്കി ഉപഭോക്തഫോറത്തെ സമീപിക്കാവുന്നതാണ്.

8. ബാങ്ക് സ്വമേധയ ലോക്കർ തുറക്കുകയാണെങ്കിൽ ഉടമയെ രേഖാമൂലം അറിയിക്കുകയും, മൂന്നാം കക്ഷിയുടെ സാന്നിധ്യം ഉറപ്പ് വരുത്തുകയും വേണം. ലോക്കറിനു ള്ളിലുള്ള സാധനങ്ങളുടെ വിശദമായ ലിസ്റ്റ് തയ്യാറാക്കേണ്ടതും, അതിൽ ഉപഭോക്താവിന്റെ ഒപ്പ് വാങ്ങേണ്ടതു മാകുന്നു.

9. ദീർഘകാലം ലോക്കർ ഉപയോഗിക്കാതെവരുകയും, ലോക്കർ ഉടമയെ കുറിച്ചുള്ള ലഭിക്കാതിരിക്കുകയും ചെയ്താൽ, ലോക്കറിന്റെ നിയമപരമായ അവകാശികളെ അറിയിക്കാൻ ബാങ്ക് ബാധ്യസ്ഥനാണ്.

CA NO 3966/2010, 19/2/2021 SUPREME COURT OF INDIA

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question