എന്റെ വിവാഹം രണ്ട് വര്‍ഷം മുമ്പ് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം നടന്നു, അവർ മാര്യേജ് certificate എന്ന പേരില്‍ ഒരു മുദ്രപത്രത്തിന്റെ മാതൃകയില്‍ ഉള്ള ഒരു certificate ആണ്‌ തന്നത് അതിൽ ഓഫീസർ-ടെ signature and seal ഉണ്ട്. ഇപ്പോൾ ആണ്‌ അറിയുന്നത് marriage certificate വേറെ ആണെന്ന്. ഇനി എനിക്ക് പഞ്ചായത്തിൽ നിന്ന് സാധാരണ മാര്യേജ് certificate ലഭിക്കുമോ, അതിന്‌ marriage പഞ്ചായത്തില്‍ register ചെയ്യണമോ?


സ്പെഷ്യൽ മാര്യേജ് നിയമ പ്രകാരം നടത്തപ്പെട്ട വിവാഹങ്ങളുടെ സാക്ഷ്യപത്രം ആ നിയമത്തിലെ വകുപ്പ് 13 പ്രകാരമുള്ള വിവാഹ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട രജിസ്റ്ററിന്റെ പകർപ്പാണ്. സബ്‌രജിസ്ട്രാർ നൽകുന്ന ആ സാക്ഷ്യപത്രം, വിവാഹം ചടങ്ങ് അനുസരിച്ച് നടന്നു എന്നതിനുള്ള conclusive evidence ആണ്.
സ്പെഷ്യൽ മാര്യേജ് നിയമ പ്രകാരം നടത്തപ്പെട്ട വിവാഹങ്ങളുടെ രെജിസ്ട്രേഷൻ ആ നിയമ പ്രകാരം തന്നെ അത്തരത്തിൽ നിർബന്ധമായതിനാൽ വീണ്ടും അത്തരം വിവാഹങ്ങൾ ലോക്കൽ ബോഡിയിൽ രെജിസ്റ്റർ ചെയ്യേണ്ടതല്ലത്തതാണ് (2008 ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങളിലെ ചട്ടം 6 കാണുക).
എന്നാൽ മറ്റു നിയമങ്ങൾ പ്രകാരം വിവാഹങ്ങൾ നടത്തുമ്പോൾ അവ 2008 ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ അനുസരിച്ച് വിവാഹം നടന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ അനുസരിച്ച് നൽകുന്ന സർട്ടിഫിക്കറ്റുകളിൽ കക്ഷികളുടെ ഫോട്ടോ ഉൾപ്പെടുത്തിയാണ് നൽകുന്നതെന്ന വ്യത്യാസം ഉണ്ട്.