Home |Kerala Institute of Local Administration - KILA Kerala Institute of Local Administration - KILA Government of Kerala 812 Answers, 1357 Claps, 156966 Views Share × Feeds Questions Answers എസ്.സി വിഭാഗക്കാര്‍ക്ക് ആനുകൂല്യം ലഭിച്ച Life Mission ഭൂമി/വീട്, 12 വര്‍ഷം കഴിഞ്ഞ് വില്ക്കുന്നതിന് സാധിക്കുമോ? വില്‍ക്കാം. നിര്‍വ്വഹണ ഉദ്യോഗസ്ഥനുമായി ഗുണഭോക്താവ് വയ്ക്കുന്ന കരാറില്‍ 12 വര്‍ഷത്തേക്ക് അനന്തരവകശികള്‍ക്കല്ലാതെ മറ്റാര്‍ക്കും വീടും വസ്തുവും കൈമാറാന്‍ പാടില്ലെന്ന വ്യവസ്ഥയാണ്… 1 0 16 പഞ്ചായത്ത് road widenig ആയി സ്ഥലം എടുക്കുന്നു. ഇതു ഇപ്പോൾ ഉള്ള വീടിനെ ബാധിക്കും ആയതിനാൽ നമുക്ക് ഇതു കൊടുക്കാതിരിക്കൻ പറ്റുമോ? ഭൂമി വിലക്കെടുക്കല്‍ ആക്ട് പ്രകാരമാണ് പഞ്ചായത്ത് വസ്തു ഏറ്റെടുക്കുന്നതെങ്കില്‍ അതനുസരിച്ചുള്ള ഭൂമി വിട്ടു നല്‍കേണ്ടി വരും. അല്ലെങ്കില്‍ താങ്കളുടെ സമ്മതത്തോടെ മാത്രമേ വസ്തു ഏറ്റെടുക്കുവാന്‍… 1 0 6 What can be done to change the father's name in my birth certificate issued from Saudi Arabia? I am an Indian (Keralite) and is studying in 9th std. സൗദിയിലെ ജനന സര്‍ട്ടിഫിക്കറ്റ് അത് നല്‍കിയ അവിടെത്തെ അധികാരികള്‍ക്ക് മാത്രമേ തിരുത്തുവാന്‍ കഴിയുകയുള്ളൂ.ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയ അധികാരിയെ കണ്ട് വിഷയം അന്വേഷിക്കുക. കുട്ടിയുടെ… 1 0 10 Sc category ഉൾപ്പെട്ടവർക്ക് സ്ഥലം വാങ്ങുന്നതിനു ലൈഫ് മിഷനിൽ എത്ര രൂപ ലഭിക്കും? മൂന്ന് സെന്റില്‍ കുറയാത്ത ഭൂമിക്ക് പരമാവധി 2.25 ലക്ഷം രൂപയോ ഭൂമിയുടെ വിലയോ ഏതാണോ കുറവ് അതാണ് പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് ലൈഫ് ഭവന പദ്ധതിയില്‍ സ്ഥലം വാങ്ങുന്നതിന് ധനസഹായമായി നല്‍കുന്നത്. … 1 0 11 ജനന Certificate 1988 ലെ Name, Father Name , Address ഇവയിലെ Spelling Mistake തിരുത്താനും Mother Name ൽ Initial Add ചെയ്യാനും എന്തൊക്കെയാണ് വേണ്ടത്? ജനന രജിസ്റ്ററിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുന്നതിനായി ശരിയായ പേരുകൾ രേഖപ്പെടുത്തിയിട്ടുള്ള സ്കൂൾ സർട്ടിഫിക്കറ്റുകൾ സഹിതം പഞ്ചായത്ത്/മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് അപേക്ഷ നൽകുക. 1 0 7 ഒരു പഞ്ചായത്തിൽ വരുന്ന റോഡിൽ, പഞ്ചായത്തിന്റെ അസ്തിയിൽ വരുന്നതാണോ എന്നറിയില്ല. ഒരാൾ മതിൽ കെട്ടുമ്പോൾ വഴിയിൽ നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റ് ഉൾപ്പടെ മതിലിന്റെ ബേസ്മെന്റിൽ ആക്കി മതിൽ കെട്ടാൻ സാധിക്കുമോ? പൊതുവഴിയോട് ചേർന്നുള്ള മതിൽ നിർമ്മാണത്തിന് പഞ്ചായത്തിന്റെ അനുവാദം വാങ്ങണം. റോഡും പുരയിടത്തിന്റെ അതിരും ചേരുന്നിടത്ത് റോഡ് കയ്യേറാതെ സ്വന്തം പുരയിടത്തിൽ മതിൽ കെട്ടണം..ഇലക്ട്രിക് പോസ്റ്റ് പൊതു വഴിയില്‍… 1 0 71 6 വയസ്സുള്ള മകൻ്റെ പേര് രണ്ടാമതും മാറ്റിയപ്പോഴും സർ നെയിമിൽ ചെറിയ പിശക് വന്നിട്ടുണ്ട് എങ്ങിനെ തിരുത്താൻ കഴിയും? അക്ഷര തെറ്റുകള്‍ തിരുത്തി നല്‍കുവാന്‍ രജിസ്ട്രാര്‍ക്ക് കഴിയും. സര്‍ നെയിമില്‍ വന്നിട്ടുള്ള പിശക് തിരുത്തുന്നതിന് പഞ്ചായത്ത് /മുനിസിപ്പാലിറ്റി യില്‍ അപേക്ഷ നല്‍കുക.… 1 0 17 ഞങ്ങൾ പത്ത് പതിനഞ്ചോളം കുടുംബങ്ങളുടെ വീട്ടിലേക്കുള്ള ചെറിയ ഇടവഴി റോഡാക്കാൻ മുനിസിപ്പാലിറ്റിയിൽ അപേക്ഷിക്കുന്നതിനുള്ള നിബന്ധനകൾ എന്തൊക്കെയാണ്? ഇടവഴിയുടെ യഥാർത്ഥ വീതി അറിയാനും ആരെങ്കിലും കയ്യേറിയിട്ടുണ്ടെങ്കിൽ തിരിച്ച് പിടിക്കാനും എന്താണ് ചെയ്യേണ്ടത്? റോഡ് ആക്കി മാറ്റാൻ ഉദ്ദേശിക്കുന്ന ഇടവഴിയുടെ രണ്ടു പുറവും ഉള്ള വസ്തുവിന്റെ ഉടമസ്ഥർ ഇടവഴി വീതി കൂട്ടുന്നതിനാവശ്യമായ സ്ഥലം റോഡ് നിർമ്മിക്കുന്നതിനായി വിട്ടുനല്കിയാലേ മുനിസിപ്പാലിറ്റിക്ക് നിങ്ങൾക്ക്… 1 0 6 Birth certificate of my child is issued from Saudi Arabia. How can I change the surname and add second name in her birth certificate in order to update her name in Aadhar and passport? I am from Kerala. താങ്കൾ നാട്ടിൽ ഉള്ള സാഹചര്യത്തിൽ കുട്ടിയുടെ ജനനം നാട്ടിലെ പഞ്ചായത്ത്/ മുനിസിപ്പാലിറ്റിയിൽ രജിസ്ററർ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുക. കുട്ടിയെ സ്കൂളിൽ ചേർത്തിട്ടില്ലെങ്കിൽ താങ്കൾ ഉദ്ദേശിക്കുന്ന പേര്… 1 0 21 1978 ൽ ലാന്റ് ടിബൂണലിൽ നിന്നും sec 72 പ്രകാരമുള്ള ക്രയവിക്രയ സർട്ടിഫിക്കറ്റ് ലഭിച്ചു. ഇത് ലഭിക്കുന്നതിന് ട്രിബ്യൂണലിൽ സമർപ്പിച്ചിരുന്ന രേഖകളുടെ വിവരങ്ങൾ ലഭിക്കാൻ വഴിയുണ്ടോ ? ഈ ഭൂമിയുടെ sketch revenue office ൽ ലഭ്യമായിരിക്കുമോ? 1978 ൽ നൽകിയ രേഖകളുടെ പകർപ്പ് ലഭിക്കുവാനുള്ള സാധ്യത വളരെ കുറവാണ്. ഏതായാലും 2005 ലെ വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകി നോക്കുക.ഭൂമിയുടെ സ്കെച്ച് അപേക്ഷ നൽകി വാങ്ങാവുന്നതാണ്. 1 0 3 ക്രിസ്റ്റ്യനി( റോമൻ കത്തോലിക്കാ) ഹിന്ദു (ഒബിസി)വിനെ വിവാഹം ചെയ്താൽ മിശ്ര വിവാഹം ആകുമോ? മിശ്ര വിവാഹം എന്നു പറയാൻ ഒരാൾ sc ആകണമെന്നുണ്ടോ? വ്യത്യസ്ത ജാതിയില്‍പെട്ടവര്‍ തമ്മിലുള്ള വിവാഹത്തെ മിശ്രവിവാഹം എന്ന് പറയാം. അതിന് ഒരാള്‍ പട്ടിക ജാതിയോ പട്ടിക വര്‍ഗ്ഗമോ ആകണമെന്നില്ല. പക്ഷെ മിശ്രവിവഹിതര്‍ക്ക് സാമ്പത്തിക ആനുകൂല്യമോ… 1 0 9 മകളുടെ പേരിലെ ഇനിഷ്യൽ മാറ്റി അച്ഛന്റെ പേര് ചേർക്കാൻ എന്ത് ചെയ്യണം? പേരിലെ ഇനിഷ്യല്‍ വികസിപ്പിച്ച് നല്‍കുവാന്‍ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് അപേക്ഷ നല്‍കുക. 1 0 29 I'm a local from Kerala and My fiance is a foreign national, and we wish to get registered married in kerala, but she will only be here for a week, is it possible to get married in short notice. If so what documents do we require ? Immediately after the marriage takes place, apply for the registration of marriage to the local body where the marriage took place. Documents to prove address and age of bride and groom, document issued… 1 0 81 മരണപ്പെട്ട എന്റെ അമ്മയുടെ പേരിലുള്ള വസ്തു ആരുടെയും പേരിൽ എഴുതി വെച്ചിട്ടില്ല. ഞങ്ങൾ അവകാശികള്‍ ആയി അഞ്ച് മക്കൾ ആണുള്ളത്. ഈ വസ്തു എല്ലാവർക്കും വില്ക്കാന്‍ ആണ് താത്പര്യം . എന്നാല്‍ ഒരു അവകാശിക്കുള്ള ഓഹരി ഒഴിച്ച് ഇട്ട് ഈ വസ്തു വില്‍ക്കാനാകുമോ? കഴിയും. അഞ്ച് അവകാശികളും കൂടി ഒന്നിച്ച് ചേര്‍ന്ന് വില്‍ക്കാനുള്ള നാല്ഭാഗം വില്‍ക്കുകയും ഒഴിച്ചിടേണ്ട ഒരു ഭാഗം ആരുടെ പേരിലാണോ ഒഴിച്ചിടേണ്ടത് അത് അയാളുടെ പേരില്‍ എഴുതുകയും ചെയ്യുക. 1 0 38 Gazette ൽ പേര് ചെയ്യ്ഞ്ച് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്? ഒന്ന് വ്യക്തമായി വിശദീകരിച്ച് പറഞ്ഞ് തരുമോ? Gazette ഇല്‍ പരസ്യം നല്‍കുന്നതിനുള്ള വിശദാംശങ്ങള്‍ ഈ ലിങ്കില്‍ ലഭിക്കുന്നതാണ്. 1 0 0 എന്റെ മകളുടെ ജനന സർട്ടിഫിക്കറ്റിൽ മാതാവിന്റെ പേരിന്റെ അവസാനഭാഗം ഒരിക്കൽ തിരുത്തിയിട്ടുള്ളതാണ്. എന്നാൽ പത്താംതരം ക്ലാസിന്റെ രജിസ്ട്രേഷൻ ഭാഗമായി നടത്തിയ വെരിഫിക്കേഷൻ സമയത്ത് മാതാവിന്റെ ഔദ്യോഗിക രേഖകളായ എസ്എസ്എൽസി ബുക്കിലെ പേര് പോലെയല്ല കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് മാതാവിന്റെ പേര് എന്ന് മനസ്സിലാക്കുകയും ചെയ്തു. ആയതിനാൽ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ മാതാവിന്റെ പേര് ഔദ്യോഗിക രേഖകൾ പ്രകാരം ആക്കി കിട്ടുവാൻ എന്താണ് ചെയ്യേണ്ടത് ? മാതാവിന്റെ ഔദ്യോഗിക രേഖകളിലെ പേര് പോലെ ജനന സര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വരുത്തുന്നതിന് മാതാവിന്റെ സ്കൂള്‍ സര്‍ട്ടിഫികറ്റ് സഹിതം അപേക്ഷ പഞ്ചായത്ത്/ മുനിസിപാലിറ്റിയില്‍ നല്‍കുക.… 1 0 21 2024 ലെ കേന്ദ്ര സർക്കാർ ജോലിക്ക് EWS claim ചെയ്യുന്നതിനായി 2022-23 ലെ Income and Asset സർട്ടിഫിക്കറ്റ് ആവശ്യമുണ്ട്. പ്രസ്തുത കാലയളവിൽ(2022-23) കുടുംബ വാർഷിക വരുമാനം 8 ലക്ഷത്തിൽ താഴെയാണ്. എന്നാൽ 2022-23 കാലഘട്ടത്തിൽ 1000 Sq. Ft. ഇൽ കവിയുന്ന വീട് ഉണ്ടായിരുന്നു. 5 മാസങ്ങൾക്ക് മുൻപ് ആ വീടിന്റെ വിൽപ്പന നടക്കുകയും EWS റിസേർവഷന് നിഷ്കർഷിച്ചിരിക്കുന്ന Asset Criteria ക്ക് അകത്ത് Income and Asset വരികയും ചെയ്തു. എങ്കിൽ 2024 ജനുവരിയിൽ 2022-23 Income and Asset(EWS) സർട്ടിഫിക്കറ്റ് ലഭിക്കാൻ അർഹനാണോ? കുടുംബ വാര്‍ഷിക വരുമാനം കണക്കാക്കുമ്പോള്‍ മാത്രമാണ് തൊട്ടു മുന്‍പുള്ള സാമ്പത്തിക വര്‍ഷത്തെ വരുമാനം കണക്കാക്കുന്നത്. മറ്റുള്ളവ അതതു സമയത്തെ അര്‍ഹതയാണ് പരിഗണിക്കുന്നത്. 1 0 37 ഓഡിറ്റോറിയത്തിന് ലൈസൻസിന് വേണ്ടി പഞ്ചായത്തിന് അപേക്ഷ കൊടുത്തപ്പോൾ സോളാർ പാനൽ സ്ഥാപിച്ച് രേഖകൾ ഹാജരാക്കിയാൽ മാത്രമേ ലൈസൻസ് അനുവദിക്കുകയുള്ളൂ എന്ന് സെക്രട്ടറി പറയുകയുണ്ടായി. ഇത് നിയമപരമാണോ ? ആഡിറ്റോറിയം നിര്‍മ്മിക്കുന്നതിന് പെര്‍മിറ്റിന് അപേക്ഷിച്ചപ്പോള്‍ സൌരോര്‍ജ്ജ ഉല്‍പ്പാദന സംവിധാനവും സൌരോര്‍ജ ജലതാപന സംവിധാനവും കെട്ടിടത്തില്‍ ഒരുക്കണമെന്ന് സെക്രട്ടറി നിഷ്ക്കര്‍ഷിച്ചത്… 1 0 13 കുടുംബ സ്വത്തുണ്ട് .അതിൽ അവകാശികളും ഉണ്ട് .ഞാനും ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന എന്റെ കുടുംബം നിലംപൊത്താറായ തറവാട്ട് വീട്ടിലാണുള്ളത്. ഞങ്ങൾക്കായി തിരിച്ചിട്ടുള്ള നിലത്തിൽ ചെറിയ വീട് പണിയണമെന്നുണ്ട് .അതിനായുള്ള നിയമ വശങ്ങൾ എന്തെല്ലാമാണ് ? ഒന്നിലധികം പേര്‍ക്ക് അവകാശം ഉള്ള സ്ഥലത്ത് ഒരാള്‍ തന്റെ മാത്രം പൈസ ചെലവാക്കി കെട്ടിടം പണിയാതിരിക്കുന്നതാണ് ഉചിതം. പിന്നീട് ഇത് തര്‍ക്കങ്ങള്‍ക്ക് ഇടയാക്കിയേക്കാം. വസ്തു ഭാഗപത്രം ചെയ്ത ശേഷം… 1 0 6 എന്റെ മകൾ ഇപ്പൊ പത്താം ക്ലാസ്സിൽ പഠിക്കുന്നു. അവളുടെ നിലവിലുള്ള പേര് ഒഴിവാക്കി പുതിയത് ചേർക്കാൻ എന്ത് ചെയ്യണം? കുട്ടിയുടെ പേര് ഗസറ്റില്‍ പരസ്യപ്പെടുത്തി മാറ്റിയശേഷം അതനുസരിച്ച് സ്കൂള്‍ രേഖകളില്‍ പേര് തിരുത്തുന്നതിന് അപേക്ഷ നല്‍കുക. 1 0 0 ഞങ്ങളുടെ പഞ്ചായത്തിൽ മലയോര ഹൈവേയുടെ നടപാതയോടെ ചേർന്ന് കടകൾ ഇരിക്കുന്നു. മൂന്നു മീറ്റർ ദൂരം പഠിച്ചിട്ടില്ല. ഞങ്ങൾ എവിടെയാ പരാതിപ്പെടേണ്ടത്? ഗ്രാമ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി സെക്രെട്ടറിക്ക് പരാതി നൽകാം. 1 0 34 ഞങ്ങളുടെ പ്രദേശത്തെ പഞ്ചായത്ത് റോഡ് അറ്റ കുറ്റ പണി നടത്താത്തത് കൊണ്ട് സ്ഥിരമായി അപകടങ്ങൾ ഉണ്ടാകുന്നു. ഇത് സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിക്കു നാട്ടുകാർ ഒപ്പിട്ട് പരാതി നൽകി. വഴിവിളക്കുകളും ഇല്ല. പഞ്ചായത്ത് നടപടികൾ എടുക്കുന്നില്ല. എന്താണ് പോംവഴി? ലഭ്യമായ പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ചാണ് വിവിധ പദ്ധതികൾ മുൻഗണന അടിസ്ഥാനത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കുന്നത്. എന്തായാലും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്‌സ് മാൻ മുൻപാകെ താങ്കൾക്ക്… 1 0 46 ഞാൻ വീട്ടിൽ ആണ് ജനിച്ചത്. എൻറെ ജനനം (1979) രജിസ്റ്റർ ചെയ്തിട്ടില്ല. ജനന സർട്ടിഫിക്കറ്റ് വാങ്ങാൻ ഞാൻ എന്താണ് ചെയ്യേണ്ടത്? ജനനം നാളിതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ അത് എവിടെയാണോ നടന്നത് അവിടെത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ , RDO യുടെ അനുമതി വാങ്ങി, രജിസ്റ്റർ ചെയ്യാൻ കഴിയും. ജനനം രജിസ്റ്റർ ചെയ്യുന്നതിനായി ജനനം നടന്ന… 1 0 54 കലാകാരന്‍മാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന ധനസഹായ പദ്ധതികള്‍ എന്തൊക്കെയാണ്? കലാകാര പെന്‍ഷന്‍, യുവ കലാകാരന്മാര്‍ക്കുള്ള വജ്ര ജുബിലി ഫെല്ലോ ഷിപ്പ്, അശരണരും രോഗ ബാധിതരും ആയ കലാകരന്മാര്‍ക്കുള്ള ചികിത്സ ധനസഹായം എന്നിവ സര്‍ക്കാര്‍ നല്‍കുന്ന ധനസഹായമാണ്. ഇത്… 1 0 10 എന്റെ SSLC കഴിഞ്ഞ് 16 വർഷം ആയി. DOB തെറ്റാണ് Birth certificate വച്ചു തിരുത്താൻ കഴിയുമെന്ന് അറിയാൻ കഴിഞ്ഞു. ഇതു തിരുത്തി ലഭിക്കാൻ എത്ര ദിവസം വേണം ? പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 2012 ലെ സേവനാവകാശ നിയമ പ്രകാരമുള്ള വിജ്ഞാപനത്തില്‍ 2001മുന്‍പുള്ള റെക്കോര്‍ഡ് കളിലെ ജനന തീയതി തിരുത്തുന്നതിന് 90 ദിവസവും 2001 ന് ശേഷമുള്ള റെക്കോര്‍ഡ്… 1 0 19 എങ്ങനെയാണ് 1966 ൽ കേരളത്തിൽ മരണപ്പെട്ട ഒരാളുടെ മരണ സർട്ടിഫിക്കറ്റ് ലഭിക്കുക ? മരണം നാളിതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ അത് എവിടെയാണോ നടന്നത് അവിടെത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ , RDO യുടെ അനുമതി വാങ്ങി, രജിസ്റ്റർ ചെയ്യാൻ കഴിയും. മരണം രജിസ്റ്റർ ചെയ്യുന്നതിനായി മരണം നടന്ന… 1 0 48 Veedinte munniloode aduthe veetileku pokuna service line maatti sthapikanamenkil athinte chilavu aaru vahikanam? ആരാണോ അത് മാറ്റി സ്ഥാപിക്കാൻ ആവശ്യപ്പെടുന്നത് അയാൾ വഹിക്കണം. 1 0 31 I live in Kerala. One name in my mother's aadhaar card, voter id, ration card and my mother's name in my SSLC book and my birth certificate is different. What should I do to get the same mother's name in my SSLC book in all the records? അമ്മയുടെ ശരിയായ പേരാണ് ബർത്ത് സർട്ടിഫിക്കറ്റിൽ രേഖപെടുത്തിയിട്ടുള്ളതെങ്കിൽ അത് ഹാജരാക്കി മറ്റുള്ള രേഖകളിലെ അമ്മയുടെ പേര് തെറ്റായി രേഖ പെടുത്തിയിട്ടുള്ളത് തിരുത്തി വാങ്ങുക. 1 0 39 അമ്മയുടെ വയസ്സ് തെളിയിക്കുന്ന രേഖ ഒന്നും കൈയിൽ ഇല്ല. പെൻഷൻ ആവശ്യത്തിനും ആധാർ തിരുത്തുന്നതിനും നിലവിൽ മതിയായ രേഖ ഹാജരാക്കാൻ സാധിക്കുന്നുമില്ല. സ്ക്കൂൾ സർട്ടിഫിക്കറ്റ് തയ്യാറാകുന്നതിന് 4 ാം ക്ലാസ്സ് വരെ പഠിച്ച സ്കൂളിനെ സമീപിച്ചപ്പോൾ അവിടെ നിന്നും നിരസിക്കുന്ന സമീപനമാണ് ഉണ്ടായത് ഇനി എന്താണ് ചെയ്യാനാവുക? ഏതു സാഹചര്യത്തിലാണ് സ്കൂള്‍ അധികൃതര്‍ താങ്കളുടെ അപേക്ഷ നിരസിച്ചത് എന്ന് വ്യക്തമല്ല. സ്കൂളില്‍ നിന്നും അഡ്മിഷന്‍ രജിസ്റ്റരിന്റെ പകര്‍പ്പ് ലഭിക്കേണ്ടതാണ്. രേഖാമൂലം അപേക്ഷ നല്‍കുക.… 1 0 5 200 മീറ്റർ നീളത്തിൽ അവസാനിച്ച 3 മീറ്റർ വീതി ഉള്ള റോഡിൽ 220 ബി പ്രകാരം വിജ്ഞാപനം ചെയ്യാത്ത റോഡിൽ നിന്നും ബിൽഡിംഗ് ലേക്ക് വിടേണ്ട ദൂരം എത്ര ? കെട്ടിടത്തിന്റെ പൊക്കം ഏഴ് മീറ്റർ വരെയാണെങ്കിൽ ഇത്തരം സംഗതിയിൽ റോഡിൽ നിന്നും 2 മീറ്റർ അകലം പാലിച്ചാൽ മതി..2019 ലെ കേരള കെട്ടിടനിർമ്മാണ ചട്ടങ്ങളിലെ ചട്ടം 23 (2) ന്റെ ആദ്യ പ്രോവൈസോ കാണുക. 1 0 55 2013 ൽ നിർമിച്ച ബിൽഡിംഗ് ന് 2019 ലെ ചട്ടപ്രകാരം ഉള്ള അനുകൂല്യം ലഭിക്കുമോ ? 07.11.2019 നു മുൻപ് പെർമിറ്റ് വാങ്ങി കെട്ടിട നിർമ്മാണം ആരംഭിച്ചിട്ടുള്ള കെട്ടിടങ്ങൾക്ക് 2019 ലെ കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ വ്യവസ്ഥകൾ ബാധകമല്ല.അവക്ക് അതിനു മുൻപുള്ള ചട്ടങ്ങളിലെ വ്യവസ്ഥകളാണ് ബാധകം. കൂടുതൽ… 1 0 37 എന്റെ പുരയിടത്തിൽ കുഴൽ കിണർ കഴിക്കുന്നതിനു, തങ്ങൾക്കു കിണറിൽ വെള്ളം കുറയും എന്ന കാരണം പറഞ്ഞു അയൽവാസി തടസം നിൽക്കുന്നു. ഞങ്ങൾക്ക് വെള്ളത്തിനു ബുദ്ധിമുട്ടുണ്ട്. കിണർ ഇല്ല. വാട്ടർ അതോറിറ്റി കണക്ഷൻ ഉണ്ട്. അയൽവാസിക്ക് ഇങ്ങനെ തടയാൻ അവകാശം ഉണ്ടോ? ഇല്ല. ഗ്രൗണ്ട് വാട്ടർ വകുപ്പിന്റെ N.O.C സഹിതം പഞ്ചായത്ത്/മുനിസിപ്പാലിറ്റിയിൽ അപേക്ഷ നൽകുക. കുഴൽ കിണർ കുഴിക്കുന്നതിന് അനുമതി ലഭിക്കും. 1 0 0 അമ്മയുടെ പള്ളിയിൽ ഇട്ട പേരാണ് എന്റെ ജനന സർട്ടിഫിക്കറ്റിൽ ഉള്ളത്. അത് എങ്ങനെ തിരുത്തുവാൻ സാധിക്കും? അമ്മയുടെ സ്കൂൾ രേഖ സഹിതം പഞ്ചായത്ത്/മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് അപേക്ഷ നൽകുക 1 0 2 വഴിയരികിലെ നിലം പൊത്താറായ മരം വെട്ടാനുള്ള അധികാരം ആർക്കാണ്? പൊതുസ്ഥലത്തു അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുവാൻ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് കഴിയും. ഇത്തരം പരാതികൾ പരിശോധിച്ച് തീരുമാനമെടുക്കുന്നതിനായി പഞ്ചായത്ത്/മുനിസിപ്പാലിറ്റി… 1 0 43 എന്‍റെ പേര് ഞാന്‍ ഗസ്റ്റില്‍ പബ്ലിശ് ചെയ്തു മാറ്റം വരുത്തി. പുതിയ പേര് എനിക്ക് എന്‍റെ SSLC, Pluse Two, Diploma സര്‍ട്ടിഫിക്കറ്റുകളില്‍ മാറ്റുവാന്‍ കഴിയുമോ ? ഗസറ്റില്‍ പരസ്യപ്പെടുത്തി മാറ്റിയ പേരിന് അനുസരിച്ച മാറ്റം SSLC യില്‍ വരുത്തുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. SSLC യില്‍ പേര് മാറ്റിയ ശേഷം മറ്റുള്ള സര്‍ട്ടിഫിക്കറ്റുകളില്‍… 1 0 5 ഗസറ്റ്ൽ പരസ്യം ചെയ്തു പേര്തിരുത്തിയാൽ SSLC PlusTwo Digree certificate ൽ പേര് തിരുത്താൻ സാധിക്കുമോ? അങ്ങനെ തിരുത്താൻ സാധിച്ചാൽ ഭാവിയിൽ school Record ലെ Name different ആണ് എന്ന പേരിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ? പേരിന്റെ initial തിരുത്താൻ ആയിരുന്നു. ഗസറ്റില്‍ പരസ്യപ്പെടുത്തി മാറ്റിയ പേരിന് അനുസരിച്ച മാറ്റം SSLC യില്‍ വരുത്തുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. SSLC യില്‍ പേര് മാറ്റിയ ശേഷം മറ്റുള്ള സര്‍ട്ടിഫിക്കറ്റുകളില്‍… 1 0 0 5 വർഷം മുൻപ് ലൈഫ് മിഷനിലെ വീടിന് ബാങ്ക് ലോൺ എടുത്തു. ജപ്തി നടപടികളിലാണ്. സ്ഥലം വിറ്റാൽ ലോൺ തീർക്കാം. വിൽക്കാൻ നഗരസഭ അനുവദിക്കുമോ? ധനസഹായസംഖ്യ, വിൽപ്പന നടന്നാലും ബാക്കിയുണ്ടാകില്ല. ലൈഫ് മിഷനിലെ വീടിന്മേൽ (5 വർഷം) ജപ്തി നടപടികൾ ഉണ്ടാകുമോ? പന്ത്രണ്ട് വർഷം കഴിഞ്ഞു മാത്രമേ ലൈഫ് പദ്ധതിയിൽ ലഭിച്ച വീട് കൈമാറ്റം ചെയ്യാൻ കഴിയൂ. അതിന് മുൻപ് വിൽക്കണമെങ്കിൽ ലഭിച്ച ധനസഹായം പലിശ സഹിതം തിരികെ അടക്കണം. 1 0 54 മുനിസിപ്പൽ പ്രദേശത്തു കുഴൽ കിണർ നിർമ്മിക്കുന്നതിനു എന്തെല്ലാം നടപടി ആണ് വേണ്ടത്? കുഴൽ കിണർ നിർമ്മിക്കുന്നതിന് മുനിസിപ്പാലിറ്റി സെക്രട്ടറിയുടെ പെർമിറ്റ് ആവശ്യമാണ്. സൈറ്റ് പ്ലാനും വസ്തുവിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖയും, ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മെന്റിന്റെ NOC യും ആവശ്യമാണ്. ഗ്രൗണ്ട്… 1 0 39 എന്റെ കുട്ടിയുടെ പേര് ഒരുതവണ ജനന cerificate ഇൽ തിരുത്തിയതാണ്. പക്ഷെ അതിൽ ഇനിഷ്യൽ ചേർക്കാൻ വിട്ടുപോയി. ഇനി അത് ചേർക്കാൻ വീണ്ടും അപേക്ഷ നൽകാൻ കഴിയുമോ? ഇനിഷ്യൽ ചേർത്തുതരാൻ പഞ്ചായത്തിൽ/ മുനിസിപ്പാലിറ്റിയിൽ അപേക്ഷ നൽകുക. 1 0 30 Oru veetile thengil ninnum thenga veenu mattoru veedinte sheet potti athinte uthravadhitham aarkanu?theng avide ullapol thanneyanu veesdu vechathu വീട് നിർമ്മിക്കുന്നതിന് മുൻപ് തെങ്ങു അവിടെ നിൽപ്പുണ്ടായിരുന്നു എന്നത് പ്രസക്തമല്ല. 994 ലെ കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 238/ 1994 ലെ കേരള മുനിസിപ്പാലിറ്റി നിയമം വകുപ്പ് 412 അനുസരിച്ച് അപായകരമായ വൃക്ഷങ്ങളുടെ… 1 0 130 പഞ്ചായത്തിൽ നിന്ന് വീട് നമ്പർ കിട്ടാൻ എത്ര ദിവസം എടുക്കും? കെട്ടിട നിർമ്മാണം പൂർത്തിയാക്കിയ ശേഷം അപേക്ഷ നൽകിയാൽ 15 ദിവസത്തിനകം ഓക്കുപൻസി സർട്ടിഫിക്കറ്റ് ലഭിക്കും. അതിനുശേഷം പഞ്ചായത്തിന്റെ പൗരാവകാശ രേഖയിൽ പറഞ്ഞിട്ടുള്ള സമയത്തിനകം കെട്ടിടനമ്പറും അനുവദിക്കും. 1 0 39 Life mission vazhi kittunna veed vilkaan patto? പന്ത്രണ്ട് വർഷം കഴിഞ്ഞു മാത്രമേ ലൈഫ് പദ്ധതിയിൽ ലഭിച്ച വീട് കൈമാറ്റം ചെയ്യാൻ കഴിയൂ. അതിന് മുൻപ് വിൽക്കണമെങ്കിൽ ലഭിച്ച ധനസഹായം പലിശ സഹിതം തിരികെ അടക്കണം. 1 0 43 പഞ്ചായത്ത് പരിധിയിൽ നിർമിച്ച പുതിയ വീടിനു നമ്മൾ എഴുതി നൽകുന്ന പുതിയ വീട്ടു പേര് ഇടുന്നതിൽ എന്തെങ്കിലും തടസം ഉണ്ടോ അതോ ആധാരം നടന്ന സമയത്ത് ഉള്ള ആധാർ കാർഡിലെ വീട്ടുപേരാണോ പഞ്ചായത്ത് നൽകുന്നത്. പഞ്ചായത്ത് രാജ് ആക്ട് പ്രകാരം വീടിനു നമ്മൾ നൽകുന്ന പേര് ഇടാനുള്ള നിയമം ഉണ്ടോ? നിയമങ്ങളിലും ചട്ടങ്ങളിലും ഒന്നും ഈക്കാര്യം പ്രതിപാദിക്കുന്നില്ല. പുതിയ കെട്ടിടത്തിന് കെട്ടിട ഉടമസ്ഥൻ നിർദേശിക്കുന്ന പേര് രജിസ്റ്ററിൽ ചേർത്ത് അതനുസരിച്ച് സാക്ഷ്യപത്രം നൽകും. 1 0 29 എന്റെ വീടിനോട് ചേർന്നു ഒരു ഗോഡൗൻ പ്രവർത്തിക്കുന്നു .രാത്രി വൈകിയും 8 മണിക് ശേഷവും അവിടെ വലിയ ശബ്ദത്തോടെ വണ്ടിയിൽ സാധനങ്ങൾ കയറ്റിഇറക്കുന്നു.ഇങ്ങനെ നേരം വൈകിയും ഇത്ര ശബ്ദത്തോടെയും പ്രവർത്തിക്കാൻ അനുമതി ഉണ്ടോകുമോ, ഇതിന എതിരെ ആർക്കാണ് പരാതി നൽക്കേണ്ടത് ? പഞ്ചായത്ത്/ മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് അപേക്ഷ നൽകുക. അന്വേഷിച്ച് വേണ്ട നടപടി അവർ കൈക്കൊള്ളുന്നതാണ്. 1 0 17 നടന്നു കൊണ്ട് ഇരിക്കുന്ന സ്ഥാപനത്തിന്റെ ലൈസൻസ് എന്റെ മരിച്ചു പോയ ഉമ്മയുടെ പേരില്‍ നിന്ന് എന്റെ പേരിലേക്ക് മാറ്റാൻ ഉള്ള മാർഗ്ഗം? പഞ്ചായത്ത്/ മുനിസിപ്പാലിറ്റിയുടെ ലൈസൻസിന്റെ കാര്യമാണ് ചോദിക്കുന്നതെന്ന് അനുമാനിക്കുന്നു. ഉമ്മയുടെ അവകാശ രേഖകൾ സഹിതം പഞ്ചായത്ത്/ മുനിസിപ്പാലിറ്റിക്ക് അപേക്ഷ നൽകുക. 1 0 1 ഞാൻ എന്റെ മകന്റെ പേര് ഓൺലൈനായി ആണ് ജനന സർട്ടിഫിക്കറ്റിൽ add ചെയ്തത്. എന്നാൽ പേരിന്റെ കൂടെ initial നൽകാൻ വിട്ടു പോയി. ഇനി പേരിന്റെ കൂടെ initial കൂടി നൽകാൻ എന്താണ് ചെയ്യേണ്ടത്? പേരിനൊപ്പം ഇനിഷ്യൽ കൂടി ചേർത്ത് തരാൻ വീണ്ടും പഞ്ചായത്ത്/മുനിസിപ്പാലിറ്റിയിൽ അപേക്ഷ നൽകുക. 1 0 30 പഞ്ചായത്ത് റോഡിൻറെ വീതി 6m ആണ്. റോഡിന് അഭിമുഖമായുള്ള ഞങ്ങളുടെ പഴയ മതിൽ പൊളിച്ചു പുതിയത് പണിയാൻ അപേക്ഷ കൊടുത്തപ്പോൾ റോഡ് വീതി 8m വേണം എന്നും. അതുകൊണ്ട് പഴയ മതിൽ നിന്ന സ്ഥലത്തു നിന്ന് 1m ഇറക്കി പുതിയ മതിൽ കെട്ടണം എന്നും ആണ് . അങ്ങിനെ ഒരു നിയമം ഉണ്ടോ? അങ്ങനെ ഒരു നിയമം ഇല്ല. നിങ്ങളുടെ അതിരിൽ റോഡ് കയ്യേറാതെ മതിൽ കെട്ടാം. എന്നാൽ അപ്പുറവും ഇപ്പുറവും ഉള്ള മതിലുകളുടെ ലവൽ പാലിക്കുന്നത് അഭികാമ്യം ആയിരിക്കും. 1 4 65 ഭിന്നശേഷിയുള്ളയാൾക്ക് വികലാംഗ കോ ഓപ്പറേഷനിൽ നിന്നും ഒരു ലാപ്ടോപ്പ് കിട്ടാൻ വഴിയുണ്ടോ.അല്ലെങ്കിൽ സ്വയം തൊഴിൽ തുടങ്ങാൻ പലിശ രഹിത വായ്‌പ്പാ കിട്ടാൻ വല്ല വഴിയുണ്ടോ? കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷന്റെ പദ്ധതികളുടെ വിശദാംശങ്ങളും അവക്കുള്ള അപേക്ഷ ഫാറങ്ങളും ചുവടെ പറയുന്ന ലിങ്കിൽ നൽകിയിട്ടുള്ളത് കാണുക. Schemes and Application Forms 1 0 63 ലൈഫിൽ വീട് പാസ് ആയിരുന്നു . അപേക്ഷകൻ മരണപെട്ടു. ആ സാഹചര്യത്തിൽ അപേക്ഷകന്റെ ഭാര്യക്കു വീട് കേട്ടുമോ ? കിട്ടുകയാണെഗിൽ തന്നേ എന്തൊക്കെ നടപടികളാണ് ചെയേണ്ടത് ? ഗുണഭോക്താവ് മരണപ്പെട്ടാൽ ഭാര്യക്ക് ആനുകൂല്യം ലഭിക്കും. മരണ സർട്ടിഫിക്കറ്റ് സഹിതം നിർവ്വഹണ ഉദ്യോഗസ്ഥന് അപേക്ഷ നൽകുക 1 2 39 പഞ്ചായത്തിൽ കെട്ടിട നിർമ്മാണംപെർമിറ്റിനു വേണ്ടി അപേക്ഷിക്കുന്നതിനുള്ള ഫീസ് നിരക്കുകൾ എത്രയാണ്? കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് സംബന്ധിച്ച നിലവിലുള്ള നിരക്കുകൾ പ്രതിപാദിക്കുന്ന സർക്കാർ ഉത്തരവ് അറ്റാച്ച് ചെയ്യുന്നു.കാണുക. 1 0 112 No questions added by Kerala Institute of Local Administration - KILA. എസ്.സി വിഭാഗക്കാര്‍ക്ക് ആനുകൂല്യം ലഭിച്ച Life Mission ഭൂമി/വീട്, 12 വര്‍ഷം കഴിഞ്ഞ് വില്ക്കുന്നതിന് സാധിക്കുമോ? വില്‍ക്കാം. നിര്‍വ്വഹണ ഉദ്യോഗസ്ഥനുമായി ഗുണഭോക്താവ് വയ്ക്കുന്ന കരാറില്‍ 12 വര്‍ഷത്തേക്ക് അനന്തരവകശികള്‍ക്കല്ലാതെ മറ്റാര്‍ക്കും വീടും വസ്തുവും കൈമാറാന്‍ പാടില്ലെന്ന വ്യവസ്ഥയാണ്… 1 0 16 Sc category ഉൾപ്പെട്ടവർക്ക് സ്ഥലം വാങ്ങുന്നതിനു ലൈഫ് മിഷനിൽ എത്ര രൂപ ലഭിക്കും? മൂന്ന് സെന്റില്‍ കുറയാത്ത ഭൂമിക്ക് പരമാവധി 2.25 ലക്ഷം രൂപയോ ഭൂമിയുടെ വിലയോ ഏതാണോ കുറവ് അതാണ് പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് ലൈഫ് ഭവന പദ്ധതിയില്‍ സ്ഥലം വാങ്ങുന്നതിന് ധനസഹായമായി നല്‍കുന്നത്. … 1 0 11 പഞ്ചായത്ത് road widenig ആയി സ്ഥലം എടുക്കുന്നു. ഇതു ഇപ്പോൾ ഉള്ള വീടിനെ ബാധിക്കും ആയതിനാൽ നമുക്ക് ഇതു കൊടുക്കാതിരിക്കൻ പറ്റുമോ? ഭൂമി വിലക്കെടുക്കല്‍ ആക്ട് പ്രകാരമാണ് പഞ്ചായത്ത് വസ്തു ഏറ്റെടുക്കുന്നതെങ്കില്‍ അതനുസരിച്ചുള്ള ഭൂമി വിട്ടു നല്‍കേണ്ടി വരും. അല്ലെങ്കില്‍ താങ്കളുടെ സമ്മതത്തോടെ മാത്രമേ വസ്തു ഏറ്റെടുക്കുവാന്‍… 1 0 6 What can be done to change the father's name in my birth certificate issued from Saudi Arabia? I am an Indian (Keralite) and is studying in 9th std. സൗദിയിലെ ജനന സര്‍ട്ടിഫിക്കറ്റ് അത് നല്‍കിയ അവിടെത്തെ അധികാരികള്‍ക്ക് മാത്രമേ തിരുത്തുവാന്‍ കഴിയുകയുള്ളൂ.ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയ അധികാരിയെ കണ്ട് വിഷയം അന്വേഷിക്കുക. കുട്ടിയുടെ… 1 0 10 കലാകാരന്‍മാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന ധനസഹായ പദ്ധതികള്‍ എന്തൊക്കെയാണ്? കലാകാര പെന്‍ഷന്‍, യുവ കലാകാരന്മാര്‍ക്കുള്ള വജ്ര ജുബിലി ഫെല്ലോ ഷിപ്പ്, അശരണരും രോഗ ബാധിതരും ആയ കലാകരന്മാര്‍ക്കുള്ള ചികിത്സ ധനസഹായം എന്നിവ സര്‍ക്കാര്‍ നല്‍കുന്ന ധനസഹായമാണ്. ഇത്… 1 0 10