Online application ഫോമിൽ ആദ്യത്തെ പേജിൽ മുകളിലായി source of addition എന്നൊരു ചോദ്യം എന്തെന്ന് മനസ്സിലായില്ല. ഓപ്ഷൻസിൽ ആധാർ നമ്പർ എന്ന് സെലക്ട് ചെയ്തെങ്കികും അടുത്ത പേജിൽ ഇതിന്റെ നമ്പർ കൊടുക്കാനുള്ള കോളത്തിൽ 10 അക്കങ്ങൾ മാത്രമേ പൂരിപ്പിക്കാൻ കഴിയുന്നുള്ളൂ. ഇതെന്താണെന്നു ഒന്ന് പറഞ്ഞു തരാമോ?






Manu Manu
Answered on August 07,2020

New Ration card അപേക്ഷയിൽ  card owner ആയ ആളിനെ ചേര്‍ക്കുമ്പോഴാണെങ്കിൽ താഴെ പറയുന്ന കാര്യം ശ്രദ്ധിക്കുക.

ആധാര്‍ നമ്പര്‍ ചേര്‍ക്കേണ്ടത് ഇതോടൊപ്പമുള്ള ചിത്രത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ചുവന്ന വട്ടമിട്ട കോളത്തില്‍ അല്ല, മറിച്ച് ആ നീല വട്ടമിട്ടിട്ടുള്ള കോളത്തിലാണ്.


Vinod Vinod
Answered on August 07,2020

ഒരു വ്യക്തിയെ ഒരു കാര്‍ഡില്‍ Add ചെയ്യുന്നത് ഏത് രീതിയിലാണെന്ന് വ്യക്തമാക്കുന്നതാണ് Source of Addition.

അതായത് നിലവില്‍ സംസ്ഥാനത്തെ ഒരു റേഷന്‍ കാര്‍ഡിലും അംഗമല്ലാത്ത ഒരാളെ ഒരു കാര്‍ഡില്‍ പുതുതായി ചേര്‍ക്കുകയാണെങ്കിലോ അല്ലെങ്കില്‍ അയാള്‍ ഒരു പുതിയ കാര്‍ഡെടുക്കുകയാണെങ്കിലോ "ആധാര്‍ നമ്പര്‍" ആണ് അവിടെ അയാളുടെ Source of Addition.

നിലവില്‍ ഒരു താലൂക്കിലെ ഒരു റേഷന്‍ കാര്‍ഡില്‍ അംഗമായ ഒരു വ്യക്തിയെ അതേ താലൂക്കില്‍ തന്നെയുള്ള മറ്റൊരു കാര്‍ഡിലേക്ക് ചേര്‍ക്കുമ്പോഴോ അല്ലെങ്കില്‍ അതേ താലൂക്കില്‍ തന്നെ അയാള്‍ ഒരു പുതിയ കാര്‍ഡെടുക്കുമ്പോഴോ അവിടെ അയാളുടെ Source of Addition എന്നത് നിലവില്‍ അയാളുടെ പേരുണ്ടായിരുന്ന കാര്‍ഡിന്‍റെ ഉടമയുടെ "സമ്മത പത്രം" ആണ്.

നിലവില്‍ ഒരു താലൂക്കിലെ ഒരു റേഷന്‍ കാര്‍ഡില്‍ അംഗമായ ഒരു വ്യക്തിയെ 'മറ്റൊരു' താലൂക്കിലുള്ള ഒരു കാര്‍ഡിലേക്ക് ചേര്‍ക്കുമ്പോഴോ അല്ലെങ്കില്‍ 'മറ്റൊരു' താലൂക്കില്‍ അയാള്‍ ഒരു പുതിയ കാര്‍ഡെടുക്കുമ്പോഴോ അവിടെ അയാളുടെ Source of Addition എന്നത് നിലവില്‍ അയാളുടെ പേരുണ്ടായിരുന്ന താലൂക്കിലെ കാര്‍ഡില്‍ നിന്നും അയാളുടെപേര് ആ 'മറ്റൊരു' താലൂക്കിലേക്ക് മാറ്റിക്കൊണ്ടുള്ള "Transfer Certificate" ആണ്.


tesz.in
Hey , can you help?
Answer this question


Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide