സർഫാസി നിയമം എന്താണ് ?






ഇന്ത്യൻ ബാങ്കിംഗ് രംഗത്തെ സുപ്രധാനമായ ഒരു നിയമ വ്യവസ്ഥ ആണ് സർഫാസി (SARFASI) ആക്ട് അഥവാ സെക്യൂരിറ്റിസേഷൻ ആൻഡ് റീകൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസ്സെറ്സ് ആൻഡ് എൻഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റിസ് ഇൻട്രസ്റ്റ് ആക്ട്. 2002ൽ ആണ് ഇന്ത്യൻ പാർലമെന്റ് ഈ നിയമം പാസാക്കിയത്.

സർഫാസി ആക്ട് അനുസരിച്ച് ഇന്ത്യയിലെ ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും അവർ കൊടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യത്തിൽ ഈടായി നൽകിയ ഗാർഹികമോ വ്യാപാര സംബന്ധിയായതോ ആയ വസ്തു ലേലം ചെയ്ത് പണം തിരികെ നേടാവുന്നതാണ്.

കോടതി നടപടികൾ ഇല്ലാതെ തന്നെ ബാങ്കുകൾക്ക് ഇത് ചെയ്യാവുന്നതാണ്. സർഫാസി ആക്ട്ലൂടെയാണ് ബാങ്കുകൾ ഈ അവകാശം ലഭിച്ചത്.വായ്പയിൽ നിശ്ചിത ദിവസത്തെ മുടക്ക് വരുത്തുകയും (90+ ദിവസം) ആ വായ്പ ബാങ്കിനെ സംബന്ധിച്ച് Non Performing Asset (കിട്ടാക്കടം) ആയി മാറുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ നിയമത്തിന്റെ പ്രസക്തി.

ഒരു ലക്ഷത്തിൽ താഴെയുള്ള വായ്പകൾ, മുഴുവൻ തുകയുടെ 20 ശതമാനം മാത്രം തിരിച്ചടയ്ക്കുവാൻ ബാക്കിയുള്ള സാഹചര്യങ്ങൾ എന്നിവയ്ക്ക് ഈ നിയമം ബാധകമല്ല.

സർഫാസി ആക്ട് അനുസരിച്ചാണ് അസറ്റ് റീ കൺസ്ട്രക്ഷൻ കമ്പനികൾ ഇന്ത്യയിൽ സ്ഥാപിതമായി. സർഫാസി ആക്ട് പ്രകാരമുള്ള ലേലനടപടികൾ ഏറ്റെടുത്ത് പൂർത്തിയാക്കുന്ന ബിസിനസ് കമ്പനികളാണ് ഇവ. സഹകരണ ബാങ്കുകളെ ഇതിൽ നിന്നും കേരളാ സർക്കാർ മാറ്റി നിർത്തിയിട്ടുണ്ട്.

റിസർവ് ബാങ്കിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഇത്തരം കമ്പനികൾ പ്രവർത്തിക്കുന്നത്. സാധാരണഗതിയിൽ ബാങ്കുകൾ അവരുടെ കിട്ടാക്കടങ്ങൾ ഇത്തരം കമ്പനികൾക്ക് വിൽക്കുകയാണ് ചെയ്യുന്നത്.

ബാങ്കുകളുടെ ഭാഗത്തു നിന്നുള്ള ഇത്തരം കണ്ടുകെട്ടൽ പൂർത്തിയാക്കുന്നതിനുള്ള കൃത്യമായ നടപടിക്രമങ്ങൾ സർഫാസി ആക്ടിൽ പ്രതിപാദിക്കുന്നുണ്ട്. ഇവ അനുസരിച്ച് മാത്രമേ ബാങ്കുകൾക്ക് പ്രവർത്തിക്കാനാകൂ.

ജപ്തി നടപടികളിൽ‌ കോടതിയുടെ ഇടപെടൽ‌ സാധ്യമല്ലെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. തിരിച്ചു കിട്ടാത്ത കടങ്ങള്‍ക്ക് മേലുള്ള ആസ്തികളില്‍ ബാങ്കുകൾക്ക് ഏതു നടപടിയും സ്വീകരിക്കാം. കോടതിയുടെ അനുമതി ആവശ്യമില്ല. ആസ്തിയിന്മേൽ ആൾത്താമസമുണ്ടെങ്കിൽ അത് ഒഴിപ്പിക്കാനും ബാങ്കിന് നേരിട്ട് സാധിക്കും.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question