സ്വർണ്ണപ്പണയ വായ്പ കൊടുത്ത ഫിനാൻസ് കമ്പനി ഉപഭോക്താവിനെ കൃത്യമായി നടപടിക്രമങ്ങൾ അറിയിക്കാതെ പണയം വെച്ച സ്വർണം ലേലം ചെയ്യാമോ?






Ms.Esha Sharma v. MHT Finance Ltd., Appeal No. 118/2013 122/2013, എന്ന കേസിൽ *ഉത്തരാഖണ്ഡ് സംസ്ഥാന ഉപഭോക്ത കമ്മീഷന്* മുൻപിൽ വന്ന കേസാണ് ചോദ്യത്തിന് ആധാരം.

പരാതിക്കാരി 20/11/2009 ൽ രണ്ട് ലോൺ അക്കൗണ്ടുകളിൽ ആയി 31, 300/- രൂപ എതിർകക്ഷി യായ ഫിനാൻസ് കമ്പനിയിൽനിന്നുംനിന്നും 31ഗ്രാം സ്വർണ്ണം പണയപ്പെടുത്തി വായ്പ എടുത്തിട്ടുണ്ടായിരുന്നു. നിർഭാഗ്യവശാൽ പരാതിക്കാരിയുടെ വായ്പാ രേഖകൾ നഷ്ടപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പോലീസിൽ പരാതിയും രജിസ്റ്റർ

ചെയ്തിട്ടുണ്ടായിരുന്നു. രണ്ടു കൊല്ലത്തിനുശേഷം30/8/2011ൽ പരാതിക്കാരി സ്വർണ്ണം തിരിച്ചെടുക്കുവാൻ കമ്പനി യെ സമീപിച്ചപ്പോൾ സ്വർണം ലേലം ചെയ്തു എന്നാണ് അറിഞ്ഞത്. അന്നേദിവസം തന്നെ പരാതിക്കാരി ലേലം ചെയ്യപ്പെട്ട സ്വർണ്ണത്തിന്റെ വിവരങ്ങൾ ചോദിച്ചു കൊണ്ട് എതിർകക്ഷിക്ക് നോട്ടീസ് കൊടുത്തുവെങ്കിലും അനുകൂലമായ മറുപടിയല്ല ലഭിച്ചത്..

പരാതിക്കാരി ജില്ലാ ഉപഭോക്ത ഫോറത്തിൽ പരാതി സമർപ്പിക്കുകയും, 31 ഗ്രാം സ്വർണ്ണം ഗ്രാമിന് 2200 രൂപ കണക്കാക്കി, 15 ശതമാനം പലിശയും മുതലും ഫിനാൻസ് കമ്പനിക്കും, ബാക്കി തുക പരാതിക്കാരിക്ക് 9% പലിശയും കൊടുക്കുവാൻ ഫോറം വിധിക്കുകയും ചെയ്തു. പരാതിക്കാരി സ്വർണപ്പണയ വായ്പയുടെ തിരിച്ചടവിൽ കൃത്യത പുലർത്തിയില്ലെങ്കിലും, ഫിനാൻസ് കമ്പനി നിയമപ്രകാരം ഉള്ള നടപടി ക്രമങ്ങൾ ലേലം ചെയ്യുന്നതിന് മുമ്പ് സ്വീകരിച്ചില്ല എന്നും, അതുവഴി ഉപഭോക്താവിന് കൊടുക്കേണ്ട സേവനങ്ങളിലെ അപര്യാപ്തത ഉണ്ടായി എന്ന് കണ്ടെത്തുകയും ചെയ്തു.

ഈ വിധി സംസ്ഥാന ഫോറം ശരിവെക്കുകയും ചെയ്തു.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question