റേഷൻ കാർഡ് നൽകുന്നതിനുള്ള പ്രക്രിയ എന്താണ് ?






Ramesh Ramesh
Answered on July 01,2020

അപേക്ഷിക്കുന്നവരുടെ റേഷൻ കാർഡ് ഡാറ്റയിലെ വിവരങ്ങൾക്കനുസരിച്ച് ഓരോ ഫീൽഡിനും നിശ്ചിത മാർക്ക് നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ (കുറഞ്ഞത് 30 മാർക്ക് ലഭിക്കുന്നവരെ ഉൾപ്പെടുത്തി) ഒരു പട്ടിക തയ്യാറാക്കുകയുമാണ് ആദ്യം ചെയ്യുന്നത്.

ആ പട്ടികയിലുൾപ്പെടുന്നവരുടെ അപേക്ഷകൾ മാത്രമേ കാർഡ് മാറ്റുന്നതിന് പരിഗണിക്കുകയുള്ളൂ. ഈ പട്ടിക തയ്യാറാക്കുന്നത് താലൂക്ക് സപ്ലൈ ഓഫീസിലാണ്. എന്നാൽ ഈ പട്ടികയിലുൾപ്പെടുന്ന എല്ലാവർക്കും മുൻഗണനാ കാർഡ് ഉടനെ നല്കാനും കഴിയില്ല. കാരണം നിലവിലുള്ള നിയമങ്ങൾ പ്രകാരം ഓരോ സംസ്ഥാനത്തിലെയും ജനസംഖ്യയും സോഷ്യോ - ഇകണോമിക് ഡാറ്റയും അനുസരിച്ച് മുൻഗണനാ വിഭാഗത്തിലെ കാർഡുകളുടെ എണ്ണം ഓരോ സംസ്ഥാനത്തിനും ലിമിറ്റ് ചെയ്തിട്ടുണ്ട്. ആ ലിമിറ്റ് ചെയ്യപ്പെട്ട എണ്ണത്തിനപ്പുറം അത് കൂട്ടി നൽകുന്നതിന് ഒരു സംസ്ഥാനത്തിലും കഴിയില്ല. അതിനാലാണ് അപേക്ഷിക്കുന്ന എല്ലാവർക്കും ഉടനെ തന്നെ നൽകാൻ കഴിയാത്തത്.

ഓരോ മാസവും സംസ്ഥാനത്ത് മുൻഗണനാ കാർഡുകളിലുണ്ടാകുന്ന ഒഴിവുകളുടെ എണ്ണം കണക്കാക്കുകയും അത് ഓരോ താലൂക്കുകൾക്കായി വിഭജിച്ച് നല്കുകയും ചെയ്യും. മിക്കവാറും എല്ലാ മാസങ്ങളിലും ഓരോ താലൂക്കിലും ഉണ്ടാകുന്ന ഒഴിവുകളുടെ എണ്ണത്തിന്റെ ഇരട്ടിയലധികം അപേക്ഷകർ പട്ടികയിൽ ഉണ്ടാകാറുണ്ട്. അപ്പോൾ അപേക്ഷാ പട്ടികയിലെ സീനിയോരിറ്റി അനുസരിച്ച് കാർഡ് മാറ്റി നല്കുകയാണ് ചെയ്യുന്നത്.

മാരകമായ അസുഖങ്ങളുള്ളവർ (ക്യാൻസർ, എയ്ഡ്സ്, വൃക്കരോഗം, ഹൃദ്രോഗം മുതലായവ), ഓട്ടിസം ബാധിച്ച കുട്ടികളുള്ളവർ, നിരാലംബരായ വിധവകൾ, സർക്കാരിന് കീഴിലുള്ള ആശ്രയ പദ്ധതിയിലുൾപ്പെട്ടവർ, പരസഹായമില്ലാതെ ജീവിക്കാൻ കഴിയാത്ത അവശർ, കിടപ്പുരോഗികൾ എന്നിവരുടെ അപേക്ഷകൾക്ക് ഇതിൽ പ്രത്യേക പരിഗണന നൽകുന്നുണ്ട്. അതിനാൽ അപേക്ഷാ പട്ടികയിൽ ഈ കാർഡും ഉൾപ്പെട്ടിട്ടുണ്ടോയെന്നും, ഉണ്ടെങ്കില്‍ അത് എത്രാമതാണെന്നുമൊക്കെയുള്ള വിവരങ്ങൾ താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ട് തിരക്കേണ്ടതാണ്.


tesz.in
Hey , can you help?
Answer this question