കേരള സർക്കാർ വ്യാപാരികൾക്കായി എന്തെങ്കിലും ചെയ്യുന്നുണ്ടോ?






Jeevan Jeevan
Answered on May 26,2020

കോവിഡ് പ്രതിസന്ധി നേരിടാൻ കേരള ഫിനാൻഷ്യൽ കോർപറേഷനിൽ (KFC) നിന്ന് കുറഞ്ഞ നിരക്കിൽ വായ്‌പ ലഭിക്കും .


Manish Manish
Answered on May 28,2020

വ്യാപാരികൾക്കുവേണ്ടി കെഎസ്എഫ്ഇ ആരംഭിക്കുന്ന പുതിയ സ്കീമുകൾ.

വ്യാപാര സമൃദ്ധി വായ്പ

കെ.എസ്.എഫ്.ഇ യുടെ ഇടപാടുകാരില്‍ ഗണ്യമായ ഒരു വിഭാഗം ചെറുകിട വ്യാപാരികളും കച്ചവടക്കാരുമാണ്. അവർക്ക് കോവിഡ് കാലത്ത് പലവിധ പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ട്. അത് മറികടക്കാനായി വ്യാപാര സമൃദ്ധി എന്ന പേരിൽ ഒരു സൗഹൃദ വായ്പാ പദ്ധതി അവതരിപ്പിക്കുകയാണ്. ഈ പദ്ധതി പ്രകാരം 1 ലക്ഷം രൂപ വരെ ചെറുകിട വ്യാപാരികള്‍ക്ക് / കച്ചവടക്കാര്‍ക്ക് ലഭിക്കുന്നതാണ്. 24 മാസമാണ് കാലാവധി. ഡെയ് ലി ഡിമിനിഷിങ്ങ് രീതിയില്‍ 11.50 ശതമാനം ആണ് പലിശ നിരക്ക്. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് പലിശ 11% ആയിരിക്കും. രണ്ടു വര്‍ഷമെങ്കിലും തുടര്‍ച്ചയായി ബിസിനസ്സ് ചെയ്യുന്ന വ്യാപാരികള്‍ക്ക് / കച്ചവടക്കാര്‍ക്ക് അംഗീകരിക്കപ്പെട്ട വ്യാപാരി സംഘടനയില്‍ അംഗത്വമുണ്ടെങ്കിൽ ഇതിനപേക്ഷിക്കാവുന്നതാണ്. ജാമ്യമായി ഇതു പോലെ അംഗീകരിക്കപ്പെട്ട വ്യാപാര സംഘടനയില്‍ അംഗത്വമുള്ള മറ്റ് രണ്ടു വ്യാപാരികളെ നിര്‍ത്തിയാൽ മതി. വായ്പ, കെ.എസ്.എഫ്.ഇ ഏര്‍പ്പെടുത്തിയ ദൈനം ദിന പിരിവു സമ്പ്രദായം വഴി തിരിച്ചടക്കാവുന്നതാണ്. FD, Bank guarantee, Gold എന്നിവ ജാമ്യം നൽകുന്നവർക്ക് 10.5% മാത്രമേ പലിശ ഈടാക്കുകയുള്ളൂ.

ഫിക്സഡ് ഡിവിഡണ്ട് ചിട്ടി / ഗ്രൂപ്പ് ഫിനാൻസ് സ്കീം

രണ്ടു വര്‍ഷം കാലാവധിയുള്ള ഈ പദ്ധതിയിൽ ഓരോ ക്ലസ്റ്ററിലും 20-25 പേർ വീതമാണ് ഉണ്ടായിരിക്കുക. എല്ലാ മാസവും നിശ്ചിത തുക വെച്ച് എല്ലാവരും അടക്കേണ്ടതാണ്. 4 മാസങ്ങള്‍ക്കു ശേഷം ആവശ്യക്കാർക്ക് ചിട്ടി/വായ്പ പദ്ധതി തുക മുൻകൂറായി നൽകും. തുക വൈകി കൈപ്പറ്റുന്ന അംഗങ്ങള്‍ക്ക് നേരത്തേ എടുക്കുന്ന അംഗങ്ങളേക്കാൾ കൂടുതൽ തുക ലഭിക്കുന്നതാണ്. ആദ്യ ഘട്ടത്തില്‍ തെരഞ്ഞടുത്ത ശാഖകളിലായിരിക്കും ആദ്യം ഈ പദ്ധതി നടപ്പാക്കുക. ഈ സാമ്പത്തിക വർഷം ഇത്തരം 1000 ചിട്ടികൾ തുടങ്ങുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിൽ തദ്ദേശനിവാസികൾക്കും ചേരാവുന്നതാണ്.


tesz.in
Hey , can you help?
Answer this question

Guide

How to set up a business in India from scratch?

Setting up a Business in India involves the following steps Choosing the type of business Business Registration Process Central and State level Approvals / Compliances Wi..
  Click here to get a detailed guide

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide