ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ എങ്ങിനെ പരാതിപ്പെടാം ?






ഓൺലൈൻ തട്ടിപ്പുകളെ കുറിച്ചും, സ്ത്രീകൾ കുട്ടികൾ എന്നിവർക്കെതിരെയുള്ള കുറ്റകൃത്യങ്ങൾക്കെതിരെയും കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ പരാതി ഓൺലൈനായി സമർപ്പിക്കാം.

ഏതെല്ലാം പരാതികളാണ് സമർപ്പിക്കുവാൻ കഴിയുന്നത് ?

  • സ്ത്രീകൾ കുട്ടികൾ എന്നിവർക്കെതിരെ യുള്ള കുറ്റകൃത്യങ്ങൾ
  • ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ,
  • മൊബൈൽ ഫോൺ വഴിയുള്ള കുറ്റകൃത്യങ്ങൾ,.
  • ഓൺലൈൻ ജോലി തട്ടിപ്പുകൾ,
  • ഓൺലൈൻ വിവാഹ തട്ടിപ്പുകൾ,
  • പ്രൊഫൈൽ ഹാക്കിംഗ്,
  • സ്പർദ്ധ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസംഗങ്ങൾ,
  • ഈമെയിലിൽ കൂടിയുള്ള ഭീഷണി,
  • ഡെബിറ്റ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകൾ,
  • e-wallet തട്ടിപ്പുകൾ,
  • തട്ടിപ്പു സംഘങ്ങളുടെ ഭീഷണി ഫോൺകോളുകൾ,
  • ഇന്റർനെറ്റ് ബാങ്കിംഗ് കുറ്റങ്ങൾ,
  • വെബ്സൈറ്റ് defacement,
  • സോഷ്യൽമീഡിയ കുറ്റകൃത്യങ്ങൾ,
  • Ransomware, hacking,
  • ക്രിപ്റ്റോകറൻസി കുറ്റങ്ങൾ,
  • സൈബർ ട്രാഫിക്കിങ്.

എന്നിവയ്ക്കെല്ലാ മെതിരെ നിങ്ങൾക്ക് പരാതിയുണ്ടെങ്കിൽ cybercrime.gov.in എന്ന പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

യാതൊരുവിധ ഫീസും നൽകേണ്ടതില്ല. പരാതിയുടെ ആധികാരികത ഉറപ്പു വരുത്തുവാൻ വേണ്ടി നിങ്ങളുടെ പേരും, മൊബൈൽ നമ്പർ കൊടുക്കേണ്ടിവരും. പരാതി രജിസ്റ്റർ ചെയ്തതിനു ശേഷം പരാതിയുടെ തൽസ്ഥിതിഓൺലൈനിലൂടെ പരാതിയുടെ റഫറൻസ് നമ്പർ ഉപയോഗിച്ച് നിങ്ങൾക്ക് അറിയാവുന്നതാണ്.

പരാതിക്ക് ആസ്പദമാക്കിയ സംഭവത്തെ കുറിച്ചുള്ള ആധികാരികമായ തെളിവുകൾ നിങ്ങളുടെ കൈവശം ഉണ്ടായിരിക്കേണ്ടതാണ്.

വ്യാജമായതും, കെട്ടിച്ചമച്ച തുമായ പരാതിയാണ് കൊടുക്കുന്നതെങ്കിൽ, പരാതിക്കാരനെതിരെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം നടപടികളുണ്ടാകും . രജിസ്റ്റർ ചെയ്യുന്ന പരാതികൾ സംസ്ഥാനത്തെ പോലീസ് അധികാരികൾക്കാണ് കൈമാറുന്നത്.

സ്ത്രീകൾക്കെതിരെ യും കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ, പരാതിയായി രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ആ പരാതികൾ പിൻവലിക്കുവാൻ സാധിക്കുകയില്ല.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question