സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ചു വിവാഹം കഴിക്കുകയും അതിനു ശേഷം വിദേശത്തേക്ക് കടന്നുകളയുകയും ചെയ്യുന്ന ഭർത്താക്കന്മാർക്കെതിരെ എങ്ങനെ പരാതിപ്പെടണം?






ഇന്ത്യക്കാരിയായ വനിത വിദേശത്ത് സ്ഥിരതാമസമുള്ള ഇന്ത്യക്കാരനായ പുരുഷനുമായോ, അല്ലെങ്കിൽ Person of Indian Origin (PIO) ആയോ വിവാഹ ബന്ധത്തിൽ ഏർപ്പെടുന്നതിനെ NRI വിവാഹം എന്നറിയപ്പെടുന്നു.
ഇത്തരം വിവാഹങ്ങളിൽ വഞ്ചിതരാകുന്ന സ്ത്രീകളെ സഹായിക്കുവാൻ ദേശീയ വനിതാ കമ്മീഷന്റെ NRI CELL പ്രവർത്തിക്കുന്നുണ്ട്.

NRI വിവാഹത്തിൽ താഴെപ്പറയുന്ന പ്രശ്നങ്ങൾ വിവാഹിതയായ സ്ത്രീ നേരിടുന്നുണ്ടോ


1. വിവാഹത്തിന് ശേഷം ഭാര്യയെ വിദേശത്തേക്ക് കൂട്ടികൊണ്ടുപോകാതെ ഭർത്താവ് വിദേശത്തേക്ക് കടന്നു കളയുക.

2. ഭർത്താവുമൊത്തുള്ള വിദേശവാസ സമയത്ത് മാനസികമായും ശാരീരികമായും ഭർത്താവിൽനിന്ന് ക്രൂരമായ പീഡനം എല്ക്കുക.

3. ഹണിമൂണിന് ശേഷം, ഭാര്യക്ക് വിസ എത്തിക്കാമെന്ന് വാഗ്ദാനം കൊടുത്തുകൊണ്ട്, ഭർത്താവ് വിദേശത്തേക്ക് കടന്ന കളയുക.

4. കുട്ടികൾ ഉണ്ടെങ്കിൽ, ആ കുട്ടികളെ വിദേശത്തേക്ക് ഭാര്യയുടെ അനുവാദം കൂടാതെ കടത്തിക്കൊണ്ട് പോവുക.

5. ഭാര്യയെ വിദേശത്തെ എയർപോർട്ടിൽ എത്തിച്ചതിനുശേഷം ഭർത്താവ് കടന്നുകളയുക.

6. നിയമപരമായി ഭാര്യക്ക് താമസിക്കുവാൻ സാധിക്കാത്ത വിദേശ രാജ്യത്ത് അവരെ ഉപേക്ഷിക്കുക.

7. ഇന്ത്യയിലെ വിവാഹം നിലനിൽക്കുമ്പോൾതന്നെ ഭർത്താവ് വേറൊരു യുവതിയെ വിദേശത്ത് വിവാഹം കഴിക്കുക.

8. വിദേശത്തെ കോടതിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട്, വിവാഹമോചനം നേടുക.

9. നിയമപരമായ സഹായം ഭാര്യ കോടതി വഴി തേടുമ്പോൾ അതിനെതിരെ തടസ്സം സൃഷ്ടിക്കുക.

10. കുട്ടികളുണ്ടെങ്കിൽ അവരെ വിദേശത്തുനിന്നും വിട്ടുകിട്ടാതിരിക്കുക.

മേൽപ്പറഞ്ഞ കാര്യങ്ങളിൽ വിവാഹിതയായ സ്ത്രീകൾക്ക് പരാതിയുണ്ടെങ്കിൽ ദേശീയ വനിത കമ്മിഷന്റെ NRI സെല്ലിൽ പരാതി നൽകാവുന്നതാണ്.

ആവശ്യമായ നിയമസഹായങ്ങൾ ദേശീയ വനിതാ കമ്മീഷൻ നൽകുമെന്ന് പറയപ്പെടുന്നു.

പരാതി ലഭിച്ചതിനു ശേഷം എതിർകക്ഷി ജോലി ചെയ്യുന്ന വിദേശ സ്ഥാപനത്തിന്റെ മേലധികാരികളെ ഇന്ത്യൻ എംബസി മുഖേന കമ്മീഷൻ ബന്ധപ്പെടുക, പരാതിക്കാരി വിദേശത്താണെങ്കിൽ നിയമ-സമ്പത്തിക സഹായം ലഭ്യമാക്കുക എന്നിവയെല്ലാം സഹായങ്ങളിൽ ഉൾപ്പെടുന്നു.

പരാതിയിൽ വാസ്തവമുണ്ടെങ്കിൽ കേന്ദ്രസർക്കാർ ഏജൻസികൾ മുഖേന എതിർകക്ഷിക്കെതിരെ നടപടികൾ എടുക്കുന്നതാണ്.

വിവരങ്ങൾക്ക്:
http://ncwapps.nic.in/frmNRICell.aspx

"വ്യാജവും കെട്ടിച്ചമച്ചതുമായ പരാതികൾ, പ്രാഥമിക റൗണ്ടിൽ തന്നെ തിരസ്കരിക്കപ്പെടുമെന്ന് ഓർമിപ്പിക്കുന്നു"

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question