ചികിത്സയുടെ ഭാഗമായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗിയുടെ മരുന്നുകൾ ആശുപത്രിയിൽ നിന്നും തന്നെ വാങ്ങണമെന്നുണ്ടോ?






വിവിധ സന്നദ്ധ സംഘടനകളും, സർക്കാർ അംഗീകൃത ഏജൻസികളും, സഹകരണ സ്ഥാപനങ്ങളും നടത്തുന്ന മെഡിക്കൽ ഷോപ്പുകളിൽ നിന്നും വൻ വിലക്കിഴിവിൽ മരുന്നുകൾ ലഭിക്കുമ്പോൾ രോഗികൾക്കുവേണ്ടി ആശുപത്രിയിൽ നിന്നുതന്നെ അവർ നിശ്ചയിച്ച തുകയിൽ മരുന്നു വാങ്ങുവാൻ ആശുപത്രി മാനേജ്മെന്റ് നിർബന്ധിക്കുന്നത് ഉപഭോക്ത സംരക്ഷണ നിയമ പ്രകാരം Unfair & Restrictive Trade Practice ആണ്.

ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യപ്പെട്ട രോഗി താൻ ആശുപത്രിയിൽ നിന്നും വാങ്ങിച്ച മരുന്നുകളുടെ ബാച്ച് നമ്പറും, Expiry ഡേറ്റും, പരമാവധി വിൽപ്പന വിലയും, മറ്റു വിവരങ്ങളും രേഖാമൂലം ചോദിച്ചപ്പോൾ, ആശുപത്രി നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. ഇതിൽ പ്രതിഷേധിച്ച് രോഗി ഉപഭോക്ത തർക്കപരിഹാര കമ്മീഷനിൽ കേസ് ഫയൽ ചെയ്യുകയും, Fortis Escorts Hospital, Jaipur vs Mrs. Meenu Jain & Ors. on 14 May, 2013 എന്ന കേസിൽ
രോഗിക്ക് അനുകൂലമായ വിധി നഷ്ടപരിഹാരമായി വാങ്ങിയെടുക്കുകയും ചെയ്തു.

ഡോക്‌ടറും രോഗിയും തമ്മിലുള്ള ബന്ധത്തിന്റെ വെളിച്ചത്തിൽ, രോഗികളുടെ മേൽ അനാവശ്യമായ ആധിപത്യം പുലർത്തുന്ന ആശുപത്രി മാനേജ്മെന്റിന്റെ നടപടികൾ ഉപഭോക്ത സംരക്ഷണ നിയമം സെക്ഷൻ 2(1)(r) പ്രകാരം, Unfair Trade Practice and 2(nnn) പ്രകാരം Restrictive Trade Practice ആയി കണക്കാക്കേണ്ടപ്പേടേതാണ്.

പരാതികൾ ജില്ലാ ഉപഭോക്ത കമ്മീഷനിൽ സമർപ്പിക്കാവുന്നതാണ്.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question