എന്റെ  സ്ഥലം crz 2 vil വരുന്നതാണ്  സ്ഥലത്തിന്റെ 20 മീറ്റർ മുമ്പിലായി പഞ്ചായത്ത്‌ റോഡ് ഉണ്ട്, പക്ഷെ സ്ഥലത്തിന്റെ 30 മീറ്റർ പിറകിൽ പുഴ(100 mtr river) ഉണ്ട്, മുമ്പിൽ റോഡ് ഉള്ളതിന്റെ ആനുകുല്യത്തിൽ പുതിയ വീട്  എടുക്കാൻ അനുമതി ലഭിക്കുമോ ?






CRZ II വിൽ ഉൾപ്പെടുന്ന പ്രദേശത്ത്, ആ പ്രദേശത്തിന് വേണ്ടി തയ്യാറാക്കിയിട്ടുള്ള കോസ്റ്റൽ സോൺ മാനേജ്മെന്റ് പ്ലാനിൽ ഉൾപ്പെടുത്തി അംഗീകരിച്ചിട്ടുള്ള റോഡുകളുടെ കരയിലോട്ടുള്ള ഭാഗത്ത് കെട്ടിട നിർമാണം അനുവദിക്കും. (കേരളത്തിലെ തീരമേഖല സാധാരണയായി CRZ III യിലാണ് ഉൾപ്പെട്ടുകാണാറുള്ളത്). വേലിയേറ്റ സ്വാധീനമുള്ള നദികളുടെ കാര്യത്തിൽ ഉപ്പ് രസത്തിന്റെ അളവുകൂടി കണക്കിലെടുത്ത് 2019 ലെ CRZ വിജ്ഞാപനമനുസരിച്ച് കോസ്റ്റൽ സോൺ മാനേജ്മെന്റ് പ്ലാൻ പ്രകാരം ഡീമാർകേറ്റ് ചെയ്തിട്ടുള്ള വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്ററോ ജലാശയത്തിന്റെ വീതിയോ ഏതാണോ കുറവ് അത്രയും ദൂരം നദികളിൽ നിന്നും മാറ്റി മാത്രമേ കെട്ടിടം പണിയാവൂ എന്നതാണ് വ്യവസ്ഥ . 2019 ലെ CRZ വിജ്ഞാപനം അനുസരിച്ചുള്ള ഡിമാർകേഷൻ ആയിട്ടില്ലെങ്കിൽ 50 മീറ്ററിന് പകരമുള്ള 2011 ലെ നിയമം അനുസരിച്ചുള്ള 100 മീറ്റർ എന്ന പരിധി നിലനിൽക്കും. സൈറ്റിന്റെ പ്രത്യേകതകൾ ഇക്കാര്യത്തിൽ പ്രധാന ഘടകമാണ്. ലൈസൻസുള്ള ഒരു ബിൽഡിങ്ങ് സൂപ്പർവൈസറെ സൈറ്റ് കാണിച്ച് ആവശ്യമായ ഉപദേശം തേടുന്നത് ഉചിതമായിരിക്കും.
കില നൽകുന്ന പ്രാഥമിക മറുപടി നിലവിലുള്ള നിയമങ്ങൾ, ചട്ടങ്ങൾ, സർക്കാർ ഉത്തരവുകൾ എന്നിവ പരിശോധിച്ചു ഉറപ്പാക്കേണ്ടതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question