എന്താണ് പഞ്ചായത്തിലെ മെഷർമെൻറ് ബുക്ക് ?






Measurement book(M. book)

പഞ്ചായത്തുകൾക്കു വേണ്ടി പ്രത്യേക മാനുവൽ നിലവിലില്ല. ആയതിനാൽ നിലവിൽ PWD മാനുവൽ, ഫിനാൻഷ്യൽ കോഡ് തുടങ്ങിയവയാണ് അടിസ്ഥാന മനദണ്ഡമായി ഉപയോഗിക്കുന്നതു്. ഇതിൻ്റെ അടിസ്ഥാനത്തിൽ ആണ് measurement book പരിപാലിക്കുന്നതു്.
ഇതിൽ രേഖപ്പെടുത്തുന്ന അളവുകളുടെയും, വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ചെയ്ത ജോലിയുടെ ബില്ലും, കരാറുകാരനിൽ നിന്നും ഈടാക്കേണ്ട തുകയുടെ വിവരങ്ങളും, കരാറുകാരനു ബാക്കി നൽകേണ്ട തുകയും രേഖപ്പെടുത്തി പ്രവർത്തിയുടെ കണക്ക് അവസാനിപ്പിക്കുന്നതും ഈ ബുക്കിലാണ്., ആവശ്യമായ സന്ദർഭങ്ങളിൽ കോടതികളിൽ തെളിവായി ഹാജരാക്കേണ്ടതും, ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ്റെ ഉത്തരവാദിത്വത്തിലും , സ്വകാര്യ സംരക്ഷണയിലും, ഓഫീസിൽ സൂക്ഷിക്കേണ്ടതുമാണ്.ഇതിൽ അളവുകളും, വിശദാംശങ്ങളും രേഖപ്പെടുത്തുന്നതിനു പ്രവർത്തിയുടെ ചുമതലയുള്ള അസിസ്റ്റന്റു എൻജിനിയുടെ പദവിയൽ കുറയാത്ത ഉദ്യോഗസ്ഥനു മാത്രമെ അധികാരം നൽകുന്നുള്ളു. ഇതിലെ രേഖപ്പെടുത്തലുകളുടെ പൂർണ്ണ ഉത്തരവാദിത്വവും ഈ ഉദ്യോഗസ്ഥനു തന്നെയാണ്.ഇതിലെ ഓരോ പ്രവർത്തികളുടെയും വിവരങ്ങൾ അതാതു ഘട്ടങ്ങളിൽ ജോലി പൂർത്തിയാക്കിയ ശേഷം യഥാസമയത്തും ,സ്ഥലത്തും രേഖപ്പെടുത്തേണ്ടതുമാണ്.ഇതിന്റെ ഉപരി പരിശോധന അസിസ്റ്റൻറു എക്സിക്യൂട്ടീവ് എൻജിനീയർ നിർവഹിക്കേണ്ടതും വിവരം ഈ ബുക്കിൽ രേഖപ്പെടുത്തേണ്ടതുമാണ്. എന്നാൽ ഭൂമിക്കടിയിൽ വരുന്നതും, പിന്നീടു കാണാൻ പറ്റാത്തതുമായ പ്രവർത്തികൾ ഉപരി പരിശോധന നടത്തുന്ന ഉദ്യോഗസ്ഥന്റെ പരിശോധനകൾക്ക് ശേഷം മാത്രമെ തുടർ പ്രവർത്തികൾ ചെയ്യാൻ കഴിയുകയുള്ളൂ. ഈമാനദണ്ഡങ്ങൾ മിക്ക പഞ്ചായത്തുകളിലും പാലിക്കപ്പെടുന്നില്ല എന്നു രേഖകൾ പരിശോധിച്ചാൽ കാണാവുന്നതാണ്.ഇതിന്റെ കാരണവും പരിശോധിക്കാം. ഒരു ബ്ലോക്കിന്റെ പരിധിയിൽ ശരാശരി 7 പഞ്ചായത്തുകൾ ഉണ്ടാകും.ഓരോ പഞ്ചായത്തിലും പ്രതിവർഷം ശരാശരി 70 മുതൽ 80 വരെയുള്ള പ്രവർത്തികൾ ഉണ്ടാകും. അതായത് ശരാശരി 560 വർക്കുകൾ ഉപരി പരിശോധന നടത്തുന്ന ഉദ്യോഗസ്ഥൻ പരിശോധിക്കേണ്ടതായി വരും. പദ്ധതികളുടെ എണ്ണം കൂട്ടി ചെറിയ വർക്കുകളായി തിരിക്കുന്നതു, പ്രവർത്തികൾ ഫലപ്രദമാകാതിരിക്കുന്ന തിനും, ആവർത്തന ചിലവുകൾക്കും. കുടുതൽ അഴിമതിക്കും വഴിവെക്കുന്ന താണെന്നു കാണാവുന്നതാണ്. അതിനെക്കുറിച്ചു പിന്നിടു വിശദീകരിക്കാം. ' പഞ്ചായത്തുകളുടെ പദ്ധതികൾക്കുളള അംഗീകാരം ലഭിച്ചു പ്രവർത്തികൾ ആരംഭിക്കുന്നതു് സാമ്പത്തിക വർഷത്തിന്റെ അവസാന രണ്ടു മാസങ്ങളിലാണ്.ഈ കാരണത്താൽ പദ്ധതി നിർവഹണ ഉദ്യോഗസ്ഥനും, ഉപരി പരിശോധനാ ഉദ്യോഗസ്ഥനും യഥാവിധി മേൽനോട്ടം വഹിച്ചു പ്രവർത്തികൾ പൂർത്തികരിക്കാൻ കഴിയാത്ത സാഹചര്യം മന:പൂർവമായി സൃഷ്ടിക്കുന്നു. എന്തിനു വേണ്ടി . എല്ലാ പ്രവർത്തികളും യഥാർത്ഥത്തിൽ യഥാവിധി പൂർത്തികരിച്ച ശേഷമല്ല ബിൽ തുക നൽകുന്നതെന്നു ഇതിൽ നിന്നും വ്യക്തമാണ്. ഇതിൽ നിന്നും വ്യക്തമാകുന്നതു് Administrative Sanction നും Technical Sanction നും പിന്നെ ടെൻഡർ നടപടിക്കുമായി 8 മുതൽ 9 മാസം വരെ കാലതാമസം വരുത്തുന്നതിൻ്റെ കാരണവും വ്യക്തമല്ല. കൂടാതെ അഴിമതിക്ക് കൂട്ടുനിൽക്കാത്ത പദ്ധതി നിർവഹണ ഉദ്യോഗസ്ഥരെ നിർമ്മാണ പ്രവർത്തികൾ തുടരുന്ന സമയം നിയമവിരുദ്ധമായ രീതിയിൽ സ്ഥലം മാറ്റുകയും,അളവു ബുക്കുകളും മറ്റു ബന്ധപ്പെട്ട രേഖകളും കൈമാറാതെയും, നടന്നു വരുന്ന പ്രവർത്തികളുടെ പുരോഗതി, കൊടുക്കാനുള ബില്ലിന്റെ വിവരങ്ങൾ തുടങ്ങിയവ വിശദീകരിക്കാതെയും ചുമതല കൈമാറ്റം യഥാവിധി നടപ്പാക്കാതെ സ്ഥലം മാറ്റപ്പെടുകയും ചെയ്യുന്നു. (പഞ്ചായത്തു കമ്മറ്റിയുടെ ഇംഗിതത്തിനു കൂട്ടുനിൽക്കാത്തവരെ)ഇതിന്റെ ഫലമായി പുതുതായി വരുന്ന ഉദ്യോഗസ്ഥൻ ലഭ്യമായ വിവരങ്ങളുടെയും, കേട്ടുകേൾവിയുടെയും അടിസ്ഥാനത്തിൽ തുടർ ബില്ലുകൾ തയ്യാറാക്കുന്നതായും രേഖകൾ പരിശോധിച്ചാൽ കാണാൻ കഴിയും ഒരു പ്രവർത്തിക്കുവേണ്ടി നല്കുന്ന അളവു ബുക്കിലെ എല്ലാപേജകളും ഉപയോഗിക്കുകയോ, ഏതെങ്കിലും പേജുകൾ ശൂന്യമായി വിട്ടിട്ടുണ്ടെങ്കിൽ അതു ഡയഗണലായി ക്രോസ് ചെയ്തശേഷം മാത്രമെ പുതിയ ബുക്കു ഉപയോഗിക്കാൻ കഴിയുകയുള്ളു. എന്നാൽ മുകളിൽ പറഞ്ഞ സാഹചര്യത്തിൽ ഒരേ പ്രവർത്തിക്ക് ഒരേ സമയം രണ്ടു ബുക്കകൾ നിലനിൽക്കുന്നതായും പരിശോധനയിൽ കാണാൻ കഴിയും. ഒരു പഞ്ചായത്തിൽ PWD ചെയ്ത പ്രവർത്തിയിൽ ഒരെ സമയം രണ്ടു ബുക്ക് ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.( പഞ്ചായത്തിൽ ആസ്തികൾ പരിപാലിക്കാൻ സംവിധാനങ്ങൾ നിലനിൽക്കുമ്പോൾ.) മണ്ണ്, പാറ തുടങ്ങിയവ കുഴിചെടുത്തതോ, മണ്ണ് നിറച്ചു കുഴി മൂടിയതായി പ്രവർത്തിയിൽ കാണിക്കുന്ന സന്ദർഭങ്ങളിലാണ് ഇങ്ങനെ ഉണ്ടാകുന്നതു്. പ്രവർത്തികൾ നടന്നുവരുന്ന സമയം, അടിയന്തിര പരിശോധനകൾ നടക്കുമ്പോൾ ക്രമക്കേടു നടത്തിയിരിക്കുന്ന ബുക്ക് മറച്ചു വെയ്ക്കുന്നതിനു സാദ്ധ്യത ഉണ്ടാകുന്നു.
നടപടിക്രമം അനുസരിച്ച എക്സിക്യൂട്ടിവ് എൻജിനീയർ ആണ് measurement book ശേഖരിച്ചു കണക്കു ബുക്കിൽ രേഖപ്പെടുത്തി അസിസ്റ്റൻ്റ് എക്സിക്യട്ടിവു എൻജിനീയർക്ക നൽകേണ്ടത്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to do Property Registration in Kerala?

Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..
  Click here to get a detailed guide

Guide

Aadhaaram, Pattayam, Pokkuvaravu, Databank

Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..
  Click here to get a detailed guide

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide