My son born in Kerala,but now presently we stay in Gujarat.Can we change his name in Gujarat?






കുട്ടിയുടെ ജനന രജിസ്റ്ററിൽ പേര് തിരുത്തുവാൻ കഴിയും. 

ചുവടെ പറയുന്ന രേഖകൾ സഹിതം കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്തിട്ടുള്ള പഞ്ചായത്ത്/ മുനിസിപ്പാലിറ്റിയിൽ അപേക്ഷ നൽകുക.
 
1)അപേക്ഷകരുടെ/ അപേക്ഷകന്റെ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ.
 
2) മുൻപ് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റുകൾ വാങ്ങിയിട്ടുണ്ടെങ്കിൽ അവ.  (വ്യത്യസ്തങ്ങളായ സർട്ടിഫിക്കറ്റുകൾ കൈവശം വയ്ക്കുന്നത് തടയുന്നതിനാണ് ഈ നിബന്ധന)
 
3) ജനന രജിസ്റ്ററിൽ ഒരിക്കൽ ചേർത്ത പേര് തിരുത്തുന്നതിനുള്ള സാഹചര്യം വ്യക്തമാക്കുന്ന വെള്ള കടലാസിലുള്ള സത്യവാങ്മൂലം. .
 
4) വാങ്ങിയ സർട്ടിഫിക്കറ്റുകൾ നഷ്ട്പെട്ടിട്ടുണ്ടെങ്കിൽ അതുസംബന്ധിച്ച 200 രൂപയുടെ  മുദ്രപത്രത്തിലെ സത്യവാങ്മൂലം.
 
5) കോമ്പൗണ്ടിങ് ഫീസ് 50 രൂപ.
 
6) പുതിയ സർട്ടിഫിക്കറ്റിനുള്ള 50 രൂപയുടെ മുദ്രപത്രവും സർട്ടിഫിക്കറ്റ് ഫീസായി 5 രൂപയും കൂടി നൽകണം.
 
എന്നാൽ കുട്ടിയെ സ്കൂളിൽ ചേർത്തിട്ടുണ്ടെങ്കിൽ സ്കൂൾ രേഖയിലേതു പോലെ മാത്രമേ പേര് തിരുത്താൻ കഴിയുകയുള്ളൂ. മുകളിൽ പറഞ്ഞത് തന്നെയാണ് ഇതിനുള്ള നിബന്ധനകളും. ക്രമനമ്പർ മൂന്നിലെ സത്യവാങ്മൂലം 200 രൂപ മുദ്രപത്രത്തിൽ നൽകുകയും കുട്ടിയുടെ പേര് വ്യക്തമാക്കുന്ന സ്കൂൾ രേഖ ഹാജരാക്കുകയും കൂടി വേണം.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question