2012 ente kallyanam kayinju. 5 varsham aay hus aaaayt oru bandhavumilla. Bandham verpiriyan apeksha kodukkanamengil marriage certificate venam ath ayal enikk tharunnilla. Enikk krithyamay maasavum dhivasavum ariyilla. Njn certificat labhikkan enth cheyyanam ?






വിവാഹം അതുനടന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണെങ്കിൽ, വിവാഹ തീയതി അറിഞ്ഞുകൂടെങ്കിലും, ആ ഓഫീസിനെ സമീപിച്ച് വരന്റെയും വധുവിന്റെയും പേരുകൾ നൽകിയാൽ അവർ രേഖകൾ പരിശോധിച്ച ശേഷം അപേക്ഷയുടെ അടിസ്ഥാനത്തിൽ വിവാഹ സാക്ഷ്യപത്രം അനുവദിക്കുന്നതാണ്. വിവാഹ സാക്ഷ്യപത്രം ആര് അപേക്ഷിച്ചാലും അനുവദിക്കുന്ന രേഖയാണ്. എത്ര സാക്ഷ്യപത്രം വേണമെങ്കിലും ലഭിക്കുകയും ചെയ്യും. രജിസ്റ്റർ ചെയ്തിട്ടുള്ള വിവാഹങ്ങളുടെ കാര്യത്തിൽ വിവാഹ തീയതിയും ഭാര്യയുടെയും ഭർത്താവിന്റെയും പേരുകൾ എന്നിവയും  നൽകി Birth Certificate Search എന്ന ലിങ്കിൽ നിന്നും ഓൺലൈനായി വിവാഹ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്ത്  എടുക്കാവുന്നതുമാണ്. ഇത് എല്ലാകാര്യങ്ങൾക്കും ഔദ്യോഗിക രേഖയുമാണ്. വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ വിവാഹം രജിസ്റ്റർ ചെയ്താൽ മാത്രമേ സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. ഭർത്താവ് സഹകരിക്കാത്ത സാഹചര്യത്തിൽ വിവഹം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്യുവാൻ, ഭാര്യയും ഭർത്താവും ഒപ്പിട്ട് അപേക്ഷ നൽകുകയും രജിസ്റ്ററിൽ രണ്ട് പേരും ഒപ്പിടേണ്ടതുമുള്ളതിനാൽ, കഴിയുമെന്ന് തോന്നുന്നില്ല. വിവാഹ ബന്ധം വേർപെടുത്തുന്നതിന് കോടതിയിൽ അപേക്ഷ നൽകുന്നതിന് വിവാഹ സാക്ഷ്യപത്രം, അത് വിവാഹ ബന്ധം തെളിയിക്കുന്നതിനുള്ള രേഖകളിൽ ഒന്ന് മാത്രമായതിനാൽ അത്യാവശ്യമാണെന്ന് തോന്നുന്നില്ല. ഒരു അഭിഭാഷകനെ കണ്ട് ആവശ്യമായ നിയമോപദേശം തേടുക. 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get Marriage Certificate in Kerala?

Marriage certificate is a document that provides valuable evidence of marriage, social security, self-confidence particularly among married women. Certificate of marriage is an official docu..
  Click here to get a detailed guide

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide