I have setteled in chennai after marriage. My native is Kerala and I need to apply for SC certificate now. Address in the Aadhar, Ration card has been changed to chennai address.How can I apply for SC certificate?


Niyas Maskan, Village Officer, Kerala
Answered on September 14,2021

ആറു മാസത്തിലധികമായി താമസിക്കുന്നത് എവിടെയാണോ  ഏറ്റവും അവസാനം അവിടെയാണ് ഇത്തരം കാര്യങ്ങൾക്ക് അപ്ലൈ ചെയ്യേണ്ടത്. മാത്രവുമല്ല റേഷൻ കാർഡും ആധാർ കാർഡും ഒക്കെ ഇപ്പോൾ ചെന്നൈയിൽ ആയതു കാരണം കേരളത്തിൽ അപ്ലൈ ചെയ്യാൻ സാങ്കേതികമായി പല ബുദ്ധിമുട്ടുകളും ഉണ്ട് . കാരണം അക്ഷയ അല്ലെങ്കിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ അപ്ലൈ ചെയ്യുമ്പോൾ അതിനകത്ത് റേഷൻ കാർഡിൽ ഉള്ള അഡ്രസ്സ് അനുസരിച്ച്  അതുമായി ബന്ധപ്പെട്ട താലൂക്ക് ഓഫീസിലേക്കാണ് ആപ്ലിക്കേഷൻ ഓൺലൈനായി പോകേണ്ടത്. നിങ്ങൾക്ക് എന്തെങ്കിലുമൊക്കെ അഡ്രസ്സ് നാട്ടിൽ ഉണ്ടെങ്കിൽ മാത്രമേ അങ്ങനെയുള്ള കാര്യങ്ങൾ സാധിക്കുകയുള്ളൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥയിൽ  മനസ്സിലാക്കുന്നത്.